കൊച്ചി, കോഴിക്കോട് എയർപോർട്ടുകളിൽ 323 ഒഴിവ്

2
4540
സ്ത്രീകൾക്കും അവസരമുണ്ട് : 323 ഒഴിവുകൾ : യോഗ്യത : പത്താം ക്ലാസ്
Ads

എ ഐ എയർപോർട്ട് സർവീസസിനു കീഴിൽ കൊച്ചി, കോഴിക്കോട് രാജ്യാന്തര വിമാനത്താവളങ്ങളിൽ 323 ഒഴിവ്. 3 വർഷ കരാർ നിയമനം. സ്ത്രീകൾക്കും അവസരമുണ്ട്. ഇന്റർവ്യൂ 2023 ഒക്ടോബർ 17, 18, 19 തീയതികളിൽ അങ്കമാലിയിൽ.

ഹാൻഡിമാൻ / ഹാൻഡിവുമൺ : (279 ഒഴിവ്): പത്താം ക്ലാസ് ജയം, ഇംഗ്ലിഷിൽ പ്രാവീണ്യം, ഹിന്ദിയിലും മലയാളത്തിലും അറിവ് അഭികാമ്യം; ശമ്പളം : 17,850 രൂപ. മറ്റ് ഒഴിവുകൾ:

ജൂനിയർ ഓഫീസർ-ടെക്നിക്കൽ: മെക്കാനിക്കൽ ഓട്ടമൊബീൽ പ്രൊഡഷൻ/ ഇലക്ടിക്കൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ എൻജിനീ യറിങ് ബിരുദം, എൽഎംവി ലൈസൻസ് വേണം, എച്ച്എംവി ഡ്രൈവിങ് ലൈസൻസും പരിചയവുമുള്ളവർക്കു മുൻഗണന; ശമ്പളം: 28,200 രൂപ,

റാംപ് സർവീസ് എക്സിക്യൂട്ടീവ്: 3 വർഷ ഡിപ്ലോമ (മെക്കാനിക്കൽ/ ഇലക്ട്രിക്കൽ പാഡക്ഷൻ/ ഇലക്ട്രോണിക്സ്/ ഓട്ടോമൊബീൽ), അല്ലെങ്കിൽ ഐടിഐ വിത് എൻസി ടിവിടി (മോട്ടർ വെഹിക്കിൾ ഓട്ടോ ഇല ക്രിക്കൽ എയർ കണ്ടീഷനിങ് / ഡീസൽ മെക്കാനിക്/ ബെഞ്ച് ഫിറ്റർ /വെൽഡർ); എച്ച്എംവി; ശമ്പളം : 23,640 രൂപ (വെൽഡർ ട്രേഡിൽ ഒരു വർഷ പരിചയം).

Ads

യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ: പത്താം ക്ലാസ് ജയം, എച്ച്എം വി ഡ്രൈവിങ് ലൈസൻസ്; ശമ്പളം : 20,130 രൂപ

പ്രായപരിധി: 28 അർഹർക്ക് ഇളവ്.

ഫീസ്: 500 രൂപ. (AI AIRPORT SERVICES LIMITED എന്ന പേരിൽ മുംബൈയിൽ മാറാവുന്ന ഡിഡി). പട്ടികവിഭാഗം, വിമുക്തഭടൻമാർക്കു ഫീസില്ല. ഇന്റർവ്യൂവിനുപുറമേ സ്കിൽ ടെസ്റ്റുമുണ്ട്. വിശദ വിവരങ്ങൾക്ക് www.aiasl.in സന്ദർശിക്കുക.

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google

2 COMMENTS

  1. Ads

Comments are closed.