ക്ഷീരജാലകം പ്രമോട്ടർമാരുടെ താത്കാലിക ഒഴിവ്

0
543
Ads

ക്ഷീരകർഷക ക്ഷേമനിധിയുടെ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഹെഡ് ഓഫീസിൽ ക്ഷീരജാലകം പ്രമോട്ടർ ആയി ദിവസവേതനാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നതിന് (രണ്ട് ഒഴിവുകൾ) അപേക്ഷ ക്ഷണിച്ചു.

യോഗ്യത ഹയർസെക്കൻഡറി അല്ലെങ്കിൽ വി.എച്ച്.എസ്.ഇയും, കമ്പ്യൂട്ടർ പരിജ്ഞാനവും മലയാളം ടൈപ്പ്‌റൈറ്റിംഗ് അഭികാമ്യം. പ്രായം 18 വയസ്സ് പൂർത്തിയായിരിക്കണം. കൂടിയ പ്രായപരിധി 40.

താൽപര്യമുള്ളവർ വിശദമായ ബയോഡേറ്റ ഉൾപ്പെടെ തയാറാക്കിയ അപേക്ഷയും, തിരിച്ചറിയൽ രേഖ (ആധാർ), യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം 2022 ഒക്ടോബർ 20ന് 5 മണിക്ക് മുമ്പായി ക്ഷേമനിധിയുടെ തിരുവനന്തപുരത്തുള്ള ഹെഡ് ഓഫീസിൽ ലഭിക്കത്തക്കവിധം തപാലിലോ നേരിട്ടോ ഇ-മെയിലായോ സമർപ്പിക്കണം. ഫോൺ: 0471 -2723671

അപേക്ഷകൾ ലഭിക്കേണ്ട വിലാസം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡ്, കേരള ലൈവ്‌സ്റ്റോക്ക് ഡെവലപ്പ്‌മെന്റ് ബോർഡ് ബിൽഡിംഗ്, (KLDB) (Ground Floor) ഗോകുലം, പട്ടം പാലസ് .പി.ഒ, തിരുവനന്തപുരം -695004 ഇ-മെയിൽ – cru.kdfwf@kerala.gov.in.

Ads