സൗജന്യ തൊഴില്‍മേള 27ന്
അസാപ് കേരളയുടെ കുന്നന്താനം കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ജൂണ് 27ന് സൗജന്യ തൊഴില്‍മേള സംഘടിപ്പിക്കും. പത്താം തരം മുതല്‍ മുകളിലേക്ക് യോഗ്യതയുള്ളവര്‍ക്കായി വിവിധ സ്ഥാപനങ്ങളില്‍ നിന്നായി നൂറിലധികം അവസരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9495999688.
കാത്ത് ലാബ് ടെക്‌നീഷ്യന്റെ ഒഴിവ്
കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന കാത്ത് ലാബില്‍ ദിവസവേതന നിരക്കില്‍ കാത്ത് ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു. ജൂണ്‍ 30-ന് ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ വെച്ച് അഭിമുഖം നടത്തും. യോഗ്യത: ബി.സി.വി.ടി/ഡി.സി.വി.ടിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും. വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 8281040553.
ഫാര്‍മസിസ്റ്റ് താല്‍ക്കാലിക നിയമനം
രാജാക്കാട് ഗ്രാമപഞ്ചായത്തിന് കീഴിലെ ആയുഷ് പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ (ഹോമിയോ) ഫാര്‍മസിസ്റ്റ് തസ്തികയില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ദിവസവേതന വ്യവസ്ഥയിലാണ് നിയമനം. താല്‍പര്യമുള്ളവര്‍ ജൂണ്‍ 29 ന് മുന്‍പ് പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് https://tender.lsgkerala.gov.in/Tender/G279063_2026.pdf എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം
സൗജന്യ തൊഴില്‍മേള 27ന്
കേരള സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പത്തനംതിട്ട ജില്ലയിലെ തിരുവല്ല കുന്നന്താനത്ത് കിന്‍ഫ്ര പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന അസാപ് കേരളയുടെ കുന്നന്താനം കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ജൂണ് 27ന് സൗജന്യ തൊഴില്‍മേള സംഘടിപ്പിക്കുന്നു. പത്താം തലം മുതല്‍ മുകളിലേക്ക് യോഗ്യതയുള്ളവര്‍ക്കായി വിവിധ സ്ഥാപനങ്ങളില്‍ നിന്നായി നൂറിലധികം അവസരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:9495999688
ആശാവര്‍ക്കര്‍ താല്‍ക്കാലിക നിയമനം
ചക്കുപള്ളം ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലേക്ക് ആശാവര്‍ക്കര്‍ തസ്തികയില്‍ നിയമനം നടത്തുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ജൂലൈ 6 രാവിലെ 10.30 ന് ആശുപത്രി കോണ്‍ഫറന്‍സ് ഹാളിലാണ് ഇന്റര്‍വ്യൂ. പത്താം ക്ലാസ്സാണ് യോഗ്യത. പ്രായപരിധി 25 മുതല്‍ 45 വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04868 282260. ഇമെയില്‍:phcchakkupallam@gmail.com
സ്വീപ്പർ ഒഴിവ്
ഗവ.ലോ കോളേജിൽ സ്വീപ്പർ തസ്തികയിൽ താത്ക്കാലിക ഒഴിവുണ്ട്. കുടുംബശ്രീയിൽ അംഗമായിട്ടുള്ള തിരുവനന്തപുരം നഗരപരിധിയിൽ താമസിക്കുന്ന വനിതകൾക്ക് അപേക്ഷിക്കാം. ജോലി സമയം രാവിലെ 8 മുതൽ വൈകീട്ട് 3.30 വരെ. താത്പര്യമുള്ളവർ ജൂൺ 27 രാവിലെ 10.30ന് കോളേജ് ഓഫീസിൽ അഭിമുഖത്തിന് എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 0471-2304228
വിജ്ഞാനവാടി കോ-ഓർഡിനേറ്റർ നിയമനം: തൃശൂരിൽ വാക്-ഇൻ ഇന്റർവ്യൂ 27-ന്
