കേരള ബാങ്കിൽ സെക്യൂരിറ്റി/ നൈറ്റ് വാച്ച്‌മാൻ നിയമനം

0
1377
Ads

കേരള ബാങ്കിൻ്റെ ശാഖകളിൽ സെക്യൂരിറ്റി/നൈറ്റ് വാച്ച്‌മാൻമാരു ടെ ഒഴിവുകളിലേയ്ക്ക് കരാർ/ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ആലപ്പുഴ, പത്തനംതിട്ട, മലപ്പുറം, കണ്ണൂർ ഒഴികെയുള്ള ജില്ലകളിലാണ് ഒഴിവുള്ളത്.

യോഗ്യത: കുറഞ്ഞത് ഏഴാംക്ലാസ്സ്. പ്രായം: 18-50 വയസ്സ്. രാത്രി 8 മുതൽ രാവിലെ 6 വരെ ജോലിചെയ്യാൻ തയ്യാറുള്ളവരായിരിക്കണം, പൂർണ ശാരീരിക യോഗ്യതയുണ്ടാകണം. മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇന്റർവ്യൂ പൊലീസ് വെരിഫിക്കേഷൻ ക്ലിയറൻസ് എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. ഒരു ജില്ലയിലേക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ. നിയമനം ലഭിക്കുന്നവർ നിയമന ജില്ലയിലെ കേരള ബാങ്കിൻ്റെ ഏത് ശാഖയിലും ജോലിചെയ്യാൻ സന്നദ്ധരായിരിക്കണം. സ്വന്തം ജില്ലയിലുള്ളവർക്ക് മുൻഗണനയുണ്ട്. ആയുധം കൈകാര്യം ചെയ്യുന്നതിൽ പ്രാവീണ്യം നേടിയ/ മിലിട്ടറി സേവനത്തിൽ നിന്ന് വിരമിച്ചവർക്കും നേരിട്ടോ/എക്‌സ് സർവീസ് ലീഗ് വഴിയോ അപേക്ഷിക്കാം.

സെക്യൂരിറ്റി / വാച്ച്മാൻ ജോലിയിൽ മുൻപരിചയമുള്ള വർക്ക് മുൻഗണനയുണ്ട്, ബാങ്ക് നിഷ്‌കർഷിക്കുന്ന എഗ്രിമെൻ്റ് വ്യവസ്ഥകൾ നിയമന സമയത്ത് നൽകേണ്ടതാണ്.

അപേക്ഷ: കേരള ബാങ്കിൻ്റെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുടെ പേരിൽ തയ്യാറാക്കിയ അപേക്ഷ ബാങ്കിൻ്റെ റീജയണൽ ഓഫീസ്/ജില്ലാ കേന്ദ്രങ്ങൾ (സിപിസി) എന്നിവിടങ്ങളിൽ സമർപ്പിക്കണം. അപേക്ഷാഫോം ബാങ്കിൻ്റെ വെബ്സൈറ്റ്, റീജയണൽ ഓഫീസ്/ ജില്ലാ സിപിസികളിൽ ലഭ്യമാണ്. പേര്, മേൽവിലാസം, വയസ്സ് ജനനത്തീയതി, മതം, ജാതി. വിദ്യാഭ്യാസ യോഗ്യത. പ്രവൃത്തിപരിചയം, മെഡിക്കൽ ഫിറ്റ്നസ്, സൈനിക/അർധസൈ നിക സേവനം (ബാധകമെങ്കിൽ) എന്നിവ തെളിയിക്കുന്ന രേഖക ളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷ സമർപ്പിക്കണം. അപേക്ഷാ കവറിന് മുകളിൽ Temporary appointment of Night Watchman in. (ജില്ലയുടെ പേര്) എന്ന് രേഖ പ്പെടുത്തണം. അവസാനതിയതി: 2025 ഒക്ടോബർ 15 (5PM). വെബ്സൈ : www.keralabank.co.in

Ads