ഇംഗ്ലീഷ് അധ്യാപകരുടെ താത്കാലിക ഒഴിവ്
തിരുവനന്തപുരം എൻജിനിയറിങ് കോളേജിൽ (സി.ഇ.റ്റി) ഇംഗ്ലീഷ് അധ്യാപകരുടെ താത്കാലിക ഒഴിവുണ്ട്. ഒരു സെമസ്റ്ററിലേക്കാണ് നിയമനം. എം.എ ഇംഗ്ലീഷ് ലിറ്ററേച്ചർ/ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ആണ് യോഗ്യത. അപേക്ഷകർ ബയോഡാറ്റയും അനുബന്ധ രേഖകളും ഇ-മെയിലിൽ അയയ്ക്കണം. അവസാന തീയതി ഏപ്രിൽ 18. ഇ-മെയിൽ: deanug@cet.ac.in.
കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
കേരള ഫോക്‌ലോർ അക്കാദമിയുടെ നേതൃത്വത്തിൽ അക്കാദമി ഉപകേന്ദ്രമായ കണ്ണപുരം കലാഗ്രാമത്തിൽ ആരംഭിക്കുന്ന നാടൻ കലാ പരിശീലനത്തിന്റെ സമയബന്ധിത പ്രോജക്ടിലേക്ക് വിവിധ തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
സെന്റർ കോ-ഓർഡിനേറ്റർ കം ക്ലർക്കിന് അംഗീകൃത സർവകലാശാല ബിരുദം/ ഇംഗ്ലീഷ് മലയാളം ടൈപ്പിംഗിൽ പ്രാവീണ്യവും വേണം. സ്വീപ്പറിന് മലയാളം എഴുതുവാനും വായിക്കാനുമുള്ള അറിവും ഉണ്ടായിരിക്കണം. നാടൻപാട്ടിൽ ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാക്കൾ, നാട്ടാശാൻമാർ എന്നിവർക്ക് നാടൻപാട്ട് അധ്യാപക ഒഴിവിൽ മുൻഗണന. ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ നാട്ടാശാൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം. കളരിപ്പയറ്റ് അധ്യാപകർക്ക് അംഗീകൃത സർവകലാശാലയിൽ നിന്ന് കളരിപ്പയറ്റിലുള്ള ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടാവണം. കേരള സ്‌കൂൾ-ഹയർ സെക്കന്ററി കലോത്സവത്തിൽ വിധി കർത്താവായി പങ്കെടുത്തവർ, സംസ്ഥാന-കേന്ദ്ര സർക്കാർ സംഘടിപ്പിച്ചിട്ടുള്ള ദേശീയ ഫസ്റ്റവെലിൽ കേരളത്തെ പ്രതിനിധീകരിച്ച് തിരുവാതിര അവതരിപ്പിച്ചവർ, കേന്ദ്ര സർക്കാർ സാംസ്‌കാരിക വകുപ്പ് സ്ഥാപനമായ സൗത്ത് സോൺ കൾച്വറൽ സെന്റർ സംഘടിപ്പിക്കുന്ന തിരുവാതിര ഫെസ്റ്റിവെലിൽ പങ്കെടുത്തവർ എന്നിവർക്ക് തിരുവാതിര അധ്യാപകരാകാൻ അപേക്ഷിക്കാം. ചെണ്ട അധ്യാപകർക്ക് തെയ്യം കലാരൂപം അവതരിപ്പിച്ചു വരുന്ന വിഭാഗത്തിലെ, അഞ്ച് വർഷത്തിൽ കുറയാതെ തെയ്യത്തിന്/ തിറക്കും ചെണ്ട അകമ്പടി നൽകി പരിചയമുള്ളവർക്ക് ചെണ്ട അധ്യാപക തസ്തികയിൽ അപേക്ഷ നൽകാം.
സെന്റർ കോ-ഓർഡിനേറ്റർ, സ്വീപ്പർ എന്നിവയ്ക്ക് ഉയർന്ന പ്രായപരിധി 36 വയസ്. അധ്യാപകർക്ക് പ്രായപരിധിയില്ല. ആവശ്യമായ രേഖകൾ, സ്വയം സാക്ഷ്യപ്പെടുത്തിയ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ അടക്കം വെള്ളകടലാസിൽ എഴുതി തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും 30നകം സെക്രട്ടറി, കേരള ഫോക്‌ലോർ അക്കാദമി, ചിറക്കൽ, കണ്ണൂർ-11 എന്ന വിലാസത്തിൽ നൽകണം. ഇ-മെയിൽ ആയി അപേക്ഷകൾ അയയ്‌ക്കേണ്ട വിലാസം: keralafolkloreacademy@gmail.com.
വാക്ക് ഇൻ ഇന്റർവ്യൂ 27ന്
വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ കാസർഗോഡ് ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ഹോം മാനേജർ തസ്തികയിൽ വാക്ക് ഇൻ ഇന്റർവ്യൂ 27ന് രാവിലെ 11.30ന് നടക്കും. സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം കാസർഗോഡ് കളക്‌ട്രേറ്റ് മെയിൻ കോൺഫറൻസ് ഹാളിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം. ഒരു ഒഴിവുണ്ട്.
