വിജ്ഞാനതൊഴിൽ മേഖലയിൽ ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം പേർക്ക് തൊഴിൽലഭ്യമാക്കുന്ന പദ്ധതിയുമായി നോളജ് ഇക്കോണമി മിഷൻ. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. പദ്ധതിക്കു കീഴിൽ രജിസ്റ്റർ ചെയ്ത 472 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അഭ്യസ്തവിദ്യരായ യുവതീയുവാക്കൾക്കാണ് യോഗ്യതയ്ക്കും അഭിരുചിക്കുമനുസരിച്ചുള്ള തൊഴിൽ ലഭിക്കുക. ‘എന്റെ തൊഴിൽ എന്റെ അഭിമാനം 2.0’ എന്ന പദ്ധതി ജൂലൈയിൽ ആരംഭിച്ചു. 2024 മാർച്ച് 31 ന് മുമ്പ് എല്ലാ ജില്ലകളിലും നൈപുണ്യ പരിശീലനവും തൊഴിൽ മേളകളും നടത്തി ഉദ്യോഗാർഥികളെ തൊഴിലിലേക്കെത്തിക്കും. തദ്ദേശഭരണ സ്ഥാപനങ്ങളിലെ തൊഴിൽക്ലബിൽ അംഗങ്ങളായിട്ടുള്ളവർക്കാണ് പദ്ധതിക്കു കീഴിൽ തൊഴിലവസരങ്ങൾ ലഭ്യമാകുക.
വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് തൊഴിലന്വേഷകരെ വ്യത്യസ്ത ഗ്രൂപ്പുകളായി തിരിച്ച് തൊഴിൽ ക്ലബ്ബുകൾ രൂപീകരിച്ചാണ് പദ്ധതിയുടെ നടത്തിപ്പ്. ഉദ്യോഗാർഥികളുടെ അഭിരുചിയും ആഭിമുഖ്യവും മനസിലാക്കി ആവശ്യാനുസരണം കരിയർ കൗൺസിലിങ്, പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ് ട്രെയിനിങ്, വർക്ക് റെഡിനസ് പ്രോഗ്രാം, റോബോട്ടിക് ഇന്റർവ്യൂ, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം അളക്കുന്നതിനുള്ള ഇംഗ്ലീഷ് സ്‌കോർ ടെസ്റ്റ് തുടങ്ങിയ സേവനങ്ങളിലൂടെ തൊഴിൽ സജ്ജരാക്കി തൊഴിൽമേളകളിലും ഇന്റർവ്യൂകളിലും പങ്കെടുപ്പിച്ച് ഓഫർ ലെറ്റർ ലഭ്യമാക്കുന്നതുവരെയുള്ള പ്രവർത്തനങ്ങളാണ് മിഷൻ നടത്തുക.
തെരഞ്ഞെടുക്കപ്പെട്ട തദ്ദേശസ്ഥാപനങ്ങളിലെ ഐ ടി ഐ / ഡിപ്ലോമ / പ്ലസ്ടുവോ അതിനു മുകളിലോ യോഗ്യതയുള്ള DWMSൽ രജിസ്റ്റർ ചെയ്തവരെയാണ് പരിശീലനം നൽകി തൊഴിലിന് സജ്ജരാക്കുന്നത്. റിമോർട്ട് വർക്കുകൾ, ഫ്രീലാൻസ് ജോലികൾ, വർക്ക് ഓൺ ഡിമാൻഡ് ജോലികൾ, പാർട്ട് ടൈം ജോലികൾ ഉൾപ്പെടെ നവലോക തൊഴിലുകൾ കണ്ടെത്തി അവ നേടുന്നതിനാവശ്യമായ പരിശീലനങ്ങൾ തൊഴിലന്വേഷകർക്ക് നൽകുകയും അതോടൊപ്പം തൊഴിൽ ദായകരുടെ ആവശ്യങ്ങൾക്കനുയോജ്യമായ തൊഴിൽസേനയെ ലഭ്യമാക്കാനും ഡിജിറ്റൽ പ്ലാറ്റ്‌ഫോം (DWMS) വഴി സാഹചര്യമൊരുക്കുകയും ചെയ്യും.
Latest Jobs
-
അങ്കണവാടി വര്‍ക്കര്‍, ഹെല്പര് നിയമനം
-
മോഡൽ കരിയർ ഗൈഡൻസ് സെൻററിൽ തൊഴിൽ മേള
-
കുടുംബശ്രീയിൽ അക്കൗണ്ടന്റ് കരാർ നിയമനം; ജൂലൈ 1 വരെ അപേക്ഷിക്കാം
-
SBI PO 2026 റിക്രൂട്ട്മെന്റ് വിജ്ഞാപനം: 1500 ഒഴിവുകൾ, ഓൺലൈൻ അപേക്ഷ ജൂലൈ 8 വരെ
-
കേരള ജലഗതാഗത വകുപ്പിൽ ബ്ലാക്ക്സ്മിത്ത് ഗ്രേഡ് II ഒഴിവ്; ശമ്പളം ₹57,900 വരെ, SSLC + ITI യോഗ്യത
-
Central Bank of India Apprentice Recruitment 2026: Apply Online for 4500 Vacancies
-
തിരുവനന്തപുരം എംപ്ലോയബിലിറ്റി സെന്റർ ജോബ് ഡ്രൈവ് ജൂൺ 20ന്; വിവിധ തസ്തികകളിൽ അവസരങ്ങൾ
-
കോട്ടയം എംപ്ലോയബിലിറ്റി സെന്റർ തൊഴിൽ മേള 20ന്
-
SSC GD Answer Key 2026 Released; Candidates Can Raise Objections Till June 20
-
കേരള പി.എസ്.സി മുഖേന ഡയറി എക്സ്റ്റൻഷൻ ഓഫീസർ നിയമനം : ₹1.15 ലക്ഷം വരെ ശമ്പളം, അപേക്ഷിക്കാം ജൂലൈ 1 വരെ
-
NEET UG 2026 പുന:പരീക്ഷ അഡ്മിറ്റ് കാർഡ് പുറത്തിറങ്ങി; ജൂൺ 21-ന് പരീക്ഷ
-
ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം
-
ഇന്ത്യൻ നാവികസേനയിൽ ബിടെക് കേഡറ്റ് എൻട്രി; പ്ലസ് ടു കഴിഞ്ഞവർക്ക് മികച്ച അവസരം
-
ബോർഡർ റോഡ്സിൽ 901 അവസരങ്ങൾ; യോഗ്യത : പത്താം ക്ലാസ് മുതൽ
-
സിഇഐഎല്ലിൽ 85 ഓഫീസർ ഒഴിവുകൾ; അവസാന തീയതി: ജൂൺ 15

