എച്ച്.എല്‍.എല്‍. ലൈഫ് കെയറില്‍ 1280 ഒഴിവ് – HLL Life Care Jobs 

0
2076
HLL Life Care Jobs
Ads

കേന്ദ്ര ഗവ.സ്ഥാപനമായ എച്ച്.എല്‍.എല്‍. ലൈഫ് കെയര്‍ ലിമിറ്റഡില്‍ (HLL Life Care Jobs) വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. കരാര്‍ നിയമനമാണ്. വിവിധ സംസ്ഥാനങ്ങളിലായി 1280 ഒഴിവുണ്ട്. എട്ട് ഒഴിവ് കേരളത്തിലാണ്. രണ്ട് വിജ്ഞാപനങ്ങളിലായാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

കേരളത്തിലെ ഒഴിവുകള്‍: ബിസിനസ് ഡിവലപ്മെന്റ് എക്‌സിക്യുട്ടീവ്: ഒഴിവ്-5 (കൊല്ലം, എറണാകുളം, കണ്ണൂര്‍, മഞ്ചേരി). യോഗ്യത: ബിരുദവും ഫാര്‍മ പ്രോഡക്ട്‌സ് സെയില്‍സില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായം: 37 കവിയരുത്.

സര്‍വീസ് എക്‌സിക്യുട്ടീവ്: ഒഴിവ്-1 (തിരുവനന്തപുരം/ കൊച്ചി). യോഗ്യത: ഡിപ്ലോമ/ ബിരുദവും ഫാര്‍മ പ്രോഡക്ട്സ് സെയില്‍സ്/ മാര്‍ക്കറ്റിങ്/ ബിസിനസ് ഡിവലപ്മെന്റ്/ അവേര്‍നെസ് കാംപൈന്‍/ സര്‍വീസില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായം: 37 കവിയരുത്.

അക്കൗണ്ട്സ് ഓഫീസര്‍: ഒഴിവ്-2. യോഗ്യത: സി.എ./ സി.എം.എ. ഇന്റര്‍/ എം.കോം./ എം.ബി.എ.യും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായം 37 കവിയരുത്. കേരളത്തിന് പുറമേ തമിഴ്നാട്, കര്‍ണാടക, ഗോവ, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഗുജറാത്ത്, പഞ്ചാബ്, ഡല്‍ഹി, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ പശ്ചിമബംഗാള്‍, അസം, ബിഹാര്‍, ജാര്‍ഖണ്ഡ്, ഒഡിഷ സംസ്ഥാനങ്ങളിലാണ് ഒഴിവ്.

Ads

ഹിന്ദി ട്രാന്‍സ്ലേറ്റര്‍, ഏരിയ സെയില്‍സ് മാനേജര്‍, ബിസിനസ് ഡിവലപ്മെന്റ് എക്‌സിക്യുട്ടീവ്, ഏരിയ സെയില്‍സ് മാനേജര്‍, അസിസ്റ്റന്റ് റീജണല്‍ മാനേജര്‍, ഡെപ്യൂട്ടി റീജണല്‍ മാനേജര്‍, അഡ്മിന്‍ അസിസ്റ്റന്റ്, പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍, സെന്റര്‍ മാനേജര്‍, ഡയാലിസിസ് ടെക്നീഷ്യന്‍, ജൂനിയര്‍/ സീനിയര്‍/ അസിസ്റ്റന്റ് ഡയാലിസിസ് ടെക്നീഷ്യന്‍, അക്കൗണ്ട്സ് കം സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ തസ്തികകളിലാണ് ഒഴിവ്.

മഹാരാഷ്ട്രയില്‍ ഡയാലിസിസ് ടെക്നീഷ്യന്‍, ജൂനിയര്‍/ സീനിയര്‍/ അസിസ്റ്റന്റ് ഡയാലിസിസ് ടെക്നീഷ്യന്‍, അക്കൗണ്ട്സ് കം സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ തസ്തികകളിലായി 1206 ഒഴിവുണ്ട്. പ്രവൃത്തിപരിചയത്തിന്റെ അടിസ്ഥാനത്തില്‍ ശമ്പളം നിശ്ചയിക്കും. വിശദവിവരങ്ങളും അപേക്ഷാഫോമും www.lifecarehll.com എന്ന വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷ തപാലിലോ ഇ-മെയിലിലോ അയയ്ക്കാം. അവസാന തീയതി: 2024 ജൂലായ് 17.

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google