ഇന്നത്തെ ജോലി ഒഴിവുകൾ – | Jobs in Kerala 21 Dec 2022

0
758

മാത്തമാറ്റിക്‌സ് ടീച്ചർ: ഭിന്നശേഷിക്കാർക്ക് അവസരം
ആലപ്പുഴ ജില്ലയിലെ ഒരു സർക്കാർ എയ്ഡഡ് ഹയർ സെക്കന്ററി സ്‌കൂളിൽ മാത്തമാറ്റിക്‌സ് ടീച്ചർ തസ്തികയിൽ ഭിന്നശേഷി-കാഴ്ച പരിമിതർക്ക് സംവരണം ചെയ്തിരിക്കുന്ന സ്ഥിരം ഒഴിവിൽ നിയമനം നടത്തുന്നു.

01.01.2022ന് 40 വയസു കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). 45,600-95,600 രൂപയാണ് ശമ്പളം. 50 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം ഉണ്ടാവണം. എസ്.സി, എസ്.ടി വിഭാഗങ്ങൾക്ക് അഞ്ച് ശതമാനം മാർക്കിളവ് ലഭിക്കും. ബി.എഡും സെറ്റ്/ നെറ്റ്/ എം.എഡ്/ എം.ഫിൽ/ പി.എച്ച്.ഡി ഉണ്ടായിരിക്കണം.

ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി 23നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി. നൽകണം.

ബ്ലോക്ക് റിസോഴ്‌സ്‌പേഴ്‌സണ്‍ ഒഴിവ്

ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ എംപ്ലോയ്‌മെന്റ് ഫെസിലിറ്റേഷന്‍ സെന്ററില്‍ ബ്ലോക്ക് റിസോഴ്‌സ്‌പേഴ്‌സണ്‍ ഒഴിവ്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. പ്രതിമാസം 17,000 രൂപ വേതനം ലഭിക്കും. ബി-ടെക്/എം.ബി.എ/എം.സി.എ ബിരുദമാണ് യോഗ്യത. 2018 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവര്‍ക്കും 36 വയസ് കഴിയാത്തവര്‍ക്കും അപേക്ഷിക്കാം. ചിറ്റൂര്‍ ബ്ലോക്ക് പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ ബയോഡാറ്റ, പ്രായം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ഡിസംബര്‍ 27 ന് രാവിലെ 11 ന് ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ അഭിമുഖത്തിനെത്തണമെന്ന് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04923 272241.

തൊഴില്‍ മേള 27 ന്

പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റര്‍ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എന്നിവ സംയുക്തമായി 2022 ഡിസംബര്‍ 27 ന് ആലത്തൂര്‍ ബി.എസ്.എസ് ഗുരുകുലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിയുക്തി ജോബ് ഫെസ്റ്റ്-തൊഴില്‍മേള സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവര്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുമായി ഡിസംബര്‍ 27 ന് രാവിലെ ഒന്‍പതിന് സ്‌കൂളില്‍ എത്തണം. രജിസ്റ്റര്‍ ചെയ്യുന്നതിന് https://forms.gle/dRWSzJvuwbFt18ZZA ഫോം പൂരിപ്പിക്കണം. ഇരുപതില്‍ അധികം പ്രമുഖ സ്വകാര്യ കമ്പനികള്‍ മേളയില്‍ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04922 222309, 0491 2505204, 0491 2505435, 8848641283.

