കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ എംറ്റി ഫിറ്റര്‍ തസ്തികയിൽ ഒഴിവ്

എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ എംറ്റി ഫിറ്റര്‍ തസ്തികയില്‍ തുറന്ന വിഭാഗത്തിലേക്ക് ഒരു ഒഴിവു നിലവിലുണ്ട്. നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാര്‍ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം 2022 ജൂലൈ നാലിന് മുമ്പ് അതാത് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം.

പ്രായപരിധി 2022 ജൂലൈ ഒമ്പതിനു 18-25 നിയമാനുസൃത വയസിളവ് അനുവദനീയം. യോഗ്യത: എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യം. ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം ഇതേ ട്രേഡിലുളള ഐടിഐ. ശമ്പളം: 19900 രൂപ, സ്ത്രീകള്‍ / ഭിന്നശേഷിക്കാരായുള്ള ഉദ്യോഗാര്‍ഥികള്‍ അപേക്ഷിക്കേണ്ടതില്ല

Leave a Reply