Ads
നിയുക്തി 2022: ഡിസംബര്‍ മൂന്നിന്
2022 ഡിസംബര്‍ മൂന്നിന് പത്തനംതിട്ട ജില്ലാ എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തില്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ നടക്കുന്ന നിയുക്തി 2022 മെഗാ തൊഴില്‍ മേളയുടെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വ്വഹിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. ഉദ്യോഗദായകര്‍ക്കും, ഉദ്യോഗാര്‍ത്ഥികള്‍ക്കും ഓണ്‍ലൈനായി സര്‍ക്കാര്‍ പോര്‍ട്ടലായ www.jobfest.kerala.gov.in ഉപയോഗിക്കാം. ജില്ലയ്ക്ക് പുറത്തുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം. സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കും. പങ്കെടുക്കാനാഗ്രഹിക്കുന്ന ഉദ്യാഗാര്‍ത്ഥികള്‍ക്ക് നാല് ഉദ്യോഗദായകരെ തിരഞ്ഞെടുക്കാവുന്നതും ആയതിലേക്ക് അവരുടെ നാല്‌സെറ്റ് ബയോഡാറ്റാ ഉള്‍പ്പെടെ പരിചയ സമ്പന്നത തെളിയിക്കുന്ന സാക്ഷ്യ പത്രം സഹിതം അന്നേ ദിവസം രാവിലെ 9.30ന് ഹാജരാകണം. തൊഴില്‍മേളയില്‍ എസ്.എസ്.എല്‍.സി മുതല്‍ വിവിധ പോസ്റ്റ് ഗ്രാജുവേഷന്‍ വരെയും, ഡിഗ്രി, ഡിപ്ലോള, ഐടി.ഐ/ഐ.റ്റി.സി തുടങ്ങിയ എല്ലാ വിധ യോഗ്യതകള്‍ക്കനുസൃതമായി കൂടാതെ ബാങ്കിംഗ്, സെയില്‍സ്, ആരോഗ്യം തുടങ്ങിയ വിവിധ മേഖലകള്‍ ഉള്‍പ്പെടുത്തി 2500-ല്‍ പരം ഒഴിവുകളാണ് പ്രതീക്ഷിക്കുന്നതെന്ന് ജില്ലാ എപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു
അക്രഡിറ്റഡ് എഞ്ചിനീയർ ഒഴിവ്
മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് എം ജി എൻ ആർ ഇ ജി എസ് വിഭാഗത്തിൽ അക്രഡിറ്റഡ് എഞ്ചിനീയറെ താൽക്കാലികമായി നിയമിക്കുന്നു. 2022 നവംബർ 30ന് ഉച്ചക്ക് രണ്ട് മണിക്ക് പഞ്ചായത്ത് ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. യോഗ്യത സിവിൽ/അഗ്രികൾച്ചറൽ എഞ്ചിനീയറിങ് ഡിഗ്രി.എം ജി എൻ ആർ ഇ ജി എസ് പദ്ധതിയിലെ പ്രവൃത്തി പരിചയം അഭികാമ്യം. ഫോൺ: 0497 2832055.
പ്രൊജക്ട് കൺസൾട്ടന്റ് നിയമനം
പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കാൻ ആറളം ഫാം കൺസൾട്ടന്റുമാരെ നിയമിക്കുന്നു. അപേക്ഷിക്കാനുള്ള അവസാന തീയതി 2022 നവംബർ 27. കൂടുതൽ വിവരങ്ങൾക്ക് ആറളം ഫാമിംഗ് കോർപ്പറേഷനുമായി ബന്ധപ്പെടുക. ഫോൺ: 8943243372, 9495182207.
അധ്യാപക ഒഴിവ്
ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ തസ്തികയില്‍ നിയമനം നടത്തുന്നതിന് പാനല്‍ തയാറാക്കുന്നതിനുള്ള അഭിമുഖം 2022 നവംബര്‍ 28ന് വിദ്യാലയത്തില്‍ നടക്കും. അഭിമുഖത്തില്‍ പങ്കൈടുക്കാന്‍ താല്‍പര്യമുള്ളവര്‍ അന്നേ ദിവസം രാവിലെ അസല്‍ സര്‍ട്ടിഫിക്കറ്റ്, സര്‍ട്ടിഫിക്കറ്റ് കോപ്പി, ഫോട്ടോ എന്നിവ സഹിതം ഓഫീസില്‍ എത്തണം. രാവിലെ 8.30ന് രജിസ്ട്രേഷന്‍ ആരംഭിക്കും. വെബ്സൈറ്റ്: www.chenneerkara.kvs.ac.in ഫോണ്‍: 0469 2 256 000.