കരാർ നിയമനം

കണ്ണൂർ നാഷണൽ ഹെൽത്ത് മിഷന്റെ കീഴിൽ ജൂനിയർ കൺസട്ടന്റ് എഞ്ചിനീയർ, ആർ ബി എസ് കെ കോ-ഓർഡിനേറ്റർ എന്നീ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സിവിൽ എഞ്ചിനീയറിംഗിലുള്ള ബി ഇ/ബി ടെക്, ഓട്ടോകാഡിലുള്ള രണ്ട് വർഷത്തെ പരിചയവും അല്ലെങ്കിൽ സിവിൽ എഞ്ചിനീയറിംഗിലുള്ള ഡിപ്ലോമയും ഓട്ടോകാഡിലുള്ള മൂന്ന് വർഷത്തെ പരിചയവുമാണ് ജൂനിയർ കൺസട്ടന്റിന്റെ യോഗ്യത. ആർ ബി എസ് കെ കോ-ഓർഡിനേറ്റർക്ക് ഒരു വർഷത്തെ പ്രവൃത്തി പരിചയത്തോടെയുള്ള ബിഎസ്‌സി നഴ്‌സിംഗും കമ്പ്യൂട്ടറിലുള്ള അറിവുമാണ് യോഗ്യത.
താൽപര്യമുള്ളവർ ഡിസംബർ 24നകം അപേക്ഷ careernhmknr22@gmail.com എന്ന ഇ മെയിൽ അഡ്രസിൽ സമർപ്പിക്കണം. ഫോൺ: 0497 2709920.

അപേക്ഷ ക്ഷണിച്ചു

ഫിഷറീസ് വകുപ്പ് മുഖേന നടപ്പാക്കുന്ന പ്രധാനമന്ത്രി മത്സ്യ സമ്പദ്‌യോജന പദ്ധതി പ്രകാരം ശുദ്ധജല മത്സ്യഹാച്ചറി, മത്സ്യക്കുഞ്ഞുങ്ങളുടെ പുതിയ നഴ്‌സറി/മത്സ്യ പരിപാലന യൂണിറ്റ്, ഓരുജല പുതിയകുളം നിർമ്മാണം, ഓരുജല മത്സ്യകൃഷി പ്രവർത്തന ചെലവ്, പിന്നാമ്പുറ അലങ്കാര മത്സ്യകൃഷി-കടൽജലം/ശുദ്ധജലം, മീഡിയം സ്‌കെയിൽ അലങ്കാര മത്സ്യകൃഷി റിയറിംഗ് യൂണിറ്റ്-കടൽജലം/ശുദ്ധജലം, ഇന്റഗ്രേറ്റഡ് അലങ്കാര മത്സ്യകൃഷി ബ്രീഡിങ് ആൻഡ് റെയറിംഗ് ശുദ്ധജലം, റീ-സർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം, ബയോഫ്‌ളോക്ക്, മോട്ടോർ സൈക്കിൾ വിത്ത് ഐസ ്‌ബോക്‌സ്, ത്രീ വീലർ വിത്ത് ഐസ് ബോക്‌സ് എന്നീ ഘടക പദ്ധതികളിലേക്ക് ജില്ലയിലെ ഗുണഭോക്താക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കണ്ണൂർ, കൂത്തുപറമ്പ് എന്നീ ക്ലസ്റ്ററിലെ അപേക്ഷ കണ്ണൂർ മത്സ്യഭവൻ ഓഫീസിലും, തലശ്ശേരി, ഇരിട്ടി ക്ലസ്റ്ററിലെ അപേക്ഷ തലശ്ശേരി മത്സ്യഭവൻ ഓഫീസിലും, അഴീക്കോട് ക്ലസ്റ്ററിലെ അപേക്ഷ അഴീക്കോട് മത്സ്യഭവൻ ഓഫീസിലും, തളിപ്പറമ്പ, മാടായി ക്ലസ്റ്ററിലെ അപേക്ഷ മാടായി മത്സ്യഭവൻ ഓഫീസിലുമാണ് സമർപ്പിക്കേണ്ടത്. അവസാന തീയതി ഡിസംബർ 26. ഫോൺ: 0497 2732340.

കരാട്ടെ, യോഗ പരിശീലകരെ ആവശ്യമുണ്ട്

കണ്ണൂർ കോർപറേഷന്റെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഹൈസ്‌കൂൾ വിദ്യാർഥികൾക്ക് കരാട്ടെ, യോഗ പരിശീലകരെ നിയമിക്കുന്നു. 25 വയസ്സിന് മുകളിൽ പ്രായമുള്ളവരും അഞ്ച് വർഷത്തെ പരിശീലന പരിചയവുമുള്ളവരായിരിക്കണം. താൽപര്യമുള്ളവർ ബയോഡാറ്റ സഹിതം ഡിസംബർ 22ന് രാവിലെ 11 മണിക്ക് കണ്ണൂർ ജി വി എച്ച് എസ് (സ്‌പോർട്‌സ്)സ്‌കൂളിൽ ഹാജരാകണം. ഫോൺ: 9446658004.

