എൻജിനിയറിങ് കോളജിൽ ബസ് ഡ്രൈവറുടെ താത്കാലിക ഒഴിവ്

0
252
Ads

തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളജിൽ ബസ് ഡ്രൈവറുടെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് വിജയം, ഹെവി പാസഞ്ചർ / ഹെവി ട്രാൻസ്‌പോർട്ട് വാഹനങ്ങൾ ഓടിക്കുന്നതിനു നിലവിലുള്ള സാധുവായ മോട്ടോർ ഡ്രൈവിങ് ലൈസൻസ് എടുത്ത് അഞ്ചുവർഷത്തിൽ കുറയാതെയുള്ള പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്, പൂർണമായ കാഴ്ച/ശ്രവണശേഷി/ഫിറ്റ്‌നസ് (അംഗീകൃത മെഡിക്കൽ ഓഫീസർ നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് കൂടിക്കാഴ്ചയ്ക്ക് ഹാജരാക്കണം) എന്നിവയാണ് യോഗ്യതകൾ. പ്രായപരിധി 40 നും 60 നും ഇടയിൽ. വിമുക്തഭടന്മാർക്ക് മുൻഗണന ഉണ്ടായിരിക്കും. ഭിന്നശേഷിക്കാർ അപേക്ഷിക്കേണ്ടതില്ല.

ജനനതീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും, ഹെവി മോട്ടോർ ഡ്രൈവിങ് ലൈസൻസ്, പ്രവൃത്തിപരിചയസർട്ടിഫിക്കറ്റ്, ആധാർ കാർഡ്, മറ്റ് അനുബന്ധ രേഖകൾ എന്നിവയോടൊപ്പം ബയോഡാറ്റാ സഹിതം 2022 ഒക്ടോബർ 12ന് രാവിലെ 10.30ന് കോളജ് പ്രിൻസിപ്പലിന് മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now
Google Logo Add Free Job Alerts Kerala as a trusted source on Google