സ്പെഷ്യല്‍ എജ്യുകേറ്റര്‍ നിയമനം
മലപ്പുറം കേന്ദ്രീയ വിദ്യാലയത്തില്‍ 2022-23 അധ്യായന വര്‍ഷത്തില്‍ സ്പെഷ്യല്‍ എജ്യകേറ്റര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള അഭിമുഖം നവംബര്‍ 26ന് രാവിലെ 10ന് വിദ്യാലയത്തില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിയമ പ്രകാരമുള്ള യോഗ്യത ഉണ്ടായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ സ്‌കൂള്‍ ഓഫീസിലും mallapuram.kvs.ac.in ലും ലഭിക്കും.
നിയുക്തി ജോബ് ഫെയര്‍ 26 ന്
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെയും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പ്ലേസ്‌മെന്റ് സെല്ലിന്റെയും സംയുകതാഭിമുഖ്യത്തിലുള്ള നിയുക്തി 2022 മെഗാ ജോബ് ഫെയര്‍ നവംബര്‍ 26 ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ നടക്കും. പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലായി 2000 ല്‍ അധികം ഒഴിവുകളിലേക്കാണ് ജോബ് ഫെയര്‍ നടത്തുന്നത്. പങ്കെടുക്കാനാഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ www.Jobfest.Kerala.gov.in എന്ന വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നേരത്തെ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കും. ഫോണ്‍ :0483 2734737.
സി.ഡി.എസ്. അക്കൗണ്ടന്റ് ഒഴിവ്
കോട്ടയം: വെച്ചൂർ, ഈരാറ്റുപേട്ട, പായിപ്പാട്, വെളളാവൂർ, ഉദയനാപുരം, മേലുകാവ് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസുകളിൽ ഒഴിവുള്ള സി.ഡി.എസ്. അക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്ക് കരാർ നിയമനമാണ്. അപേക്ഷകൻ അതത് കുടുംബശ്രീ സി.ഡി.എസ് ഉൾപ്പെടുന്ന ബ്ലോക്ക് പ്രദേശത്ത് താമസിക്കുന്ന വ്യക്തിയായിരിക്കണം. കുടുംബശ്രീ അയൽക്കൂട്ടം/ ഓക്‌സിലറി ഗ്രൂപ്പ് അംഗമാകണം. ബി.കോം, ടാലി യോഗ്യതയും കംപ്യൂട്ടർ പരിജ്ഞാനവും (എം.എസ്.ഓഫീസ്, ഇന്റർനെറ്റ് ആപ്ലിക്കേഷൻ) അക്കൗണ്ടിംഗിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 2022 നവംബർ 26ന് 20നും 35 നും മധ്യേ. കുടുംബശ്രീ സി.ഡി.എസുകളിൽ അക്കൗണ്ടന്റായി പ്രവർത്തിച്ചവരാണെങ്കിൽ 45 വയസ്. യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, അപേക്ഷാ ഫീസ് ഇനത്തിൽ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ കോട്ടയത്തിന്റെ പേരിൽ മാറാവുന്ന 200 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ, ജില്ലാ പഞ്ചായത്ത് ഭവൻ, കോട്ടയം-02 എന്ന വിലാസത്തിൽ ലഭ്യമാക്കണം. അപേക്ഷ ബന്ധപ്പെട്ട കുടുംബശ്രീ അയൽക്കൂട്ടം, സി.ഡി.എസ് എന്നിവർ സാക്ഷ്യപ്പെടുത്തിയിരിക്കണം. അപേക്ഷാഫോമും വിശദാംശങ്ങളും www.kudumbashree.org എന്ന വെബ് സൈറ്റിൽ ലഭിക്കും. 2022 ഡിസംബർ 12ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. വിശദവിവരത്തിന് ഫോൺ: 0481 2302049.
കിറ്റ്‌സിൽ അക്കാഡമിക് അസിസ്റ്റന്റ്
ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന്റെ (കിറ്റ്‌സ്) ഹെഡ് ഓഫീസിലേക്ക് അക്കാഡമിക് അസിസ്റ്റന്റിന്റെ താത്കാലിക (കരാർ - 6 മാസം) തസ്തികയിൽ അപേക്ഷ ക്ഷണിച്ചു.
