ഗാർഡനർ, കുക്ക് ഒഴിവ് : എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്ത് അപേക്ഷിക്കാം.

0
804
Ads

ഗാർഡനർ തസ്തികയിൽ ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ ഒരു അർദ്ധസർക്കാർ സ്ഥാപനത്തിൽ ഓപ്പൺ (4), ഈഴവ തിയ്യ ബില്ലവ (1), എസ്.സി (1) മുസ്ലീം (1) എന്നീ വിഭാഗങ്ങളിലായി ഗാർഡനർ തസ്തികയിൽ 7 ഒഴിവുകളുണ്ട്. മലയാളം എഴുതാനും വായിക്കാനുമുള്ള കഴിവ്, ഗാർഡനിംഗ് മേഖലയിൽ രണ്ട് വർഷത്തെ തൊഴിൽ പരിചയം എന്നിവയാണ് യോഗ്യത. 18നും 41നും ഇടയിൽ പ്രായമുളളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് 28ന് മുൻപായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.

കുക്ക് തസ്തികയിൽ ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ എൽ.സി മുൻഗണനാ വിഭാഗത്തിലും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുൻഗണനാ വിഭാഗത്തിലുമായി കുക്ക് (ഫീമെയിൽ ) തസ്തികയിൽ രണ്ട് ഒഴിവുകളുണ്ട്. എട്ടാം ക്ലാസ് പാസായതും പാചകമേഖലയിൽ മൂന്ന് വർഷത്തെ തൊഴിൽ പരിചയമുള്ള ശ്രീ ചിത്രാഹോമിലെ അന്തേവാസികൾക്ക് അപേക്ഷിക്കാവുന്നതാണ്. 18നും 41നും ഇടയിൽ പ്രായമുളളവർക്ക് അപേക്ഷിക്കാം. ശ്രീ ചിത്രാഹോമിലെ അന്തേവാസികളുടെ അഭാവത്തിൽ മറ്റ് ഉദ്യോഗാർത്ഥികളേയും പരിഗണിക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഏപ്രിൽ 11ന് മുൻപായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.

സ്വിഫ്റ്റിലെ ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു

കേരള റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ സ്വിഫ്റ്റിൽ (K-SWIFT) എക്‌സിക്യൂട്ടീവ് അഡ്മിനിസ്‌ട്രേഷൻ, എൻജിനിയർ (ഐ.ടി), സർവീസ് എൻജിനിയർ, മെക്കാനിക്ക് തസ്തികകളിൽ യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ ഓൺലൈനായി നൽകണം. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.cmdkerala.net. അപേക്ഷ 25ന് വൈകിട്ട് 5.30നു മുൻപ് ലഭിക്കണം.

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google