തൃശൂർ ജില്ലാ പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വിജ്ഞാനവാടികളിലേക്ക് കോ-ഓർഡിനേറ്റർമാരെ നിയമിക്കുന്നതിനായി വാക്-ഇൻ ഇന്റർവ്യൂ നടത്തുന്നു. പുഴക്കൽ ബ്ലോക്കിലെ കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ കൊള്ളന്നൂർ നഗർ വിജ്ഞാനവാടി, തളിക്കുളം ബ്ലോക്കിലെ തളിക്കുളം ഗ്രാമപഞ്ചായത്തിലെ കളാംകോളനി വിജ്ഞാനവാടി എന്നിവിടങ്ങളിലാണ് നിയമനം. പട്ടികജാതി വിഭാഗത്തിൽപ്പെട്ട, ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള 21-45 വയസ് പ്രായപരിധിയിലുള്ള യുവതി യുവാക്കൾക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 8,000 രൂപ ഹോണറേറിയം ലഭിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ താമസിക്കുന്നവർക്ക് മാത്രമേ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ സാധിക്കൂ. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും, അതത് തദ്ദേശ സ്ഥാപനത്തിൽ നിന്നും ലഭിച്ച റസിഡൻഷ്യൽ സർട്ടിഫിക്കറ്റും സഹിതം ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്. ജൂൺ 27ന് രാവിലെ 11:00 മുതൽ 12:00 വരെ തൃശൂർ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ അഭിമുഖം നടത്തും. കൂടുതൽ വിവരങ്ങൾക്ക് 0487-2360381 എന്ന ഫോൺ നമ്പറിലോ, ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലോ ബന്ധപ്പെടുക.
സൗജന്യ തൊഴില്‍മേള 27 ന്
കുളക്കട കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ അസാപ് കേരള ജൂണ്‍ 27-ന് രാവിലെ 10 മണിക്ക് സൗജന്യ തൊഴില്‍മേള സംഘടിപ്പിക്കും. ബ്രാഞ്ച് മാനേജര്‍, അസിസ്റ്റന്റ് ബ്രാഞ്ച് മാനേജര്‍, സര്‍വീസ് അഡൈ്വസര്‍, ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍, ഇ.വി. ടെക്‌നിഷ്യന്‍, സെയില്‍സ് എക്സിക്യൂട്ടീവ്, ടെക്‌നിഷ്യന്‍ തുടങ്ങിയ വിവിധ ഒഴിവുകളിലേക്കാണ് നിയമനം. എസ്.എസ്.എല്‍സി മുതല്‍ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. രജിസ്ട്രേഷന്: https://forms.gle/qMZhsQ8ZncKC2sEv7. ഫോണ്‍: 9495999672, 9496232583.
ഡ്രൈവര്‍ കം അറ്റന്‍ഡന്റ്, അറ്റന്‍ഡന്റ് നിയമനം
മൃഗസംരക്ഷണ വകുപ്പിന്റെ ജില്ലയിലെ വിവിധ പദ്ധതികളില്‍ താത്കാലികാടിസ്ഥാനത്തില്‍ ഡ്രൈവര്‍ കം അറ്റന്‍ഡന്റ്, അറ്റന്‍ഡന്റ് നിയമനം നടത്തും. ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ അസലും, പകര്‍പ്പുകളും തിരിച്ചറിയല്‍ രേഖ സഹിതം ജൂണ്‍-29 ന് രാവിലെ 11ന് തേവള്ളി ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടത്തുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0474 2793464.
ലബോറട്ടറി ടെക്‌നിഷ്യൻ നിയമനം
വയലാർപ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ലാബിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ലബോറട്ടറി ടെക്‌നിഷ്യനെ നിയമിക്കുന്നു. ഡി എം എൽ റ്റി/ ബി എസ് സി എം എൽ റ്റി ( പാര മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ ) ആണ് യോഗ്യത.
അഭിമുഖം ജൂൺ 27ന് രാവിലെ 11 മണിക്ക് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടക്കും.
