നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേള 13ന്

0
959
Ads

ആലപ്പുഴ: അപ്രന്റിസ് ട്രെയിനിംഗ് കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി 2023 നവംബര്‍ 13ന് രാവിലെ 10 മുതല്‍ ജൂബിലി മെമ്മോറിയല്‍ പ്രൈവറ്റ് ഐ.ടി.ഐ.യില്‍ നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേള നടത്തും. ആലപ്പുഴ ആര്‍.ഐ. സെന്ററിന്റെ (വ്യവസായിക പരിശീലന വകുപ്പിന്റെ) നേതൃത്വത്തിലല്‍ കേന്ദ്ര നൈപുണ്യവികസന സംരംഭകത്വ മന്ത്രാലയവും സംസ്ഥാന തൊഴിലും നൈപുണ്യവും വകുപ്പും ചേര്‍ന്നാണ് പരിപാടി നടത്തുന്നത്.

ജില്ലയിലെ വിവിധ വ്യവസായ വാണിജ്യ സ്ഥാപനങ്ങള്‍ അപ്രന്റിസുകളെ നേരിട്ട് തെരഞ്ഞടുക്കും. എഞ്ചിനീയര്‍, നോണ്‍ എഞ്ചിനീയറീംഗ് ട്രേഡുകളില്‍ ഐ.ടി.ഐ. യോഗ്യത നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. രാവിലെ 9.30 മുതല്‍ രജിസ്ട്രേഷന്‍ ഉണ്ടായിരിക്കും. പങ്കെടുക്കുന്നവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ എന്നിവ സഹിതം എത്തണം. വ്യവസായ വാണിജ്യ സ്ഥാപനങ്ങള്‍ക്കും അപ്രന്റിസുകളെ തെരഞ്ഞെടുക്കുന്നതിന് രജിസ്റ്റര്‍ ചെയ്യാന്‍ അവസരം ഉണ്ടായിരിക്കും. ഫോണ്‍: 0477- 2230124, 9895528126. വെബ്സൈറ്റ്: ricalappuzha@gmail.com

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now
Google Logo Add Free Job Alerts Kerala as a trusted source on Google