മുംബൈയിലെ നേവൽ ഡോക് യാർഡിൽ അപ്രന്റിസ്ഷിപ്പിന് (Apprenticeship) അവസരം. ( Naval Dockyard Mumbai Recruitment 2024) വിവിധ ട്രേഡുകളിലായി 301 ഒഴിവുണ്ട്. ഐ.ടി.ഐ.ക്കാർക്കും എട്ടാം ക്ലാസ്/പത്താം ക്ലാസ് യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. മുംബൈ ഡോക് യാർഡ് അപ്രന്റിസ് സ്കൂളിലായിരിക്കും പരിശീലനം. വനിതകൾക്കും അപേക്ഷിക്കാം.22 ട്രേഡുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇവയിൽ ഇലക്‌ട്രീഷ്യൻ ട്രേഡിൽ 40 ഒഴിവും ഫിറ്റർ ട്രേഡിൽ 50 ഒഴിവും മെക്കാനിക് (ഡീസൽ) ട്രേഡിൽ 35 ഒഴിവുമുണ്ട്.
| Post | Total Vacancies |
| Apprenticeship Training (01 Year Training) | 288 |
| Apprenticeship Training (02 Years Training) | 13 |
പരിശീലനം
റിഗ്ഗർ, ഫോർജർ ആൻഡ് ഹെൽത്ത് ട്രീറ്റർ ട്രേഡുകളിലെ പരിശീലനം രണ്ടുവർഷവും മറ്റ് ട്രേഡുകളിലേക്ക് ഒരുവർഷവുമായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നിയമാനുസൃതമായ സ്റ്റൈപ്പെൻഡ് അനുവദിക്കും.
തിരഞ്ഞെടുപ്പ്
യോഗ്യതാമാർക്കിന്റെ അടിസ്ഥാനത്തിൽ ചുരുക്കപ്പട്ടിക തയ്യാറാക്കിയശേഷം, അതിലുൾപ്പെട്ടവർക്ക് എഴുത്തുപരീക്ഷ നടത്തും. പരീക്ഷയ്ക്ക് മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളാണുണ്ടാവുക. ഇംഗ്ലീഷ്/ഹിന്ദിയായിരിക്കും പരീക്ഷാമാധ്യമം. ജനറൽ സയൻസ്, മാത്തമാറ്റിക്സ് (ന്യൂമറിക്കൽ എബിലിറ്റി), ജനറൽ അവേർനെസ് എന്നിവയെ ആസ്പദമാക്കിയായിരിക്കും ചോദ്യങ്ങൾ. രണ്ടുമണിക്കൂറാണ് പരീക്ഷാസമയം. മുംബൈയിലായിരിക്കും പരീക്ഷ നടക്കുക. പരീക്ഷയിൽ വിജയിക്കുന്നവർക്ക് അഭിമുഖം, രേഖാപരിശോധന, ഓറൽടെസ്റ്റ്, മെഡിക്കൽ പരിശോധന എന്നിവയുമുണ്ടാവും. ജൂലായ് മാസത്തിലാണ് പരിശീലനം.
അപേക്ഷ
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനത്തിനും അപേക്ഷിക്കുന്നതിനും dasapprenticembi.recttindia.in സന്ദർശിക്കുക. അവസാന തീയതി: 2024 ഏപ്രിൽ 5.
യോഗ്യത
റിഗ്ഗർ ട്രേഡിലേക്ക് എട്ടാംക്ലാസ് വിജയവും ഫോർജർ ആൻഡ് ഹെൽത്ത് ട്രീറ്റർ ട്രേഡിലേക്ക് പത്താംക്ലാസ് വിജയവും മറ്റ് ട്രേഡുകളിലേക്ക് ബന്ധപ്പെട്ട ട്രേഡിലുള്ള ഐ.ടി.ഐ.യുമാണ് (എൻ.സി.വി.ടി./ എസ്.സി.വി.ടി.) യോഗ്യത. മറ്റെവിടെയെങ്കിലും അപ്രന്റിസ്ഷിപ്പ് ചെയ്തവരോ നിലവിൽ ചെയ്യുന്നവരോ അപേക്ഷിക്കാൻ അർഹരല്ല.
ശാരീരികയോഗ്യത:
150 സെ.മീ. ഉയരവും 45 കിലോഗ്രാം ഭാരവും ഉണ്ടായിരിക്കണം. നെഞ്ചളവ് കുറഞ്ഞത് അഞ്ച് സെ.മീ. വികസിപ്പിക്കാനാവണം. കാഴ്ച 6/6-6/9.
പ്രായം: ഉയർന്ന പ്രായപരിധിയില്ല. 14 വയസ്സാണ് കുറഞ്ഞ പ്രായപരിധി. എന്നാൽ, അപകടകരമായ ജോലികൾ ആവശ്യമായ ട്രേഡുകളിലേക്ക് അപേക്ഷിക്കുന്നവർക്ക് 18 വയസ്സ് പൂർത്തിയായിരിക്കണം.
| Naval Dockyard Mumbai Apprentice 2024 Notification |
| Naval Dockyard Mumbai Apprentice 2024 Apply Online |
Latest Jobs
-
സർക്കാർ / സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ |16 ജനുവരി 2026
-
കേരളത്തിലെ സർക്കാർ/സ്വകാര്യ ഓഫീസുകളിലെ ജോലി ഒഴിവുകൾ : 14 ജനുവരി 2026
-
KSFE Recruitment 2026: Apply Online for Business Promoter Posts; Qualification: Plus Two
-
Free Recruitment of Assistant Nurse to UAE – Salary AED 3,500 | ODEPC 2026
-
സർക്കാർ ഓഫീസുകളിലെ ജോലി ഒഴിവുകൾ: ജനുവരി 2026
-
Kerala PSC Operator Recruitment 2026 – Apply Online for Kerala Water Authority (Category No: 735/2025)
-
നിയുക്തി മെഗാ തൊഴിൽമേള 2026
-
Federal Bank Office Assistant Recruitment 2026 – Apply Online, Eligibility, Salary & Selection Process
-
Kerala PSC LDC Recruitment 2026 – Apply Online for Kerala State Beverages Lower Division Clerk (Category No: 619/2025)
-
Kerala PSC Oil Palm India Ltd Recruitment 2025 – Multile Job Vacancies
-
Kerala PSC Amenities Assistant (MLA Hostel) Recruitment 2025 – Apply Online | Category No: 782/2025
-
Cochin Shipyard Limited Recruitment 2025: 132 permanent Workmen Vacancies
-
കണ്ണൂർ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഫെയർ
-
Kerala PSC Fire & Rescue Officer (Trainee) Recruitment 2025 – Apply Online | Category No: 551/2025
-
Kerala PSC Police Constable (Armed Police Battalion) Recruitment 2025 – Category No: 563/2025