60 ശതമാനം മാർക്കോടെ എം.കോം /എം.ബി.എ. (ഫുൾ ടൈം റഗുലർ) കോഴ്സ് പാസായിരിക്കണം. 01.01.2022-ൽ 36 വയസ് കവിയരുത്. (നെറ്റ് യോഗ്യതയുള്ളവർക്കും, യു.ജി. /പി.ജി. ക്ലാസ്സുകളിൽ അധ്യാപന പരിചയമുള്ളവർക്കും മുൻഗണന) പ്രതിമാസ വേതനം 15,000 രൂപ.
അപേക്ഷകൾ 2022 നവംബർ 30നകം ഡയറക്ടർ, കിറ്റ്‌സ്, തൈക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തിൽ അയയ്ക്കണം. വിശദവിവരങ്ങൾക്ക്: 0471-2339178, 2329468.
അസിസ്റ്റന്റ് പ്രൊഫസർ കരാർ നിയമനം
കണ്ണൂർ ഗവ: ആയുർവേദ കോളേജിലെ പ്രസൂതിതന്ത്ര ആൻഡ് സ്ത്രീരോഗ വകുപ്പിൽ ഒഴിവ് വരുന്ന അധ്യാപക തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ ആയി നിയമനം നടത്തുന്നതിന് ഡിസംബർ 12നു രാവിലെ 11നു കണ്ണൂർ ഗവ: ആയുർവേദ കോളേജിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപകർപ്പുകളും, ആധാർകാർഡ്, പാൻ കാർഡ് എന്നിവയുടെ പകർപ്പുകളും, ബയോഡേറ്റയും സഹിതം കൃത്യസമയത്ത് ഹാജരാക്കേണ്ടതാണ്. നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസ 57,525 രൂപ സമാഹൃത വേതനമായി ലഭിക്കും. നിയമനം ഒരു വർഷത്തേക്കോ സ്ഥിര നിയമനം നടക്കുന്നത് വരെയോ ഏതാണോ ആദ്യം അത് വരെയായിരിക്കും.
ആർ.സി.സിയിൽ അപ്രന്റീസ് നിയമനം
റീജിയണൽ ക്യാൻസർ സെന്ററിൽ മെക്കാനിക്കൽ എൻജീനിയറിങ് ആൻഡ് ഇലക്ട്രോണിക്സ് എൻജിനീറിങ് അപ്രന്റിസുകളുടെ നിയമനത്തിന് 2022 ഡിസംബർ 5 ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. വിശദവിവരങ്ങൾ www.rcctvm.gov.in ൽ ലഭ്യമാണ്.
ജോബ് ഫെയർ രജിസ്ട്രേഷൻ ആരംഭിച്ചു
ആലപ്പുഴ: ജില്ലാ പഞ്ചായത്ത്
ആര്യാട് ഡിവിഷനിൽ നടത്തുന്ന ജോബ് ഫെയർ രജിസ്ട്രേഷൻ പി.പി. ചിത്തരഞ്ജൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ചേർത്തല എസ്.എൻ. കോളജിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ ഡോ.പി.എൻ.ഷാജി അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ആർ.റിയാസ്, ജില്ലാ സാക്ഷരതാ മിഷൻ കോർഡിനേറ്റർ കെ.വി.രതീഷ്, ഡോ.ടി.പി. ബിന്ദു എന്നിവർ സംസാരിച്ചു.
ഡിസംബർ മൂന്നിന് കലവൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ചാണ് ജോബ് ഫെയർ നടത്തുന്നത്. കേരളത്തിലെ പ്രമുഖരായ കമ്പിനികൾ പങ്കെടുക്കും. വിവിധ കമ്പിനികളിൽ നിന്ന് ആയിരത്തി അഞ്ഞൂറോളം തൊഴിൽ അവസരങ്ങൾ ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ജോബ് ഫെയറിൽ പങ്കെടുക്കുന്നതിന് ഗൂഗിൾ ഫോം വഴിയാണ് രജിസ്ട്രേഷൻ. ഇഷ്ടപ്പെട്ട മേഖല തെരഞ്ഞെടുക്കാനുള്ള ഓപ്ഷനുണ്ട്.
എസ്.എസ് എൽ.സി. മുതൽ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. ഐ.ടി. ഉൾപ്പെടെയുള്ള പ്രൊഫഷണൽ ഡിഗ്രിയുള്ളവർക്ക് പങ്കെടുക്കുന്നതിനായി പ്രത്യേക സംവിധാനമൊരുക്കും.
