ജൂനിയര്‍ ലാബ് അസിസ്റ്റന്റ് നിയമനം

0
206
Ads

ആലപ്പുഴ: ഗവ.ടി.ഡി. മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിലെ റീജിയണല്‍ പീഡ് സെല്ലില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജൂനിയര്‍ ലാബ് അസിസ്റ്റന്റിനെ നിയമിക്കുന്നു. പ്ലസ്ടു (സയന്‍സ്) ആണ് വിദ്യാഭ്യാസ യോഗ്യത.

താത്പര്യമുള്ളവര്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, വിലാസം, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 2023 സെപ്റ്റംബര്‍ 21ന് രാവിലെ 11ന് ഗവ.ടി.ഡി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍ ഓഫീസില്‍ എത്തണം. മെഡിക്കല്‍ കോളജിന് 10 കി.മീ. പരിധിയിലുള്ളവര്‍ക്കും മുന്‍പരിചയം ഉള്ളവര്‍ക്കും മുന്‍ഗണന. ഫോണ്‍: 0477 2282015. Source