കണ്ടിജന്റ് വര്‍ക്കേഴ്സിനെ നിയമിക്കുന്നു
പൂന്തുറ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ കണ്ടിജന്റ് വര്‍ക്കേഴ്സിനെ നിയമിക്കുന്നു. ഡെങ്കിപനി/ ചിക്കുന്‍ഗുനിയ നിവാരണ പരിപാടിയുടെ ഭാഗമായാണ് നിയമനം. 90 ദിവസത്തേക്കാണ് നിയമനം. താത്പര്യമുള്ളവര്‍ ഡിസംബര്‍ 24 ശനിയാഴ്ച രാവിലെ 10.30 മുതല്‍ ഉച്ചക്ക് ഒരു മണിവരെ പൂന്തുറ സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ വച്ച് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. അപേക്ഷകര്‍ ഏഴാം ക്ളാസ് പാസായിരിക്കണം. എന്നാല്‍ ബിരുദം നേടിയിരിക്കുവാന്‍ പാടില്ല. പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കുമെന്ന് മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് അറിയിച്ചു. പ്രായം 18 നും 45 നും മദ്ധ്യേ ആയിരിക്കണം.

ബഡ്‌സ് സ്‌കൂളില്‍ നിയമനം
കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് ബഡ്‌സ് സ്‌കൂളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ടീച്ചറെ നിയമിക്കുന്നു. അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്നതിനുള്ള രേഖകള്‍ സഹിതം ഡിസംബര്‍ 29ന് രാവിലെ 10ന് പഞ്ചായത്ത് ഓഫീസില്‍ നേരിട്ടെത്തണം. വിശദവിവരങ്ങള്‍ പഞ്ചായത്തില്‍ ലഭിക്കും. കുടുംബശ്രീ ജില്ലാ മിഷന്‍ തയ്യാറാക്കിയ റാങ്ക് ലിസ്റ്റില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണനയുണ്ടായിരിക്കും. ഫോണ്‍ 0483 2858296.

താൽക്കാലിക നിയമനം

പുളിയനം ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ രണ്ടു മാസത്തേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഹിന്ദി സീനിയർ താൽക്കാലിക അധ്യാപക ഒഴിവ്. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 22 ന് (വ്യാഴാഴ്ച ) 10.30 ന് സ്കൂൾ ഓഫീസിൽ ഹാജരാകണം.

എച്ച്.എസ്.എ താത്കാലിക ഒഴിവ്
ശ്രീകാര്യം സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ എച്ച്.എസ്.എ (കണക്ക്) തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപകനെ ആവശ്യമുണ്ട്. ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദം, ബി.എഡ്, കെ-ടെറ്റ് ആണ് യോഗ്യത. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 24നു രാവിലെ 10ന് ശ്രീകാര്യം ചാവടിമുക്കിലുള്ള ടെക്നിക്കൽ ഹൈസ്കൂൾ ഓഫീസിൽ അഭിമുഖത്തിനായി ഹാജരാകണം. ഫോൺ: 9447427476, 9400006462, 0471 2590079.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ 22ന്
പത്തനംതിട്ട ജില്ലയിലെ പട്ടികവര്‍ഗ കോളനിയായ അട്ടത്തോട് പടിഞ്ഞാറേക്കരയിലെ പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പഠന മുറിയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ 2022 -23 അധ്യയന വര്‍ഷത്തേയ്ക്ക് ഫെസിലിറ്റേറ്ററെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ അട്ടത്തോട് പടിഞ്ഞാറേക്കര കോളനിയിലോ സമീപത്തുള്ള മറ്റ് കോളനികളിലോ സ്ഥിരതാമസക്കാരായ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉള്ളവരും ഡിഗ്രിയോ അതിനു മുകളിലോ യോഗ്യത ഉള്ളവരോ, ബി.എഡ്/ ടി.ടി.സി/ ഡി.എല്‍.എഡ് തുടങ്ങിയ പ്രൊഫഷണല്‍ യോഗ്യത ഉള്ളവരോ ആയിരിക്കണം.
അട്ടത്തോട് പടിഞ്ഞാറേക്കരയിലെ ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന ഉണ്ട്. പ്രതിമാസ ഹാജരിന്റെ അടിസ്ഥാനത്തില്‍ പരമാവധി 15000 രൂപ ഓണറേറിയം അനുവദിക്കും. വെള്ള പേപ്പറില്‍ തയാറാക്കിയ അപേക്ഷ, ജാതി -വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം ഡിസംബര്‍ 22ന് രാവിലെ 10 ന് റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.