ജോബ് ഫെയറിൽ പങ്കെടുക്കാനുള്ള ലിങ്ക് https://forms.gle/auNJnhyxGC8eDeWG7
ഗസ്റ്റ് ലക്ചറര്‍ നിയമനം
മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി. മോഡല്‍ കോളേജില്‍ ഹിന്ദി പാര്‍ട്ട് ടൈം വിഭാഗത്തില്‍ താത്കാലികാടിസ്ഥാനത്തില്‍ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു. യു.ജി.സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുമായി 2022 നവംബര്‍ 26 ന് രാവിലെ 10.30 ന് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 8547005077.
മംഗലം മെഗാ തൊഴില്‍മേള 26ന്
ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ദത്തെടുത്ത മംഗലം സാഗി പഞ്ചായത്തും ഐ.സി.ടി അക്കാദമി കേരളയും ഫുച്ചെര്‍ ലീപ് കൊച്ചിയും സംയുക്തമായി നടപ്പാക്കുന്ന മെഗാ ജോബ് ഫെയര്‍ 2022 നവംബര്‍ 26ന് നടക്കും. ചേന്നര മൗലാനാ കോളജില്‍ രാവിലെ ഒന്‍പതിന് തൊഴില്‍മേള ആരംഭിക്കും. രാവിലെ 10ന് ഇ.ടി മുഹമദ് ബഷീര്‍ എം.പി മേള ഉദ്ഘാടനം ചെയ്യും. മംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി. കുഞ്ഞുട്ടി അധ്യക്ഷനാകും. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.യു. സൈനുദ്ധീന്‍ മുഖ്യാതിഥി ആയിരിക്കും.
അഭ്യസതവിദ്യരായ തൊഴിലന്വേഷകര്‍ക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കും തൊഴില്‍ പരിചയത്തിനും അനുസൃതമായ 1500ലധികം തൊഴിലവസരങ്ങളുമായി 50 ല്‍ പരം തൊഴില്‍ ദാതാക്കളാണ് മംഗലം ജോബ് ഫെയറില്‍ പങ്കെടുക്കുന്നത്. മേളയില്‍ പങ്കെടുക്കുന്ന തിരൂര്‍, തവനൂര്‍ നിയോജക മണ്ഡലങ്ങളില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ അഭിമുഖത്തിനായി സര്‍ട്ടിഫിക്കറ്റുകളുടെയും ബയോഡാറ്റയുടെയും പകര്‍പ്പുകള്‍ സഹിതം രാവിലെ ഒന്‍പതിന് റിപ്പോര്‍ട്ട് ചെയ്യണം. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്കും മേളയില്‍ പങ്കെടുക്കാവുന്നതാണെന്ന് സാഗി സംസ്ഥാന നോഡല്‍ ഓഫീസര്‍ അബ്ദുല്‍ ജബ്ബാര്‍ അഹമദ് അറിയിച്ചു.
അങ്കണവാടികളില്‍ വര്‍ക്കര്‍/ ഹെല്‍പ്പര്‍ ഒഴിവ്
കാറഡുക്ക അഡീഷണല്‍ ഐ.സി.ഡി.എസ് പരിധിയില്‍ വരുന്ന കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ വര്‍ക്കര്‍/ ഹെല്‍പ്പര്‍ ഒഴിവ്. കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസക്കാരായ 18നും 48നും ഇടയില്‍ പ്രായമുള്ള നിശ്ചിത യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. 2012ല്‍ സമാന തസ്തികകളിലേക്ക് അപേക്ഷ നല്‍കിയവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 ഡിസംബര്‍ 8. വിശദ വിവരങ്ങള്‍ക്ക് കുറ്റിക്കോല്‍ അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 04994 260922.
ഡോക്ടര്‍മാരുടെ ഒഴിവ്
ജില്ലയില്‍ നിലവിലുള്ള ഡോക്ടര്‍മാരുടെ ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താത്ക്കാലിക ഡോക്ടര്‍മാരുടെ ഒഴിവുണ്ട്. അപേക്ഷകര്‍ എം.ബി.ബി.എസ് യോഗ്യതയുള്ളവരുടം ടി.സി.എം.സി രജിസ്‌ട്രേഷന്‍ ഉള്ളവരുമായിരിക്കണം. വാക്ക് ഇന്‍ ഇന്റര്‍വ്യൂ 2022 നവംബര്‍ 26ന് രാവിലെ 11ന് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും. ടി.സി.എം.സി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ അഭിമുഖത്തിന് വരേണ്ടതില്ല. നേരത്തെ അപേക്ഷ നല്‍കിയവരും അഭിമുഖത്തിന് എത്തണം. ഫോണ്‍ 0467 2203118.
