സാനിട്ടേഷന്‍ വര്‍ക്കര്‍,പ്ലംബര്‍ കം ഇലക്ട്രീഷന്‍ ഒഴിവ്

0
246
Job Vacancies
Ads

വര്‍ക്കല ഗവണ്‍മെന്റ് ജില്ലാ ആയുര്‍വേദ ആശുപത്രിയിലേക്ക് സാനിട്ടേഷന്‍ വര്‍ക്കര്‍,പ്ലംബര്‍ കം ഇലക്ട്രീഷന്‍ തസ്തികകളിലെ താത്കാലിക നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം.സാനിട്ടേഷന്‍ വര്‍ക്കര്‍ തസ്തികയില്‍ രണ്ട് ഒഴിവുകളുണ്ട്.ഏഴാം ക്ലാസ് പാസായിരിക്കണം.ഒരൊഴിവുള്ള പ്ലംബര്‍ കം ഇലക്ട്രീഷന്‍ തസ്തികയില്‍ പി.എസ്.സി നിശ്ചയിക്കുന്ന യോഗ്യതയാണ് വേണ്ടതെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചിട്ടുണ്ട്.താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടുത്തിയ അപേക്ഷ സെപ്റ്റംബര്‍ 26 അഞ്ച് മണിക്ക് മുമ്പായി ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക്-0470 2605363. Source