കാസർഗോഡ് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ 2025 ജനുവരി നാലിന് പെരിയ എസ്.എന്‍ കോളേജില്‍ നടക്കുന്ന തൊഴില്‍ മേളയില്‍ 50 കമ്പനികളില്‍ നിന്നായി 1000ല്‍ അധികം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ബാങ്കിംഗ്, ഹോസ്പിറ്റാലിറ്റി ആരോഗ്യം, ഇന്‍ഷുറന്‍സ്, ഓട്ടോമൊബൈല്‍സ് എന്ജിനീറിംഗ്, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളിലെ കമ്പനികള്‍ പങ്കെടുക്കുന്നു. ബോബി ചെമ്മണ്ണൂര്‍ ജ്വലേഴ്സ്, യുണൈറ്റഡ് മെഡിക്കല്‍ സെന്റര്‍, ജി ടെക്, വീര്‍ മഹീന്ദ്ര, സുല്‍ത്താന്‍ ഡയമണ്ട്സ്, സിഗ്നേച്ചര്‍ ഓട്ടോമൊബൈല്‍സ് തുടങ്ങിയ പ്രമുഖ കമ്പനികള്‍ മേളയില്‍ പങ്കെടുക്കുന്നു. തൊഴില്‍ മേള രാവിലെ 10ന് സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
തൊഴില്‍ മേളയില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ഥികളുടെ രജിസ്ട്രേഷന്‍ രാവിലെ 9.30 മുതല്‍ ആരംഭിക്കും. തൊഴില്‍ മേള നടക്കുന്ന നാലിന് എസ്.എന്‍ കോളേജ് സ്ഥിതി ചെയ്യുന്ന ചാലിങ്കാലില്‍ എല്ലാ കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ക്കും താല്‍ക്കാലിക സ്റ്റോപ്പ് അനുവദിച്ചിട്ടുണെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.
I am ready to work. Please give problem to solve.
Attend the interview, you will get a job then so many problems are there, you can solve.