പി.ആര്‍.ഡി വീഡിയോ സ്ട്രിങ്ങര്‍ പാനലിലേക്ക് ഡിസംബര്‍ 24 നകം അപേക്ഷിക്കാം

പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ വീഡിയോ സ്ട്രിങ്ങര്‍മാരുടെ പാനല്‍ രൂപീകരണത്തിന് അപേക്ഷ ക്ഷണിച്ചു. പ്രീഡിഗ്രി, പ്ലസ്ടു അഭിലഷണീയ യോഗ്യത. ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ആവശ്യമാണ്. ന്യൂസ് ക്ലിപ്പ് ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് വോയിസ് ഓവര്‍ നല്‍കി ന്യൂസ് സ്റ്റോറിയായി അവതരിപ്പിക്കുന്നതില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പരിചയവും പി.ആര്‍.ഡിയില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും ഇലക്ട്രോണിക് വാര്‍ത്താ മാധ്യമത്തില്‍ വീഡിയോഗ്രാഫി/ വീഡിയോ എഡിറ്റിങ്ങില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും മുന്‍ഗണന. സ്വന്തമായി ഫുള്‍ എച്ച്.ഡി പ്രൊഫഷണല്‍ ക്യാമറയും നൂതന അനുബന്ധ ഉപകരണങ്ങളും ഉള്ളവരായിരിക്കണം അപേക്ഷകര്‍.
വിഷ്വല്‍ വേഗത്തില്‍ എഡിറ്റ് ചെയ്യുന്നതിനുള്ള സാങ്കേതിക അറിവ്, പ്രൊഫഷണല്‍ എഡിറ്റ് സോഫറ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത ലാപ്ടോപ് സ്വന്തമായി ഉണ്ടായിരിക്കണം, ദൃശ്യങ്ങള്‍ തത്സമയം നിശ്ചിത സെര്‍വറില്‍ അയക്കാനുള്ള സംവിധാനം ലാപ്‌ടോപ്പില്‍ ഉണ്ടായിരിക്കണം. സ്വന്തമായി എഡിറ്റ് സ്യൂട്ട്, നൂതന ഇലക്ട്രോണിക് ന്യൂസ് ഗാതറിങ് സൗകര്യങ്ങള്‍ സ്വന്തമായി ഉള്ളത് അധിക യോഗ്യതയായി പരിഗണിക്കും. ലൈവായി വീഡിയോ ട്രാന്‍സ്മിഷന് സ്വന്തമായി ബാക്ക്പാക്ക് പോര്‍ട്ടബിള്‍ വീഡിയോ ട്രാന്‍സ്മിറ്റര്‍ സംവിധാനങ്ങള്‍ ഉള്ളവര്‍ക്ക് മുന്‍ഗണന. പരിപാടി നടന്ന് അരമണിക്കൂറിനകം വാട്സ്ആപ്, ടെലഗ്രാം തുടങ്ങി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിഷ്‌കര്‍ഷിക്കുന്ന മാധ്യമങ്ങളിലൂടെ വീഡിയോ നല്‍കണം.
സ്ട്രിങ്ങര്‍ ജില്ലയില്‍ സ്ഥിരതാമസമുള്ള വ്യക്തിയായിരിക്കണം. സ്വന്തമായി ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരിക്കണം. സ്വന്തമായി വാഹനം ക്രമീകരിച്ച് കവറേജ് നടത്താന്‍ കഴിയണം. പരിപാടി നടക്കുന്ന സ്ഥലത്ത് നിന്ന് തന്നെ വീഡിയോ മാധ്യമങ്ങള്‍ക്ക് നല്‍കുന്നതിന് മള്‍ട്ടി സിം ഡോങ്കിള്‍ ഉണ്ടായിരിക്കണം. അപേക്ഷകര്‍ ക്രിമിനല്‍ കേസില്‍ പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടുള്ളവരാകരുത്. അപേക്ഷകള്‍ ഡിസംബര്‍ 24 നകം പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, എഡിറ്റിങ് പ്രാവീണ്യം തെളിയിക്കുന്ന വീഡിയോ ക്ലിപ് അടങ്ങിയ സി.ഡി, മേല്‍പറഞ്ഞ അനുബന്ധ ഉപകരണങ്ങളുടെ പട്ടിക, വാഹനമുണ്ടെങ്കില്‍ ആയത് വ്യകതമാക്കുന്ന രേഖകള്‍ സഹിതം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട് വിലാസത്തില്‍ നല്‍കണമെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍-0491 2505329.

