ഇന്ത്യന്‍ ബാങ്കില്‍ 1500 അപ്രന്റിസ് ഒഴിവ്; Indian Bank Apprenticeship Recruitment

0
2038
Ads

ചെന്നൈ ആസ്ഥാനമായുള്ള പൊതുമേഖലാ ബാങ്കായ ഇന്ത്യന്‍ ബാങ്കില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു ( Indian Bank Apprenticeship Recruitment). ബിരുദധാരികള്‍ക്കാണ് അവസരം. 1,500 ഒഴിവുണ്ട്. ഇതില്‍ 44 ഒഴിവ് കേരളത്തിലാണ്.
കേരളത്തിലെ ഒഴിവുകള്‍: ജനറല്‍-25, എസ്.സി.-4, ഒ.ബി.സി.-11, ഇ.ഡബ്ല്യു.എസ്.-4 (ഒരൊഴിവ് ഭിന്നശേഷിക്കാരിലെ ഒ.എച്ച്. വിഭാഗത്തിന് നീക്കിവെച്ചതാണ്).

യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ നേടിയ അംഗീകൃത സര്‍വകലാശാലാബിരുദം/തത്തുല്യം. ബിരുദകോഴ്സ് 31.03.2020-നുശേഷം പൂര്‍ത്തിയാക്കിയവര്‍ക്കാണ് അവസരം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശികഭാഷ എഴുതാനും സംസാരിക്കാനും മനസ്സിലാക്കാനും കഴിയണം. ഈ ഭാഷ പഠിച്ചതായി തെളിയിക്കുന്നതിന് എട്ടാംക്ലാസിലെയോ പത്താംക്ലാസിലെയോ പന്ത്രണ്ടാംക്ലാസിലെയോ മാര്‍ക്ക്ഷീറ്റ്/സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഹാജരാക്കാത്തവര്‍ എഴുത്തുപരീക്ഷയില്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ ഭാഷാപരിജ്ഞാനം തെളിയിക്കുന്ന പരീക്ഷകൂടി അഭിമുഖീകരിക്കണം.

പ്രായം: 20-28 വയസ്സ്. ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് പത്തുവര്‍ഷത്തെ ഇളവും ലഭിക്കും. വിധവകള്‍ക്കും പുനര്‍വിവാഹിതരാവാത്ത വിവാഹമോചിതകള്‍ക്കും 35 വയസ്സുവരെ (എസ്.സി.-40 വയസ്സുവരെ, ഒ.ബി.സി.-38 വയസ്സുവരെ) അപേക്ഷിക്കാം. പ്രായവും യോഗ്യതയും 01.07.2024 അടിസ്ഥാനമാക്കിയാണ് കണക്കാക്കുക.
സ്‌റ്റൈപ്പന്‍ഡ്: മെട്രോ ഉള്‍പ്പെടെയുള്ള നഗരങ്ങളിലെ ബ്രാഞ്ചുകളില്‍ 15,000 രൂപ. ഗ്രാമങ്ങളിലെയും അര്‍ധനഗരങ്ങളിലെയും ബ്രാഞ്ചുകളില്‍ 12,000 രൂപ.

ഫീസ്: 500 രൂപ. ഓണ്‍ലൈനായി 2024 ജൂലായ് 31 വരെ ഫീസടയ്ക്കാം. എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാര്‍ക്ക് ബാധകമല്ല.
പരീക്ഷ: ഓണ്‍ലൈനായി ഒബ്ജക്ടീവ് മാതൃകയിലുള്ള എഴുത്തുപരീക്ഷയായിരിക്കും നടത്തുക. നൂറ് മാര്‍ക്കിനുള്ള പരീക്ഷയ്ക്ക് ഒരുമണിക്കൂറാണ് സമയം. റീസണിങ് ആപ്റ്റിറ്റിയൂഡ് ആന്‍ഡ് കംപ്യൂട്ടര്‍ നോളജ്, ജനറല്‍ ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, ജനറല്‍ ഫിനാന്‍ഷ്യല്‍ അവേര്‍നസ് എന്നിവയെ ആസ്പദമാക്കിയായിരിക്കും ചോദ്യങ്ങള്‍. കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം, കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍ എന്നിവിടങ്ങളിലും ലക്ഷദ്വീപില്‍ കവരത്തിയിലും പരീക്ഷാകേന്ദ്രമുണ്ടാവും.
അപേക്ഷ: അപേക്ഷകര്‍ www.nats.education.gov.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തശേഷം ഓണ്‍ലൈനായി അപേക്ഷിക്കണം.

Ads

അപേക്ഷയോടൊപ്പം ഫോട്ടോ, ഒപ്പ്, ഇടതുകൈയിലെ വിരലടയാളം, സ്വന്തം കൈപ്പടയിലെഴുതിയ പ്രസ്താവന എന്നിവ വിജ്ഞാപനത്തില്‍ നിര്‍ദേശിച്ചിരിക്കുന്ന മാതൃകയില്‍ അപ്ലോഡ് ചെയ്യണം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനത്തിനും ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും https://www.indianbank.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2024 ജൂലായ് 31.

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google