ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് നിയമനം
Wayanad
ജില്ലാ ആരോഗ്യ വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് തസ്തികയില്‍ താല്കാലികാടിസ്ഥാനത്തില് അഡ്ഹോക് വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിന് വാക് ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യത: എസ്.എസ്.എല്‍.സി., ഡിപ്ലോമ ഇന്‍ നഴ്സിംഗ് (എ.എന്‍.എം), കെ.എന്‍.എം.സി. രജിസ്ട്രേഷന്. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും ബയോഡാറ്റയുമായി 2021 ഒക്ടോബര്‍ 22 ന് രാവിലെ 10 ന് മാനന്തവാടി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) ഹാജരാകണം.
പി.ആര്.ഡി കരാര്‍ ഫോട്ടോഗ്രാഫര്‍മാരുടെ പാനലിലേക്ക് അപേക്ഷിക്കാം
Wayanad
സര്‍ക്കാര്‍ പരിപാടികളുടെ ഫോട്ടോ കവറേജ് നടത്തുന്നതിനായി ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്ന ഫോട്ടോഗ്രാഫര്‍മാരുടെ പാനലില്‍ ഉള്‍പ്പെടുന്നതിന് അപേക്ഷ ക്ഷണിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായാണ് നിമനം. വൈഫൈ ക്യാമറ കൈവശമുള്ളവര്‍ക്കും പി.ആര്.ഡിയിലോ പത്രസ്ഥാപനങ്ങളിലോ ഫോട്ടോഗ്രാഫര്‍മാരായി സേവനം ചെയ്തവര്‍ക്കും മുന്‍ഗണന. ചുമതലപ്പെടുത്തുന്ന വര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് പ്രതിഫലം. ഒരു ദിവസത്തെ ആദ്യ കവറേജിന് 700 രൂപയും തുടര്‍ന്നുള്ള രണ്ട് കവറേജുകള്‍ക്ക് 500 രൂപ വീതവും ലഭിക്കും. പാനലിന്റെ കാലാവധി: 2023 മാര്‍ച്ച് 31 വരെ. താത്പര്യമുള്ളവര്‍ ബയോഡാറ്റ, തിരിച്ചറിയല്‍രേഖ, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ഒക്ടോബര്‍ 22 നകം അപേക്ഷ നല്‍കണം. വിലാസം: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, സിവില്‍ സ്റ്റേഷന്, കല്‍പ്പറ്റ, വയനാട്. അപേക്ഷ diowayanad@gmail.com ലേക്കും അയയ്ക്കാം. അപേക്ഷ നല്കിയവര്ക്കുള്ള കൂടിക്കാഴ്ച 2021 ഒക്ടോബര്‍ 27 ന് രാവിലെ 11 മണിക്ക് നടക്കും.
ഐസിറ്റിസി ലാബ് ടെക്നീഷ്യന് ഒഴിവ്
Idukki
തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഐസിറ്റിസി ലാബ് ടെക്നീഷ്യന് തസ്തികയിലെ ഒരു ഒഴിവിലേക്ക് ഓണ്‍ലൈന്‍ മുഖേന അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഗവണ്‍മെന്റ്സ്ഥാപനങ്ങളില്‍ നിന്നോ, അംഗീകൃത സര്‍വകലാശാലകളില്‍ നിന്നോ ബി.എസ്.സി.എം.എല്‍.ടി/ ഡി.എം.എല്‍.ടി. (ഡിഎംഇ സര്‍ട്ടിഫിക്കറ്റ്) പാസായിരിക്കണം, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. പ്രായപരിധി 35 വയസില്‍ താഴെ പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന, വാട്സ്ആപ് നമ്പര്‍, വിലാസം, യോഗ്യത, പരിചയം എന്നിവ സഹിതമുള്ള അപേക്ഷയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ഒക്ടോബര്‍ 16 നു മുമ്പായി prodhthodupuzha@gmail.com എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് ഫോണ്‍-04862 222630
Latest Jobs
-
KFON Recruitment: District Telecom Executive ഒഴിവ് | ശമ്പളം ₹40,000 വരെ
-
C-DIT Recruitment 2026: Packing Assistant/Inspection Staff ഒഴിവ്; യോഗ്യത : പത്താം ക്ലാസ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ്: 200+ തൊഴിൽ അവസരങ്ങൾ | സെപ്റ്റംബർ 28 ന്
-
എറണാകുളം എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽമേള: 500 ഒഴിവുകൾ
-
State Health Agency Kerala വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു; ശമ്പളം ₹70,000 വരെ
-
CPRI Recruitment 2026: 110 ഒഴിവുകൾ | എഞ്ചിനീയർ, ടെക്നീഷ്യൻ, അസിസ്റ്റന്റ്, MTS ഒഴിവുകൾ
-
പിന്നാക്ക വിഭാഗ വികസന വകുപ്പിൽ ക്ലർക്ക് ഒഴിവ്; യോഗ്യത പ്ലസ് ടു ; സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽ മേള സെപ്റ്റംബർ 26ന്
-
കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡന്റ് ഒഴിവ്
-
മോഡൽ കരിയർ സെന്റർ പ്ലേസ്മെന്റ് ഡ്രൈവ് ; 123 ജോലി ഒഴിവുകൾ
-
യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ 225 Administrative Officer ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 28 വരെ
-
കേരള റബ്ബർ ലിമിറ്റഡിൽ എൻജിനീയർ ഒഴിവുകൾ; ശമ്പളം ₹60,000 വരെ
-
ഗിഗ് തൊഴിലാളി വിശ്രമകേന്ദ്രങ്ങളിൽ താത്കാലിക നിയമനം
-
Trinity Skill Work-ൽ 450+ ജോലി ഒഴിവുകൾ; സെപ്റ്റംബർ 24 വരെ അപേക്ഷിക്കാം
-
നന്തിലത്ത് ജി-മാർട്ടിൽ നിരവധി ജോലി ഒഴിവുകൾ; സെപ്റ്റംബർ 19ന് വാക്ക്-ഇൻ ഇന്റർവ്യൂ

