കേരള പോസ്റ്റല്‍ സര്‍ക്കിളില്‍ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, ഗ്രാമീൺ ഡാക്ക് സേവക് ആകാൻ അവസരം : 2203 ഒഴിവ്

  • കേരളത്തിൽ 2203 ഒഴിവ്
  • പ്രായപരിധി 18-40 വയസ്സ്
  • യോഗ്യത : SSLC
  • ദിവസം 4 മണിക്കൂർ ജോലി

കേന്ദ്ര തപാൽ വകുപ്പിന്റെ വിവിധ സംസ്ഥാനങ്ങളിലായുള്ള പോസ്റ്റൽ സർക്കിളിലുകളിലേക്ക് (ആർഎംഎസ് ഉൾപ്പെടെ)

ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർമാരെയും (ബിപിഎം),

അസിസ്റ്റന്റ് ബ്രാഞ്ചു പോസ്റ്റ് മാസ്റ്റർമാരെയും (എബിപിഎം)/

ഗ്രാമീൺ ഡാക്ക് സേവക് ( Grameen Sevak Dak) മാരെയും കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. ഇന്ത്യയൊട്ടാകെ 38926 ഒഴിവുകളുണ്ട്.

കേരള പോസ്റ്റൽ സർക്കിളിൽ 2203 ഒഴിവുകളാണുള്ളത്. ദിവസം നാല് മണിക്കൂറിൽ കുറയാതെ സേവനമനുഷ്ഠിക്കണം. ബിപിഎം ന് 12000 രൂപയും എബിപിഎം/ഡാക്ക് സേവകിന് 10,000 രൂപയുമാണ് ശമ്പളം, മറ്റാനുകൂല്യങ്ങളും ലഭിക്കും.

വിവിധ സംസ്ഥാന/പോസ്റ്റൽ സർക്കിൾ/ഡിവിഷനുകളിലും മറ്റും ലഭ്യമായ തസ്തികകളും ഒഴിവുകളും സെലക്ഷൻ നടപടികളും അടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.indiapost.gov.inൽ നിന്നും ഡൗൺലോഡ് ചെയ്യാം.

എസ്എസ്എൽസി/തത്തുല്യ പരീക്ഷ പാസായിട്ടുള്ളവർക്കാണ് അപേക്ഷിക്കാവുന്നത്. പ്രാദേശിക ഭാഷ 10-ാം ക്ലാസ്സുവരെയെങ്കിലും പഠിച്ചിരിക്കണം, സൈക്കിൾ/സ്കൂട്ടർ/മോട്ടോർസൈക്കിൾ സവാരി അറിഞ്ഞിരിക്കണം. പ്രായപരിധി 18-40 വയസ്സ്. സംവരണ വിഭാഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവുണ്ട്.

വിജ്ഞാപനത്തിലെ നിർദ്ദേശപ്രകാരം അപേക്ഷ ഓൺലൈനായി https://indiapostgdsonline.gov.in ൽ ഇപ്പോൾ സമർപ്പിക്കാം. 2022 ജൂൺ 5 വരെ അപേക്ഷകൾ സ്വീകരിക്കും. അപേക്ഷാ ഫീസ് 100 രൂപ. വനിതകൾക്കും പട്ടികജാതി/വർഗ്ഗം, ഭിന്നശേഷി വിഭാഗങ്ങളിൽപ്പെടുന്നവർക്കും ഫീസില്ല. വിവിധ ഡിവിഷനുകളിലേക്ക് ഒറ്റ അപേക്ഷ നൽകിയാൽ മതി. ഫീസ് ക്രഡിറ്റ്/ഡബിറ്റ് കാർഡ്/നെറ്റ് ബാങ്കിങ് മുഖാന്തിരം അടയ്ക്കാം.

കേരളത്തിൽ വിവിധ പോസ്റ്റൽ സർക്കിളിൽ വിവിധ ഡിവിഷനുകളിൽ (ആർഎംഎസ് ഉൾപ്പെടെ) ലഭ്യമായ തസ്തികകളും ഒഴിവുകളും വിജ്ഞാപനത്തിൽ ലഭ്യമാണ്. ആകെയുള്ള 2203 ഒഴിവുകളിൽ ജനറൽ വിഭാഗത്തിൽ 1220 ഒഴിവുകളിൽ നിയമനം ലഭിക്കും. ഒബിസി-462, ഇഡബ്ല്യുഎസ് 246, എസ്സി-179, എസ്ടി-32, പിഡബ്ല്യുഡി 64 എന്നിങ്ങനെയാണ് സംവരണ ഒഴിവുകൾ.

പ്രാദേശിക ഭാഷയായ മലയാളം അറിഞ്ഞിരിക്കണം.

ഉദ്യോഗാർത്ഥികൾക്ക് സൗകര്യപ്രദമായ ഒരു ഡിവിഷൻ തെരഞ്ഞെടുക്കാം. ഒന്നിലധികം ഡിവിഷനിലേക്ക് അപേക്ഷിക്കുന്നതിൽ വിലക്കില്ല, യോഗ്യതാ പരീക്ഷയുടെ മെരിറ്റടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഉയർന്ന യോഗ്യതയുള്ളവർക്ക് വെയിറ്റേജില്ല. പത്താംക്ലാസ് പരീക്ഷയുടെ മാർക്കാണ് പരിഗണിക്കപ്പെടുക. റിക്രൂട്ട്മെന്റ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്. അപ്ഡേറ്റുകൾക്ക് വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.

Leave a Reply