തൊഴിൽ മേള
അസാപ് കേരളയുടെ ചെറിയ കലവൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ജൂൺ 27ന് തൊഴിൽ മേള സംഘടിപ്പിക്കുന്നു. വിവിധ കമ്പനികൾ പങ്കെടുക്കും. യോഗ്യത: എസ് എസ് എൽ സി /പ്ലസ് ടു /ഐ ടി ഐ /ഡിപ്ലോമ/ഡിഗ്രി/പിജി. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രാവിലെ 9.30 ന് ബയോഡേറ്റയും, അനുബന്ധ സർട്ടിഫിക്കറ്റുകളുമായി ചെറിയ കലവൂർ ASAP കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ എത്തിച്ചേരേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് തികച്ചും സൗജന്യമായി തന്നെ ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്. ഫോൺ:9495999682. മുൻകൂട്ടി രജിസ്റ്റർ ചെയ്യുക. രജിസ്‌ട്രേഷൻ ലിങ്ക് https://forms.gle/BVb3eD1txPXGcLCK6
സ്വീപ്പർ അഭിമുഖം
തിരുവനന്തപുരം സർക്കാർ നിയമ കലാലയത്തിൽ സ്വീപ്പർ തസ്തികയിൽ ഒരു ഒഴിവ് നിലവിലുണ്ട്. പ്രസ്തുത തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലികമായി നിയമനത്തിനായി ജൂലൈ 27 രാവിലെ 10.30 നു കലാലയ ഓഫീസിൽ വച്ച് അഭിമുഖം നടത്തുന്നു. കുടുംബശ്രീയിൽ അംഗമായിട്ടുള്ള തിരുവനന്തപുരം നഗര പരിധിയിൽ താമസിക്കുന്ന വനിതകൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. ജോലി സമയം രാവിലെ 8 മുതൽ വൈകിട്ട 3.30 വരെ. മുൻപരിചയമുള്ളവർക്ക് മുൻഗണന.
ആശ വര്‍ക്കര്‍ നിയമനം
മാനന്തവാടി നഗരസഭ 29-ാം ഡിവിഷനിലേക്ക് (ക്ലബ് കുന്ന്) കരാര്‍ അടിസ്ഥാനത്തില്‍ ആശ വര്‍ക്കറെ നിയമിക്കുന്നു. പത്താം ക്ലാസ് യോഗ്യതയുള്ള 25നും 45നും ഇടയില്‍ പ്രായമുള്ള വിവാഹിതരായ വനിതകള്‍ക്കാണ് അവസരം. അപേക്ഷകര്‍ ക്ലബ് കുന്ന് ഡിവിഷനിലെ താമസക്കാരായിരിക്കണം. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസലും പകര്‍പ്പുമായി ജൂണ്‍ 29ന് രാവിലെ 11ന് കുറുക്കന്‍മൂല പി.എച്ച്.സിയില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍: 04935 294949.
വയോമിത്രം പദ്ധതിയിൽ മെഡിക്കൽ ഓഫീസർ ഒഴിവ്
കേരള സോഷ്യൽ സെക്യൂരിറ്റി മിഷന്റെ കീഴിലുള്ള തൃശ്ശൂർ, വടക്കാഞ്ചേരി വയോമിത്രം പദ്ധതികളിൽ മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇരു പദ്ധതികളിലുമായി രണ്ട് ഒഴിവുകളാണുള്ളത്. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. എം.ബി.ബി.എസ് ബിരുദവും മോഡേൺ മെഡിസിൻ കൗൺസിലിൽ രജിസ്‌ട്രേഷനുമുള്ളവർക്ക് അപേക്ഷിക്കാം. ഫാമിലി മെഡിസിൻ, ജെറിയാട്രിക് മെഡിസിൻ, ജനറൽ മെഡിസിൻ എന്നിവയിലേതിലെങ്കിലും ബിരുദാനന്തര ബിരുദമോ ഡിപ്ലോമയോ നേടിയവർക്കും സർക്കാർ സർവീസിൽ നിന്നും വിരമിച്ചവർക്കും പാലിയേറ്റീവ് ട്രെയിനിംഗ് ലഭിച്ചവർക്കും മുൻഗണന. 65 വയസ്സാണ് പ്രായപരിധി. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ഉൾപ്പെടുത്തിയ അപേക്ഷകൾ ജൂലൈ ഒന്നിന് വൈകിട്ട് അഞ്ചിനകം ബന്ധപ്പെട്ട വയോമിത്രം പദ്ധതി ഓഫീസുകളിൽ ലഭ്യമാക്കണം. ഫോൺ- 8943354045.
