എംപ്ലോയബിലിറ്റി സ്‌കിൽസ് ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ ആവശ്യമുണ്ട്

0
530
Ads

പട്ടികജാതി വികസന വകുപ്പ് ദക്ഷിണമേഖല ട്രയിനിംഗ് ഇൻസ്‌പെക്ടറുടെ നിയന്ത്രണത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ പ്രവർത്തിച്ചുവരുന്ന ഐ.ടി.ഐ കളിലേയ്ക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ ആവശ്യമുണ്ട്.

നിശ്ചിത സമയത്തേയ്ക്ക് ‘എംപ്ലോയബിലിറ്റി സ്‌കിൽസ്’ എന്ന വിഷയം പഠിപ്പിക്കാൻ BBA/MBA/ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രി (ഇംഗ്ലീഷിൽ മികച്ച ആശയവിനിമയ കഴിവും, പ്ലസ്ടു/ഡിപ്ലോമ തലത്തിലുള്ള അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനയോഗ്യതയും വേണം) യോഗ്യതയുള്ളവരെയാണ് ആവശ്യം.

2022 ഒക്ടോബർ 19ന് രാവിലെ 11ന് തിരുവനന്തപുരം വെള്ളയമ്പലം, അയ്യൻകാളി ഭവനിൽ പ്രവർത്തിക്കുന്ന ദക്ഷിണമേഖല ട്രെയിനിംഗ് ഇൻസ്‌പെക്ടറാഫീസിൽ വച്ച് കൂടിക്കാഴ്ച നടത്തും. ബയോഡാറ്റ, സർട്ടിഫിക്കറ്റിന്റെ ഒറിജിനലും പകർപ്പും സഹിതം നേരിട്ട് ഹാജരായി 10.30 മണിയ്ക്ക് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം. മണിക്കൂറിന് 240 രൂപ പ്രതിഫലം ലഭിക്കുന്നതാണ്. ഫോൺ: 0471 2316680.

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google