മേട്രണ്‍ കം റസിഡന്‍റ് ട്യൂട്ടര്‍ താത്കാലിക നിയമനം

0
297
Ads

പട്ടികജാതി വികസന വകുപ്പിനു കീഴിൽ ജില്ലയിൽ പ്രവര്‍ത്തിക്കുന്ന ഏഴിക്കര, മലയാറ്റൂര്‍ എന്നിവിടങ്ങളിലുളള ആണ്‍കുട്ടികളുടെ ഗവ.പ്രീ മെട്രിക് ഹോസ്റ്റലുകളിലും, പെരുമ്പാവൂര്‍, പറവൂര്‍, മൂവാറ്റുപുഴ എന്നിവിടങ്ങളിലുളള പെണ്‍കുട്ടികളുടെ ഗവ.പ്രീ മെട്രിക് ഹോസ്റ്റലുകളിലും മേട്രണ്‍ കം റസിഡന്‍റ് ട്യൂട്ടര്‍മാരെ കരാറടിസ്ഥാനത്തിൽ (2023 മാര്‍ ച്ച് വരെ) നിയമിക്കുന്നതിന് ബിരുദവും ബി.എഡുമുള്ള പട്ടികജാതിയിൽപ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

പ്രവൃത്തി സമയം വൈകിട്ട് നാലു മുതൽ രാവിലെ എട്ട് വരെയും പ്രതിമാസ ഹോണറേറിയം 12,000 രൂപയും ആയിരിക്കും വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, ജാതി, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷകള്‍ 2022 ജൂലൈ 16-ന് വൈകിട്ട് അഞ്ചിനു മുമ്പായി ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമര്‍ പ്പിക്കണം.

പ്രായപരിധി 2022 ജനുവരി ഒന്നിന് 40 വയസ്സ് അധികരിക്കരുത്. ആണ്‍കുട്ടികളുടെ ഹോസ്റ്റലുകളിൽ പുരുഷ ജീവനക്കാരെയും, പെണ്‍കുട്ടികളുടെ ഹോസ്റ്റലുകളിൽ സ്ത്രീ ജീവനക്കാരെയുമാണ് നിയമിക്കുന്നത്. കൂടുതൽ വിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായോ (ഫോണ്‍ : 0484 2422256) അങ്കമാലി , പറവൂര്‍ , മൂവാറ്റുപുഴ , കൂവ പ്പടി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളുമായോ ബന്ധപ്പെടണം.