മിനി ജോബ് ഫെയർ ഒക്ടോബർ 29 ന്

0
615
Ads
Date : 2022 October 29
Venue: KICMA MBA college, Neyyardam
Time: 9.30 am

തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റിവ് മാനേജ്മെന്റും സംയുക്തമായി 2022 ഒക്ടോബർ 29 ന് നെയ്യാർഡാം ക്യാമ്പസിൽ മിനി ജോബ്‌ ഫെയർ സംഘടിപ്പിക്കുന്നു.

വിവിധ കമ്പനികളിലായി 500 ലധികം ഒഴിവുകളുണ്ട്.

കൊമേഴ്‌സ്, മാനേജ്‌മെന്റ്, ഓട്ടോമൊബൈൽ, നഴ്‌സിംഗ്, ഐ.ടി മേഖലകളിലാണ് കൂടുതൽ ഒഴിവുകൾ. പത്താം ക്ലാസ്സ്, പ്ലസ് ടു, ഐ.ടി.ഐ, ഡിഗ്രി, പോസ്റ്റ് ഗ്രാജുവേഷൻ യോഗ്യതയുളളവർക്ക് തൊഴിൽമേള പ്രയോജനപ്പെടുത്താം.

ഉദ്യോഗാർത്ഥികൾ https://docs.google.com/forms/d/e/1FAIpQLSdyQlpFIVnSgbvh95eIKUpSnSDwlHAFjJOOKRnhbChvhW_XMA/viewform എന്ന ലിങ്കിലൂടെ ഗൂഗിൾ ഫോം പൂരിപ്പിക്കണം. മറ്റ് നിർദ്ദേശങ്ങൾ ലിങ്കിൽ ലഭ്യമാകും. രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ അന്നേ ദിവസം രാവിലെ 9.30ന് കിക്മ ക്യാമ്പസിൽ അസ്സൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം എത്തിച്ചേരണമെന്ന് ഡിസ്ട്രിക്റ്റ് എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. അന്നേ ദിവസം സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവുമുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 0471-2741713

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google