കുടുംബശ്രീയ്ക്ക് കീഴിൽ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അവസർ (AVSAR) സ്‌കീം പ്രകാരം ലഭിച്ച വിപണന സംവിധാനത്തിലേക്ക് (KIOSK) സെയിൽസ് സ്റ്റാഫിനെ നിയമിക്കുന്നു. പള്ളിക്കൽ, കൊണ്ടോട്ടി, പുളിക്കൽ, തേഞ്ഞിപ്പലം, എ.ആർ നഗർ, കൊണ്ടോട്ടി, ചേലേമ്പ്ര, പെരുവള്ളൂർ എന്നീ തദ്ദേശസ്ഥാപന പരിധിയിലെ സ്ഥിരതാമസക്കാരായ കുടുംബശ്രീ അയൽക്കൂട്ടാംഗങ്ങളോ കുടുംബാംഗങ്ങളോ ആയ ഡിഗ്രി യോഗ്യതയുള്ള വനിതാ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.

കമ്പ്യൂട്ടർ പരിജ്ഞാനം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ കൈകാര്യം ചെയ്യുന്നതിനുള്ള പരിജ്ഞാനമുള്ളവർക്ക് മുൻഗണന ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾ സ്വന്തം കൈപ്പടയിൽ തയ്യാറാക്കിയ അപേക്ഷയും വിശദമായ ബയോ ഡാറ്റയും സർട്ടിഫിക്കറ്റുകളുടെ കോപ്പിയും സഹിതം മേൽ പറഞ്ഞ തദ്ദേശ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ സി.ഡി.എസ് ഓഫീസുകളിൽ 2023 ജൂൺ 20നകം സമർപ്പിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.