അഗ്രിക്കള്‍ച്ചറല്‍ ടെക്നീഷ്യന്‍ അപേക്ഷ ക്ഷണിച്ചു
കാര്‍ഷിക വികസന കാര്‍ഷിക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന കാറഡുക്ക ബ്ലോക്ക് കൃഷിശ്രീ സെന്റര്‍ അഗ്രിക്കള്‍ച്ചറല്‍ ടെക്നീഷ്യന്‍ തസ്തികകളില്‍ ബേഡഡുക്ക, കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 50 വയസ്സിന് താഴെ. തെങ്ങ്/ കവുങ്ങ് കയറ്റ തൊഴിലാളികള്‍, കാര്‍ഷിക യന്ത്രങ്ങളില്‍ പരിശീലനം ലഭിച്ചവര്‍/പ്രവര്‍ത്തനം അറിയുന്നവര്‍, ചെടികളില്‍ ഗ്രാഫ്റ്റിംഗ്, ബഡ്ഡിംഗ് പരിശീലനം ലഭിച്ചവര്‍/അറിയുന്നവര്‍, നെല്‍ കൃഷി സംബന്ധമായ പ്രവൃത്തി പരിചയമുള്ളര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കാനുള്ള അവസാന തീയതി 2022 നവംബര്‍ 30. അപേക്ഷ കുണ്ടംകുഴി, കുറ്റിക്കോല്‍ എന്നിവിടങ്ങളിലുള്ള സ്റ്റേഷനറി കടകളില്‍ ലഭിക്കും. അപേക്ഷയോടൊപ്പം ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് നല്‍കണം. ഫോണ്‍ 9961301937, 9961301937.
കണ്ണൂർ ഉദ്യോഗ് 2022 മെഗാ ജോബ് ഫെസ്റ്റ്
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും ആഭിമുഖ്യത്തിൽ നവംബർ 27ന് ഉദ്യോഗ് 2022 മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. കണ്ണൂർ ഗവ. പോളിടെക്നിക് കോളേജിൽ രാവിലെ ഒമ്പതിന് രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷയാവും. എഞ്ചിനീയറിങ്, ഐ ടി, ഓട്ടോമൊബൈൽ, ഫിനാൻസ്, കൺസ്ട്രക്ഷൻ, സെയിൽസ്, മാനേജ്മെന്റ് തുടങ്ങി വിവിധ മേഖലകളിലെ 1200ലധികം തൊഴിലവസരങ്ങളാണുള്ളത്. മേളയിൽ കേരളത്തിനകത്തും പുറത്തുമുള്ള നാൽപതിലേറെ സ്ഥാപനങ്ങൾ പങ്കെടുക്കും. ഉദ്യോഗാർഥികൾക്ക് https://forms.gle/V2Ha77JTI8Hz1Jn97 മുഖേന രജിസ്റ്റർ ചെയ്യാം. ഫോൺ: 0497 2700831, 6282942066.
ഗസ്റ്റ് അധ്യാപക നിയമനം
മട്ടന്നൂർ ഗവ.പോളിടെക്നിക് കോളേജ് ഇലക്ട്രിക്കൽ എഞ്ചിനീയറിങ് വിഭാഗത്തിൽ ഡെമോൺസ്ട്രേറ്റർ, ട്രേഡ്സ്മാൻ എന്നീ തസ്തികകളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ഡെമോൺസ്ട്രേറ്റർക്ക് ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസിൽ കുറയാത്ത ഡിപ്ലോമയും ട്രേഡ്സ്മാന് ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസിൽ കുറയാത്ത ഐ ടി ഐ/ഡിപ്ലോമയുമാണ് യോഗ്യത. യോഗ്യരായ താൽപര്യമുള്ളവർ 2022 നവംബർ 25ന് രാവിലെ 10 മണിക്ക് പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോൺ: 0490 2471530
അസി. പ്രൊഫസർ: ഇന്റർവ്യൂ രണ്ടിന്
കണ്ണൂർ ഗവ.ആയുർവേദ കോളേജിലെ പ്രസൂതിതന്ത്ര ആന്റ് സ്ത്രീരോഗ വകുപ്പിൽ അസി. പ്രൊഫസറെ നിമയിക്കാൻ 2022 ഡിസംബർ രണ്ടിന് രാവിലെ 11 മണിക്ക് പരിയാരം ഗവ.ആയുർവേദ കോളേജിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. ഫോൺ: 0497 2800167.
