ഇളംദേശം ബ്ലോക്കില്‍ സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാം (എസ് വി ഇ പി) നടപ്പാക്കുന്നതിന്റെ ഭാഗമായി മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റുമാരുടെ (എം ഇ സി) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കുടുംബശ്രീ ജില്ലാ മിഷന്റെ കീഴില്‍ ഗ്രാമീണമേഖലയില്‍ സംരംഭകത്വം പ്രോല്‍സാഹിപ്പിക്കുന്നതിന് ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കാനാവശ്യമായ പിന്തുണ നല്‍കുക എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത പദ്ധതിയാണ് എസ് വി ഇ പി. നിലവില്‍ ജില്ലയില്‍ ഇടുക്കി ബ്ലോക്കില്‍ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്.
പ്ലസ്ടു വിജയമാണ് കണ്‍സള്‍ട്ടന്റ് തസ്തികയിലേക്കുള്ള വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 25-45. അപേക്ഷകര്‍ അയല്‍ക്കൂട്ട അംഗമോ അയല്‍ക്കൂട്ട കുടുംബാംഗമോ ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. സ്ത്രീകള്‍ക്കും കട്ടപ്പന ബ്ലോക്ക് പരിധിയില്‍ ഉള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ വിവിധ ഘട്ടങ്ങളിലായി 47 ദിവസത്തെ റെസിഡന്‍ഷ്യല്‍ പരിശീലനത്തില്‍ പങ്കെടുക്കണം. വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടോപ്പം പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ എന്നിവയുടെ പകര്‍പ്പ്, സിഡിഎസ് ചെയര്‍പേഴ്സന്റെ സാക്ഷ്യപത്രം എന്നിവയുണ്ടായിരിക്കണം.
അപേക്ഷകള്‍ 2023 സെപ്തംബര്‍ 10 ന് വൈകിട്ട് 5 മണിക്ക് മുന്‍പ് ജില്ലാ പ്രോഗ്രാം മാനേജര്‍(എസ് വി ഇ പി പദ്ധതി), കുടുംബശ്രീ ബി ആര് സി ഓഫീസ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ബില്‍ഡിങ് മൂന്നാംനില, തടിയമ്പാട് പി ഒ, പിന്‍കോഡ്-685602 എന്ന വിലാസത്തില്‍ ഓഫീസില്‍ നേരിട്ടോ തപാല്‍ വഴിയോ സമര്‍പ്പിക്കണം. എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷയുടെ പുറത്ത് എസ് വി ഇ പി ഇളംദേശം ബ്ലോക്ക് – എം ഇ സി അപേക്ഷ എന്ന് ചേര്‍ക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് സിഡിഎസ് ഓഫീസുമായി ബന്ധപ്പെടാം. Source
Latest Jobs
-
Cochin Port Authority Recruitment 2026: Apply Online for 25 Marine Department Contract Vacancies
-
ദേശീയ ആരോഗ്യസ്ഥാപനങ്ങളിൽ 2,595 ഒഴിവുകൾ; ജൂലൈ 3 വരെ അപേക്ഷിക്കാം
-
BEML റിക്രൂട്ട്മെന്റ് 2026: 362 ഐടിഐ ഓപ്പറേറ്റർ ഒഴിവുകൾ | ജൂലൈ 10 വരെ അപേക്ഷിക്കാം
-
മിൽമയിൽ ഓഫീസ് അറ്റൻഡർ ഒഴിവ്; ജൂൺ 30ന് വാക്ക്-ഇൻ-ഇന്റർവ്യൂ
-
Kottayam Employability Centre Job Fair 2026: 100+ Vacancies | Direct Interview on June 27
-
PRAYUKTHI JOB FAIR 2026 – മോഡൽ കരിയർ സെന്ററിൽ ജൂൺ 27ന് തൊഴിൽമേള; ₹50,000 വരെ ശമ്പളത്തിൽ നിരവധി സ്വകാര്യ ജോലി ഒഴിവുകൾ
-
സർക്കാർ സ്വകാര്യ മേഖലയിൽ വന്നിട്ടുള്ള ഒഴിവുകൾ : ജൂൺ 2026
-
അസാപ് കേരള തൊഴിൽ മേള ജൂൺ 27ന്; SSLC മുതൽ PG വരെ യോഗ്യതയുള്ളവർക്ക് അവസരം
-
കൊല്ലം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ തൊഴിൽ മേള ജൂൺ 24ന്; പ്ലസ്ടു മുതൽ യോഗ്യതയുള്ളവർക്ക് അവസരം
-
സൗജന്യ തൊഴില്‍മേള ജൂണ്‍ 27ന് കുളക്കട കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍; വിവിധ ഒഴിവുകളിലേക്ക് നേരിട്ടുള്ള നിയമനം
-
എൻജിനീയേഴ്സ് ഇന്ത്യ ലിമിറ്റഡിൽ 41 ഒഴിവുകൾ; പ്രതിമാസം ₹96,000 വരെ ശമ്പളം, ജൂൺ 30 വരെ അപേക്ഷിക്കാം
-
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് നിയമനം: പ്ലസ് ടു യോഗ്യതയുള്ളവർക്ക് അവസരം, ശമ്പളം ₹63,700 വരെ
-
ആരോഗ്യ വകുപ്പിൽ കാത്ത് ലാബ് ടെക്നീഷ്യൻ ഒഴിവ്; ₹66,800 വരെ ശമ്പളം, ജൂലൈ 1 വരെ അപേക്ഷിക്കാം
-
ശ്രീ അയ്യങ്കാളി മെമ്മോറിയൽ സ്കോളർഷിപ്പ്: അപേക്ഷകൾ ജൂലൈ 15 വരെ സമർപ്പിക്കാം
-
അങ്കണവാടി വര്‍ക്കര്‍, ഹെല്പര് നിയമനം

