സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 600 പ്രബേഷണറി ഓഫിസർ ഒഴിവ് (State Bank of India Probationary Officer Recruitment 2025). ഓൺലൈൻ വഴി അപേക്ഷ 2025 ജനുവരി 16 വരെ സമർപ്പിക്കാം.
യോഗ്യത : (2025 ഏപ്രിൽ 30ന്): ബിരുദം /തത്തുല്യ യോഗ്യത. അവസാന വർഷ ബിരുദവിദ്യാർഥികൾക്കും അപേക്ഷിക്കാം. മെഡിക്കൽ/എൻജിനീയറിങ് ചാർട്ടേഡ് /കോസ്റ്റ് അക്കൗണ്ടന്റ് യോഗ്യതയുള്ളവരെയും പരിഗണിക്കും.
പ്രായം: (01.04.2024): 21-30 വയസ്സ്. പട്ടികവിഭാഗത്തിനും വിമുക്തഭടന്മാർക്കും 5 വർഷ ഇളവ്. മറ്റു പിന്നാക്കവിഭാഗക്കാർക്കും മൂന്നും അംഗപരിമിതർക്കു പത്തും വർഷവും ഇളവ്.
ശമ്പളം : ₹48,450 – ₹85,920 രൂപ
തിരഞ്ഞെടുപ്പ്: ഒരു മണിക്കൂർ ഓൺലൈൻ പ്രിലിമിനറി പരീക്ഷയിൽ ഇംഗ്ലിഷ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, റീസണിങ് എബിലിറ്റി വിഭാഗങ്ങളിൽനിന്നുള്ള 100 ഒബ്ജക്ടീവ് ചോദ്യങ്ങൾ മെയിൻ പരീക്ഷ യിൽ 200 മാർക്കിന്റെ ഒബ്ജക്റ്റീവ് ചോദ്യങ്ങളും 3 മണിക്കൂർ) 50 മാർക്കിൻ്റെ (അര മണിക്കൂർ) ഡിസ്ക്രിപ്റ്റീവ് ചോദ്യങ്ങളുമുണ്ട്. തുടർന്ന് സൈക്കോമെട്രിക് ടെസ്റ്റും ഗ്രൂപ്പ് എക്സർസൈസും (20 മാർക്ക്) അഭിമുഖവും (30 മാർക്ക്) നടത്തും.
തിരഞ്ഞെടുക്കപ്പെടുന്നവർക്കു 2 വർഷം പ്രബേഷൻ ഈ തസ്തികയിലേക്ക് മുൻപു 4 തവണ പരീക്ഷയെഴുതിയ ജനറൽ വിഭാഗം ഉദ്യോഗാർഥികൾ അപേക്ഷിക്കേണ്ടതില്ല. ഒബിസി, ഭിന്നശേഷിക്കാർക്ക് ഏഴു തവണയാണു പരിധി. പട്ടികവിഭാഗത്തിന് ഈ വ്യവസ്‌ഥ ബാധകമല്ല
കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ:
പ്രിലിമിനറിക്ക് കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, കൊച്ചി, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം. മെയിൻ പരീക്ഷയ്ക്ക് കൊച്ചി, തിരുവനന്തപുരം സെൻ്റർ ഉണ്ട്.
ഫീസ്: 750 രൂപ. പട്ടികവിഭാഗം, ഭിന്നശേഷി അപേക്ഷകർക്കു ഫീസില്ല. റജിസ്ട്രേഷനും വിജ്ഞാപനത്തിനും ഒഫിഷ്യൽ വെബ് സൈറ്റ് സന്ദർശിക്കുക.
Latest Jobs
-
തിരുവനന്തപുരം എംപ്ലോയബിലിറ്റി സെന്റർ ജോബ് ഡ്രൈവ് ഒക്ടോബർ 9ന്
-
ആലപ്പുഴ കായംകുളത്ത് പ്ലേസ്മെന്റ് ഡ്രൈവ്; Reliance Jio, SBI Life ഉൾപ്പെടെ കമ്പനികളിൽ അവസരം
-
കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ ജോബ് ഫെയർ ; 168 ഒഴിവുകൾ
-
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ വിവിധ ഒഴിവുകൾ; നവംബർ 11 വരെ അപേക്ഷിക്കാം
-
സുപ്രീം കോടതി ജൂനിയർ കോർട്ട് അസിസ്റ്റന്റ് നിയമനം; 250 ഒഴിവുകൾ
-
പ്രവാസി ഭാരതീയർ കമ്മിഷനിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് ഒഴിവ്; അപേക്ഷ ഒക്ടോബർ 12 വരെ
-
വുമൺ കാറ്റിൽ കെയർ വർക്കർ നിയമനം
-
കാനറാ ബാങ്കിൽ 3500 Graduate Apprentice ഒഴിവുകൾ ; അപേക്ഷ ഒക്ടോബർ 17 വരെ
-
വിദ്യാസമുന്നതി മെരിറ്റ് സ്കോളർഷിപ്പ് 2026: അപേക്ഷ ഒക്ടോബർ 8 മുതൽ
-
KSRTC Recruitment: Chief Engineer, Assistant Executive Engineer ഒഴിവുകൾ; ഓൺലൈൻ അപേക്ഷ ഒക്ടോബർ 9 വരെ
-
KFON Recruitment: District Telecom Executive ഒഴിവ് | ശമ്പളം ₹40,000 വരെ
-
C-DIT Recruitment 2026: Packing Assistant/Inspection Staff ഒഴിവ്; യോഗ്യത : പത്താം ക്ലാസ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ്: 200+ തൊഴിൽ അവസരങ്ങൾ | സെപ്റ്റംബർ 28 ന്
-
എറണാകുളം എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽമേള: 500 ഒഴിവുകൾ
-
State Health Agency Kerala വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു; ശമ്പളം ₹70,000 വരെ