ഇന്‍സ്ട്രക്ടര്‍ ഒഴിവ്
പാലാ ഗവണ്‍മെന്റ് കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇന്‍സ്ട്രക്ടര്‍, അസിസ്റ്റന്റ് ഇന്‍സ്ട്രക്ടര്‍ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിന് ജൂണ്‍ 30ന് എഴുത്തു പരീക്ഷയും അഭിമുഖവും നടത്തും. യോഗ്യത- ബി.കോം (റെഗുലര്‍), ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്റ്റീസ്. ബയോഡാറ്റ, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ എന്നിവ സഹിതം രാവിലെ 10.30ന് നേരിട്ട് എത്തണം.ഫോണ്‍: 04822-201650, 9645594197,04822-201650.
സ്റ്റാഫ് നഴ്‌സ് നിയമനം
കാലടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ എച്ച്.എം.സി.മുഖേന താത്ക്കാലികമായി ദിവസവേതന അടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്‌സ് നിയമനത്തിനുള്ള അഭിമുഖം ജൂണ്‍ 29 ന് രാവിലെ 10 ന് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കും. സയന്‍സ് സ്ട്രീമില്‍ പ്ലസ്ടു /പ്രീഡിഗ്രി /വി.എച്ച്.എസ്.സി /ഡൊമസ്റ്റിക് നഴ്‌സിങില്‍ വി.എച്ച്.സി /തത്തുല്യം. ബി.എസ്.സി നഴ്‌സിങ് പാസായിരിക്കണം. അല്ലെങ്കില്‍ ജനറല്‍ നഴ്‌സിങ്/ മിഡൈ്വഫറി കോഴ്‌സും സര്‍ക്കാര്‍ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ മൂന്നു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവും. കേരള നഴ്‌സ് ആന്‍ഡ് മിഡൈ്വഫ്‌സ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം അഭിമുഖത്തിനെത്തണം. ഫോണ്‍- 0494-2688600, 94960511830.
Latest Jobs
-
കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡന്റ് ഒഴിവ്
-
മോഡൽ കരിയർ സെന്റർ പ്ലേസ്മെന്റ് ഡ്രൈവ് ; 123 ജോലി ഒഴിവുകൾ
-
യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ 225 Administrative Officer ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 28 വരെ
-
കേരള റബ്ബർ ലിമിറ്റഡിൽ എൻജിനീയർ ഒഴിവുകൾ; ശമ്പളം ₹60,000 വരെ
-
ഗിഗ് തൊഴിലാളി വിശ്രമകേന്ദ്രങ്ങളിൽ താത്കാലിക നിയമനം
-
Trinity Skill Work-ൽ 450+ ജോലി ഒഴിവുകൾ; സെപ്റ്റംബർ 24 വരെ അപേക്ഷിക്കാം
-
നന്തിലത്ത് ജി-മാർട്ടിൽ നിരവധി ജോലി ഒഴിവുകൾ; സെപ്റ്റംബർ 19ന് വാക്ക്-ഇൻ ഇന്റർവ്യൂ
-
RRB Paramedical Recruitment 2026: 590 Vacancies, Eligibility, Salary and Apply Online
-
എംപ്ലോയബിലിറ്റി സെന്റർ മെഗാ തൊഴിൽമേള; 140+ ഒഴിവുകൾ, സെപ്റ്റംബർ 19ന്
-
മലബാർ കാൻസർ സെന്ററിൽ നിയമനം; സെപ്റ്റംബർ 28 വരെ അപേക്ഷിക്കാം
-
നാഷണൽ മീൻസ്-കം-മെറിറ്റ് സ്കോളർഷിപ്പ് 2026(NMMSS) സെപ്റ്റംബർ 30നകം അപേക്ഷിക്കണം
-
SSC Sub Inspector in Delhi Police and Central Armed Police Force 2026: ഡൽഹി പോലീസ്, CAPF എന്നിവയിൽ സബ് ഇൻസ്പെക്ടർ ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 30 വരെ
-
SSC CHSL 2026: 12-ാം ക്ലാസ് യോഗ്യതയുള്ളവർക്ക് 2536 ഒഴിവുകൾ; അപേക്ഷ ഒക്ടോബർ 7 വരെ
-
സർക്കാർ ഓഫീസുകളിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ : ഇന്റർവ്യൂ മാത്രം
-
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ തൊഴിലവസരം; വിവിധ തസ്തികകളിൽ നിയമനം

