ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റമർ ഏജന്റ് ആകാം

0
235
Ads

എയർ ഇന്ത്യയ്ക്കു കീഴിലെ എഐ എയർപോർട് സർവീസസ് ലിമിറ്റഡിൽ കസ്റ്റമർ ഏജന്റിന്റെ 332 കരാർ ഒഴിവ്. ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിലാണ് അവസരം. അപേക്ഷ: 2022 മേയ് 9 വരെ.

യോഗ്യത: ബിരുദം; IATA-UFTAA/ IATA-FIATA/ IATA DGR/ IATA CARGO ഡിപ്ലോമ അഭികാമ്യം

പ്രായം: 28 വയസ്സ്

ശമ്പളം: 21,300 രൂപ

ഫീസ്: 500 രൂപ. AI AIRPORT SERVICES LIMITED എന്ന പേരിൽ മുംബൈയിൽ മാറാവുന്ന ഡിഡിയായി അടയ്ക്കണം. പട്ടികവിഭാഗം, വിമുക്തഭടൻ എന്നിവർക്കു ഫീസില്ല. തമിഴ് അറിയുന്നവർക്കായി 494 ഹാൻഡിമാൻ ഒഴിവും 36 യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ ഒഴിവുകളുമുണ്ട്. വെബ് സൈറ്റ് http://www.aiasl.in/Recruitment