കേന്ദ്ര പ്രതിരോധ വകുപ്പിൽ ജോലിനേടാൻ അവസരം : പ്രായം 18 നും 25

0
296

കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിൽ വിവിധ കമാൻഡുകളിൽ ഗ്രൂപ്പ് സി തസ്തികകളിൽ 243 ഒഴിവ്. പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അവസരം. പ്രായം: 18–25. അപേക്ഷാമാതൃകയും വിശദവിവരങ്ങളും കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ ‘എംപ്ലോയ്മെന്റ് ന്യൂസി’ന്റെ 2022 ഏപ്രിൽ 30 ലക്കത്തിൽ.

കമാൻഡ് ഹോസ്പിറ്റൽ, ഈസ്റ്റേൺ കമാൻഡ്: 158 ഒഴിവ്, അവസാന തീയതി: ജൂൺ 13.

സതേൺ കമാൻഡ്: 58 ഒഴിവ്, അവസാന തീയതി: 2022 ജൂൺ 13.

രജ്പുത് റെജിമെന്റൽ സെന്റർ (ഉത്തർ പ്രദേശ്); 27 ഒഴിവ്, അവസാന തീയതി മേയ് 30.

തസ്തിക, യോഗ്യത:

 1. ബാർബർ,
 2. ചൗക്കിദാർ,
 3. സഫായ്‌വാല,
 4. കുക്ക്,
 5. ട്രേഡ്സ്മാൻമേറ്റ്,
 6. വാർഡ് സഹായിക,
 7. വാഷർമാൻ,
 8. ബൂട്ട് മേക്കർ,
 9. ടെയ്‌‌ലർ,
 10. മാലി: പത്താം ക്ലാസ്/തത്തുല്യം, പരിചയം.
 11. എൽഡിസി: 12–ാം ക്ലാസ്/തത്തുല്യം,കംപ്യൂട്ടർ ടൈപ്പിങ് പ്രാഗൽഭ്യം.
 12. ഹെൽത്ത് ഇൻസ്പെക്ടർ: പത്താം ക്ലാസ്/തത്തുല്യം, സാനിറ്ററി ഇൻസ്പെക്ടർ കോഴ്സ് സർട്ടിഫിക്കറ്റ്
 13. ഡ്രൈവർ (ഓർഡർലി ഗ്രേഡ്): പത്താം ക്ലാസ്/തത്തുല്യം,ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്, 2 വർഷ പരിചയം.

ആപ്പിക്കേഷൻ ഫോമിനും വിശദമായ നോട്ടിഫിക്കേഷനുമായി ഇവിടെ ക്ലിക്ക് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.