ട്രാക്ടർ ഡ്രൈവർ ഒഴിവ്

തൃശൂർ ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ ട്രാക്ടർ ഡ്രൈവർ ഗ്രേഡ് II തസ്തികയിൽ ഈഴവ/തിയ്യ/ ബില്ലവ വിഭാഗത്തിനു സംവരണം ചെയ്ത ഒരു താത്കാലിക ഒഴിവുണ്ട്.

യോഗ്യത: എസ് എസ് എൽ സി / തത്തുല്യം. ട്രാക്ടർ ഡ്രൈവർ ലൈസൻസ് ഉണ്ടായിരിക്കണം. ട്രാക്ടർ ഡ്രൈവിങ്ങിൽ രണ്ടുവർഷ പരിചയം. ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്ക് അപേക്ഷിക്കാനാകില്ല.

പ്രായപരിധി 2022 ജനുവരി ഒന്നിന് 18നും 36നും മദ്ധ്യേ. നിയമാനുസൃത വയസിളവ് ബാധകം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2023 ജനുവരി 10നകം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്കളിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

പ്രൊജക്ട് എഞ്ചിനീയര്‍ നിയമനം
സമഗ്രശിക്ഷാ കേരളം ജില്ലാ പ്രൊജക്ട് ഓഫീസില്‍ പ്രൊജക്ട് എഞ്ചിനീയര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. സിവില്‍ എഞ്ചിനീയറിങില്‍ ബി.ടെക് ബി.ഇ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ഡിസംബര്‍ 28ന് വൈകീട്ട് അഞ്ചിനകം സമഗ്രശിക്ഷാ കേരളം, മലപ്പുറം ജില്ലാ പ്രൊജക്ട് കോ-ഓര്‍ഡിനേറ്ററുടെ ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്നതിനുള്ള പകര്‍പ്പുകളും ഉള്ളടക്കം ചെയ്യണം. ഫോണ്‍: 04832735315.

പ്രൊജക്ട് അസിസ്റ്റന്റ് ഒഴിവ്
കാളികാവ് ബ്ലോക്ക് പഞ്ചായത്തില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. ബിരുദവും ഡി.സി.എയും/ പി.ജി.ഡി.സി.എ അല്ലെങ്കില്‍ 3 വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസ്/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ് ആണ് യോഗ്യത. പ്രായം: 18 നും 30 നും ഇടയില്‍. അപേക്ഷയും അനുബന്ധ രേഖകളും ഡിസംബര്‍ 30 വൈകിട്ട് 5 മണിക്കുള്ളില്‍ സെക്രട്ടറിക്ക് സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8281040609

സെക്യൂരിറ്റി സ്റ്റാഫ്
തിരുവനന്തപുരം ഫോർട്ട് താലൂക്ക് ആശുപത്രിയിൽ സെക്യൂരിറ്റി സ്റ്റാഫിനെ (ആൺ) നിയമിക്കാനുള്ള കൂടിക്കാഴ്ച ഡിസംബർ 27ന് 11 മണിക്ക് നടക്കും. പ്രായം 18-50 വയസ്, യോഗ്യത എസ്.എസ്.എൽ.സി പാസ്. ഫോർട്ട് താലൂക്ക് ആശുപത്രിയിലാണ് ഇന്റർവ്യൂ.

കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിൽ ഒഴിവ്
സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ്, തിരുവനന്തപുരം മുഖാന്തിരം കെ.എസ്.ആർ.ടി.സി – സ്വിഫ്റ്റിൽ സർവ്വീസ് എഞ്ചിനീയർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.kcmd.in

താല്‍കാലിക ജീവനക്കാരെ നിയമിക്കുന്നു
ആലപ്പുഴ: ജില്ലാ ക്യാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ കീഴില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന സി.ടി. സ്‌കാന്‍ സെന്ററിലേക്ക് താല്‍കാലിക ജീവനക്കാരെ നിയമിക്കുന്നു.

സ്റ്റാഫ് നഴ്സ്(ഒഴിവ് ഒന്ന്): യോഗ്യത: പ്ലസ് ടു 50 ശതമാനം മാര്‍ക്കോടെ പാസ്സായിരിക്കണം. കേരള ഗവണ്‍മെന്റ് അംഗീകൃത ജി.എന്‍.എം./ ബി.എസ്‌സി. നഴ്സിംഗ്. കേരള നഴ്സിംഗ് കൗണ്‍സിലിന്റെ രജിസ്ട്രേഷന്‍. സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ സി.ടി. സ്‌കാന്‍ സെന്ററിലെ പ്രവൃത്തി പരിചയം നിര്‍ബന്ധം. പ്രായപരിധി: 20-40 വയസ്സ്. സി.ടി. സ്‌കാന്‍ സെന്ററില്‍ മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് വയസ്സ് ഇളവ് ലഭിക്കും.

സ്വീപ്പര്‍ ക്ലീനര്‍ (ഒഴിവ് ഒന്ന്): യോഗ്യത: ആലപ്പുഴ മെഡിക്കല്‍ കോളജ് ഹോസ്പിറ്റലില്‍ ഒരു വര്‍ഷമെങ്കിലും ക്ലീനിംഗ് ജോലികള്‍ ചെയ്തു പരിചയമുള്ള 40 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.എസ്.എല്‍.സി. പാസ്സായവര്‍, വിധവകള്‍, ഭര്‍ത്താവിനോ കുട്ടികള്‍ക്കോ മാരക രോഗങ്ങള്‍ ഉള്ളവര്‍, പരിസരവാസികള്‍ എന്നിവര്‍ക്ക് മുന്‍ഗണന.

താത്പര്യമുള്ളവര്‍ യോഗ്യത, വയസ്സ്, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടഫിക്കറ്റുകളുടെ അറ്റസ്റ്റ് ചെയ്ത പകര്‍പ്പ് സഹിതമാണ് അപേക്ഷിക്കേണ്ടത്. വിലാസം: ആലപ്പുഴ ജില്ലാ ക്യാന്‍സര്‍ കെയര്‍ സൊസൈറ്റി, മെഡിക്കല്‍ കോളേജ് ആശുപത്രി കോംപ്ലക്സ്, വണ്ടാനം, ആലപ്പുഴ. സമയപരിധി: 2023 ജനുവരി 16 വൈകിട്ട് അഞ്ച് മണി.

ഇ.സി.ജി. ടെക്‌നീഷ്യന്‍ നിയമനം

ഗവണ്‍മെന്റ് സ്ഥാപനത്തില്‍ ദേശീയ ആരോഗ്യ പദ്ധതിയുടെ ഭാഗമായി കരാര്‍ വ്യവസ്ഥയില്‍ രണ്ട് ഇ.സി.ജി ടെക്‌നീഷ്യന്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു / തത്തുല്യ വിദ്യാഭ്യാസ യോഗ്യതയും ന്യൂറോ ടെക്‌നോളജിയില്‍ ഡിപ്ലോമയും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ളതും കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ളതുമായ മെഡിക്കല്‍ കോളേജില്‍ ആറുമാസമെങ്കിലും ഇന്റേണ്‍ഷിപ്പ് ചെയ്തവരുമായിരിക്കണം അപേക്ഷകര്‍. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 26 നകം നിശ്ചിത യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരാകണം.

LEAVE A REPLY

Please enter your comment!
Please enter your name here