ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് ഇന്റർവ്യൂ ജൂലൈ 8ന്.

കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് – എംപ്ലോയബിലിറ്റി സെന്റർ കോട്ടയം, ഇടുക്കി,പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലെ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിലേക്ക് 2022 ജൂലൈ 8 വെള്ളിയാഴ്ച രാവിലെ 9.30 മുതൽ 1 മണി വരെ അഭിമുഖം നടത്തുന്നു.

ബാങ്കിലെ വിവിധ തസ്തികകളിലെ 150-ഓളം ഒഴിവുകളിലേക്കാണ് അഭിമുഖം നടത്തുന്നത്. ഏതെങ്കിലും യൂണിവേഴ്സിറ്റിയിൽ നിന്നും റെഗുലർ ബിരുദം പാസ്സായിട്ടുള്ള യുവതി- യുവാക്കൾക്ക് പങ്കെടുക്കാം.

ഒഴിവുകളെക്കുറിച്ചുള്ള വിശദ വിവരങ്ങൾ താഴെ കൊടുക്കുന്നു.

1.സെയിൽസ് ഓഫീസർ (M / F)
ഏതെങ്കിലും വിഷയത്തിൽ റെഗുലർ ബിരുദം യോഗ്യതയുള്ളവർക്ക് പങ്കെടുക്കാവുന്നതാണ്.
ശമ്പളം :2 - 3.5L (P/ A)
പ്രായപരിധി:30 വയസ്സുവരെ
2.ഗോൾഡ് ലോൺ ഓഫീസർ (M / F)
ഏതെങ്കിലും വിഷയത്തിൽ റെഗുലർ ബിരുദവും കുറഞ്ഞത് 1 വർഷത്തെ ഗോൾഡ് ലോണിലുള്ള പ്രവർത്തിപരിചയവും.
ശമ്പളം :2.5 - 4L (P/ A)
പ്രായപരിധി:30 വയസ്സുവരെ
3.ടെല്ലർ (M / F)
ഏതെങ്കിലും വിഷയത്തിൽ റെഗുലർ ബിരുദവും കുറഞ്ഞത് 1 വർഷത്തെ ക്യാഷ് ഹാൻഡ്‌ലിംഗിലുള്ള പ്രവർത്തിപരിചയവും.
ശമ്പളം :2.5 - 4L (P/ A)
പ്രായപരിധി:30 വയസ്സുവരെ
4. ബ്രാഞ്ച് ഓപ്പറേഷൻസ്  ഓഫീസർ (M / F)
ഏതെങ്കിലും വിഷയത്തിൽ റെഗുലർ ബിരുദവും കുറഞ്ഞത് 2 -3 വർഷത്തെ ബാങ്കിങ് പ്രവർത്തിപരിചയവും.
ശമ്പളം :2.5 - 4L (P/ A)
പ്രായപരിധി:30 വയസ്സുവരെ
5.ബ്രാഞ്ച് ഓപ്പറേഷൻസ്  മാനേജർ  (M / F)
ഏതെങ്കിലും വിഷയത്തിൽ റെഗുലർ ബിരുദവും കുറഞ്ഞത് 2 - 5 വർഷത്തെ ബാങ്കിങ് പ്രവർത്തിപരിചയവും.
ശമ്പളം :2.5 - 4L (P/ A)
പ്രായപരിധി:30 വയസ്സുവരെ
6.ബ്രാഞ്ച് ഇൻചാർജ്  (M / F)
ഏതെങ്കിലും വിഷയത്തിൽ റെഗുലർ ബിരുദവും കുറഞ്ഞത് 3 - 7 വർഷത്തെ ബാങ്കിങ് പ്രവർത്തിപരിചയവും.
ശമ്പളം :3 - 5 L (P/ A)
പ്രായപരിധി:32 വയസ്സുവരെ

അഭിമുഖത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം ഫിൽ ചെയ്തതിനു ശേഷം ജൂലൈ 8ന് രാവിലെ 9.30 മുതൽ 1 വരെയുള്ള സമയത്തിനിടയിൽ ബയോഡാറ്റയുമായി എംപ്ലോയബിലിറ്റി സെന്ററിൽ നേരിട്ട് എത്തിച്ചേരുക.
മറ്റു അറിയിപ്പുകൾ ഉണ്ടായിരിക്കുന്നതല്ല.
Google Form Link: https://forms.gle/djJ8P6b9H5hKxoSRA

എംപ്ലോയബിലിറ്റി സെന്റർ
ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്
കോട്ടയം, ഫോൺ: 0481-2563451/ 2565452/ 2993451

Leave a Reply