എം.എസ്.ഡബ്ല്യൂ/ എം.എ (സോഷ്യോളജി)/ എം.എ (സൈക്കോളജി)/ എം.എസ്‌സി (സൈക്കോളജി) ആണ് യോഗ്യത. 25 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകും. പ്രതിമാസം 22,500 രൂപ വേതനം. കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി.20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം, ഫോൺ: 0471-2348666, ഇ-മെയിൽ: keralasamakhya@gmail.com, വെബ്‌സൈറ്റ്: www.keralasamakhya.org.
ഗസ്റ്റ് വർക്‌ഷോപ്പ് സൂപ്പർവൈസർ
തിരുവനന്തപുരം പാങ്ങപ്പാറയിലുള്ള സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചലഞ്ച്ഡിൽ, റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇൻഡ്യയുടെ അംഗീകാരത്തോടെ നടത്തുന്ന ഡിപ്ലോമ ഇൻ വൊക്കേഷണൽ റീ ഹാബിലിറ്റേഷൻ കോഴ്‌സിലേക്ക് മണിക്കൂറിന് 375 രൂപ നിരക്കിൽ പരമിത കാലത്തേക്ക് ഗസ്റ്റായി വർക്‌ഷോപ്പ് സൂപ്പർവൈസറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
എൻജിനിയറിങ് ട്രേഡിലുള്ള രണ്ട് വർഷത്തെ പരിചയം അല്ലെങ്കിൽ എൻജിനിയറിങ് ട്രേഡിലുള്ള അഞ്ച് വർഷത്തെ എൻ.സി.വി.റ്റി (ഐ.റ്റി.ഐ) സർട്ടിഫിക്കറ്റ്. താത്പര്യമുള്ളവർ ഏപ്രിൽ 30ന് രാവിലെ 9.30ന് എസ്.ഐ.എം.സിയിൽ എത്തണമെന്നു ഡയറക്ടർ അറിയിച്ചു.
ലാബ് ടെക്‌നിഷ്യൻ കരാർ നിയമനം
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ലാബ്‌ടെക്‌നിഷ്യൻ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്.
മെഡിക്കൽ ലബോറട്ടറി ടെക്‌നിഷ്യൻ ബിരുദമോ ഡിപ്ലോമയോ ആണ് യോഗ്യത. പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനും വേണം. പ്രതിമാസം 20,000 രൂപയാണ് വേതനം.
താല്പര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഏപ്രിൽ 23നു വൈകിട്ട് മൂന്നിനു മുൻപ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ തപാൽ വഴിയോ ഇ-മെയിൽ വഴിയോ നേരിട്ടോ അപേക്ഷിക്കണം. ഇന്റർവ്യൂ നടത്തിയാണ് നിയമനം. ഇന്റർവ്യൂവിന് യോഗ്യരായവർക്ക് മെമ്മോ അയയ്ക്കും. അപേക്ഷിക്കുന്ന തസ്തികയുടെ പേര്, അപേക്ഷകന്റെ/ യുടെ മേൽവിലാസം, ഇ-മെയിൽ അഡ്രസ്, മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
Latest Jobs
-
കൊല്ലം ജില്ലാ സഹകരണ ആശുപത്രിയിൽ ജോലി ഒഴിവുകൾ
-
ANERT Recruitment 2026: Apply Online for Engineer, Assistant & Other Posts
-
കുടുംബശ്രീ സി.ഡി.എസ്സുകളിൽ ഒഴിവ്
-
സർക്കാർ / സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ |16 ജനുവരി 2026
-
കേരളത്തിലെ സർക്കാർ/സ്വകാര്യ ഓഫീസുകളിലെ ജോലി ഒഴിവുകൾ : 14 ജനുവരി 2026
-
KSFE Recruitment 2026: Apply Online for Business Promoter Posts; Qualification: Plus Two
-
Free Recruitment of Assistant Nurse to UAE – Salary AED 3,500 | ODEPC 2026
-
സർക്കാർ ഓഫീസുകളിലെ ജോലി ഒഴിവുകൾ: ജനുവരി 2026
-
Kerala PSC Operator Recruitment 2026 – Apply Online for Kerala Water Authority (Category No: 735/2025)
-
നിയുക്തി മെഗാ തൊഴിൽമേള 2026
-
Federal Bank Office Assistant Recruitment 2026 – Apply Online, Eligibility, Salary & Selection Process
-
Kerala PSC LDC Recruitment 2026 – Apply Online for Kerala State Beverages Lower Division Clerk (Category No: 619/2025)
-
Kerala PSC Oil Palm India Ltd Recruitment 2025 – Multile Job Vacancies
-
Kerala PSC Amenities Assistant (MLA Hostel) Recruitment 2025 – Apply Online | Category No: 782/2025
-
Cochin Shipyard Limited Recruitment 2025: 132 permanent Workmen Vacancies