വാക് ഇൻ ഇൻറർവ്യു
കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെ സഖി വൺ സ്റ്റോപ്പ് സെന്ററിൽ വിവിധ ഒഴിവുകളിൽ ഒരു വർഷത്തേക്ക് കരാർ നിയമനത്തിന് വാക് ഇൻ ഇൻറർവ്യു നവംബർ 28ന് നടത്തും. സൈക്കോ സോഷ്യൽ കൗൺസിലർ-യോഗ്യത: സോഷ്യൽ വർക്ക്/ക്ലിനിക്കൽ സൈക്കോളജി മാസ്റ്റർ ബിരുദം, മൂന്ന് വർഷ പ്രവൃത്തി പരിചയം, ലീഗൽ കൗൺസിലർ-നിയമബിരുദം, രണ്ട് വർഷ പ്രവൃത്തി പരിചയം, ഐ ടി സ്റ്റാഫ്-ബിരുദം, കമ്പ്യൂട്ടർ/ഐ ടി ഡിപ്ലോമ, മൂന്ന് വർഷ പ്രവൃത്തി പരിചയം, മൾട്ടി പർപ്പസ് ഹെൽപർ-എഴുത്തും വായനയും അറിയണം, മൂന്ന് വർഷ പ്രവൃത്തി പരിചയം എന്നീ ഒഴിവുകളിലേക്കാണ് നിയമനം. താൽപര്യമുള്ള വനിതകൾ ജില്ലാ ഡവലപ്മെന്റ് കമ്മീഷണറുടെ ചേംബറിൽ നവംബർ 28ന് ഉച്ചക്ക് ഒരു മണിക്ക് വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാവണം. ഫോൺ: 0490 2367450, 7306996066, 0497 2996566
Latest Jobs
-
PNB LBO Recruitment 2026: Apply Online for 545 Local Bank Officer Posts, Salary Up to ₹85,920
-
AIIMS NORCET 11 Recruitment 2026: Apply Online for 2218 Nursing Officer Posts | Eligibility, Salary, Exam Pattern, Last Date
-
Union Bank of India Recruitment 2026: 395 Officer Vacancies Announced – Apply Online for General Banking & Specialist Officer Posts
-
BPCL Recruitment 2026: 154 Non-Management Vacancies Announced – Apply Online for Mumbai & Kochi Refineries
-
കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ മെഗാ ജോബ് ഡ്രൈവ് : 300+ ഒഴിവുകൾ | SSLC മുതൽ യോഗ്യതയുള്ളവർക്ക് അവസരം
-
ISRO Recruitment 2026: 244 അസിസ്റ്റന്റ്, JPA, UDC, സ്റ്റെനോഗ്രാഫർ ഒഴിവുകൾ
-
കേരള ടൂറിസം വകുപ്പിൽ കരാർ നിയമനം: 34 ഒഴിവുകൾ, ഓഗസ്റ്റ് 7 വരെ അപേക്ഷിക്കാം
-
HPCL Graduate Apprentice Recruitment 2026: എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് അപ്രന്റിസ് അവസരം; ജൂലൈ 31 വരെ അപേക്ഷിക്കാം
-
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOCL) അപ്രന്റിസ് റിക്രൂട്ട്മെന്റ് 2026: 1450 ഒഴിവുകൾ
-
IGCAR അപ്രന്റിസ് റിക്രൂട്ട്മെന്റ് 2026: 200 ഒഴിവുകൾ | ITI പാസായവർക്ക് മികച്ച അവസരം
-
ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ധനസഹായം
-
അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമനം
-
മലബാർ കാൻസർ സെന്ററിൽ വിവിധ തസ്തികകളിൽ നിയമനം; ശമ്പളം ₹55,000 വരെ
-
തലപ്പള്ളി മോഡൽ കരിയർ സെന്ററിൽ പ്രയുക്തി ജോബ് ഫെയർ: 160+ തൊഴിൽ അവസരങ്ങൾ
-
തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിയമനം : ക്ലർക്ക്, അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റൻറ് ; ശമ്പളം ₹40,000 വരെ
Ads

