ഫുഡ് പ്രോസസിംഗ് ട്രെയിനിംഗ് സെൻ്ററിൽ കരാർ നിയമനം

Fpodprocessingtraining
Ad

ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിൻ്റെ കീഴിൽ പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻ്റ് ഡെവലപ്‌മെൻ്റ് (സി.എഫ്.ആർ.ഡി) ൻ്റെ ഉടമ സ്ഥതയിലുള്ള ഫുഡ് പ്രോസസിംഗ് ട്രെയിനിംഗ് സെൻ്ററിലേക്ക് (എഫ്.പി.ടി.സി) ട്രെയിനിംഗ് കോ- ഓർഡിനേറ്റർ തസ്‌തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

പ്രതിമാസ വേതനം 25000/- രൂപ. യോഗ്യത ഫുഡ് ടെക്നോളജി/ ഫുഡ് ടെക്നോളജി ആൻ്റ് ക്വാളിറ്റി അഷ്വറൻസ് വിഷയത്തിൽ ഒന്നാം ക്ലാസ്/ ഉയർന്ന സെക്കൻ്റ് ക്ലാസ് ബിരുദാനന്തര ബിരുദവും മോഡേൺ ഫുഡ് പ്രോസസിംഗ് രംഗത്ത് രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും. സർക്കാർ സർവീസിൽ നിന്നും വിരമിച്ച പ്രവൃത്തി പരിചയമുള്ളവരെയും പരിഗണിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 23/01/2024. www.supplycokerala.com, www.cfrdkerala.in വെബ്സൈറ്റുകൾ സന്ദർശിക്കുക.

Ad
Recent Posts
Ad