ഇന്ത്യയിൽ നിന്നുള്ള രജിസ്റ്റേർഡ് നഴ്‌സുമാർക്ക് മികച്ച അവസരങ്ങൾക്ക് വഴിയൊരുക്കി യു.കെയിലേക്ക് നോർക്ക റൂട്ട്‌സ് ഫാസ്റ്റ്ട്രാക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. യു.കെ എൻ.എച്ച്.എസ് ട്രസ്റ്റുമായി ചേർന്ന് നടത്തുന്ന റിക്രൂട്ട്മെന്റിന്റെ ഭാഗമായി ആഴ്ചയിൽ 20 ഓൺലൈൻ അഭിമുഖങ്ങളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. റിക്രൂട്ട്മെന്റ് പൂർണമായും സൗജന്യമാണ്.
ബി.എസ്.സി / ജി.എൻ.എം യോഗ്യതയും കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയവുമുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. മൂന്ന് വർഷത്തിനകമുള്ള പ്രവർത്തി പരിചയമാണ് പരിഗണിക്കുന്നത്.
ഒ.ഇ.ടി/ ഐ.ഇ.എൽ.ടി.എസ് എന്നിവയിലേതെങ്കിലും ഒന്നിൽ നിശ്ചിത സ്‌കോർ ഉണ്ടായിരിക്കണം അംഗീകരിക്കപ്പെട്ട സ്‌കോർ: ഐ.ഇ.എൽ.ടി.എസ്.-ലിസണിംഗ്, റീഡിംഗ്, സ്പീക്കിംഗ് -7 വീതം, റൈറ്റിംഗ്-6.5, ഒ.ഇ.ടിയിൽ ഓരോ സെക്ഷനും ബി ഗ്രേഡും റൈറ്റിംഗിൽ സി പ്ലസും.
അഭിമുഖത്തിൽ വിജയിക്കുന്ന വിദ്യാർഥികൾ യു.കെയിൽ എത്തിയ ശേഷം ഒ.എസ്.സി.ഇ (ഒബ്ജക്ടീവ് സ്ട്രക്ച്ചറൽ ക്ലിനിക്കൽ എക്‌സാമിനേഷൻ) വിജയിക്കേണ്ടതാണ്.
ഒ.എസ്.സി.ഇ വിജയിക്കുന്നതു വരെ 24882 യൂറോ വാർഷിക ശമ്പളം ലഭിക്കും. അതിനു ശേഷം 25655 മുതൽ 31534 യുറോ വരെയാണ് ശമ്പളം. ബയോഡാറ്റ, ലാംഗ്വേജ് ടെസ്റ്റ് റിസൾട്ട്, ഫോട്ടോ, ഡിഗ്രി/ ഡിപ്ലോമ (നഴ്‌സിംഗ്) സർട്ടിഫിക്കറ്, എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ്, മോട്ടിവേഷൻ (കവറിങ്) ലെറ്റർ, ട്രാൻസ്‌ക്രിപ്ട്, പാസ്‌പോര്ട്ട് കോപ്പി, എന്നിവ സഹിതം www.norkaroots.org എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണെന്ന് സി.ഇ.ഒ അറിയിച്ചു.ഇ-മെയിൽ uknhs.norka@kerala.gov.in.
സംശയനിവാരണത്തിന് നോർക്ക റൂട്‌സിന്റെ ടോൾ ഫ്രീ നമ്പറിൽ 18004253939 ഇന്ത്യയിൽ നിന്നും +91 8802 012345 (മിസ്സ്ഡ് കാൾ സർവീസ്) വിദേശത്ത് നിന്നും ബന്ധപ്പെടാവുന്നതാണ്.
Latest Jobs
-
കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ മെഗാ ജോബ് ഡ്രൈവ് : 300+ ഒഴിവുകൾ | SSLC മുതൽ യോഗ്യതയുള്ളവർക്ക് അവസരം
-
ISRO Recruitment 2026: 244 അസിസ്റ്റന്റ്, JPA, UDC, സ്റ്റെനോഗ്രാഫർ ഒഴിവുകൾ
-
കേരള ടൂറിസം വകുപ്പിൽ കരാർ നിയമനം: 34 ഒഴിവുകൾ, ഓഗസ്റ്റ് 7 വരെ അപേക്ഷിക്കാം
-
HPCL Graduate Apprentice Recruitment 2026: എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് അപ്രന്റിസ് അവസരം; ജൂലൈ 31 വരെ അപേക്ഷിക്കാം
-
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOCL) അപ്രന്റിസ് റിക്രൂട്ട്മെന്റ് 2026: 1450 ഒഴിവുകൾ
-
IGCAR അപ്രന്റിസ് റിക്രൂട്ട്മെന്റ് 2026: 200 ഒഴിവുകൾ | ITI പാസായവർക്ക് മികച്ച അവസരം
-
ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ധനസഹായം
-
അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമനം
-
മലബാർ കാൻസർ സെന്ററിൽ വിവിധ തസ്തികകളിൽ നിയമനം; ശമ്പളം ₹55,000 വരെ
-
തലപ്പള്ളി മോഡൽ കരിയർ സെന്ററിൽ പ്രയുക്തി ജോബ് ഫെയർ: 160+ തൊഴിൽ അവസരങ്ങൾ
-
തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിയമനം : ക്ലർക്ക്, അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റൻറ് ; ശമ്പളം ₹40,000 വരെ
-
തൃശ്ശൂർ എംപ്ലോയബിലിറ്റി സെന്റർ മിനി ജോബ് ഡ്രൈവ്: 10 പ്രമുഖ കമ്പനികളിൽ 400+ ഒഴിവുകൾ – 25-ന് അഭിമുഖം
-
ഗുരുവായൂർ ദേവസ്വം സെക്യൂരിറ്റി ഗാർഡ് നിയമനം: 33 ഒഴിവുകളിലേക്ക് വാക്ക്-ഇൻ ഇന്റർവ്യൂ
-
നാഷണൽ ഇൻഷൂറൻസ് കമ്പനിയിൽ അസിസ്റ്റന്റ് ജോലി നേടാം : 500 ഒഴിവുകൾ
-
KSRTC SWIFT ഡ്രൈവർ കം കണ്ടക്ടർ നിയമനം: യോഗ്യത : 10-ാം ക്ലാസ്

