Indian Army Technical Entry 2024
ഇന്ത്യന്‍ ആര്‍മിയില്‍ ടെക്നിക്കല്‍ എന്‍ട്രി വിജ്ഞാപനനത്തിൽ എന്‍ജിനീയറിങ് ബിരുദധാരികൾക്ക് അവസരം. അവിവാഹിതരായ പുരുഷന്മാര്ക്കും വനിതകള്‍ക്കും അപേക്ഷിക്കാം.
ഷോര്‍ട്ട് സര്‍വീസ് കമ്മിഷന് വ്യവസ്ഥകള്‍പ്രകാരമുള്ള വിജ്ഞാപനമാണ്. 379 ഒഴിവുണ്ട്. ഇതുകൂടാതെ, സായുധസേനകളില്‍ സര്‍വീസിലിരിക്കെ മരണപ്പെട്ടവരുടെ വിധവകളില്‍നിന്ന് രണ്ടൊഴിവിലേക്കും (ടെക്നിക്കല്‍/നോണ്‍-ടെക്നിക്കല്‍) അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. 2024 ഒക്ടോബറില്‍ പ്രീ-കമ്മിഷനിങ് ട്രെയിനിങ് അക്കാദമിയില്‍ (PCTA) കോഴ്സാരംഭിക്കും.
ശമ്പളം, പ്രായം, യോഗ്യത
ശമ്പളം: 56,100-1,77,500 രൂപ.
പ്രായം: 20-27 വയസ്സ്. അപേക്ഷകര്‍ 1997 ഒക്ടോബര്‍ രണ്ടിനും 2004 ഒക്ടോബര്‍ ഒന്നിനും ഇടയില്‍ ജനിച്ചര്‍ (രണ്ട് തീയതികളുമുള്‍പ്പെടെ). സര്‍വീസിലിരിക്കെ മരണപ്പെട്ടവരുടെ വിധവകള്‍ക്ക് 35 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി.
യോഗ്യത: എന്‍ജിനീയറിങ് ബിരുദം. അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്കും നിര്‍ദിഷ്ടസമയത്തിനകം സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാമെന്ന വ്യവസ്ഥയോടെ അപേക്ഷിക്കാം.
വിഷയങ്ങളും ഒഴിവും:
- സിവില്‍-75, കംപ്യൂട്ടര്‍ സയന്‍സ്-60, ഇലക്ട്രിക്കല്‍-33, ഇലക്ട്രോണിക്സ്-64, മെക്കാനിക്കല്‍-101, മറ്റ് വിഷയങ്ങള്‍-17 എന്നിങ്ങനെയാണ് പുരുഷന്മാര്ക്കുള്ള ഒഴിവുകള്‍.
- സിവില്‍-7, കംപ്യൂട്ടര്‍ സയന്‍സ്-4, ഇലക്ട്രിക്കല്‍-3, ഇലക്ട്രോണിക്സ്-6, മെക്കാനിക്കല്‍-9 എന്നിങ്ങനെയാണ് വനിതകള്‍ക്കുള്ള ഒഴിവുകള്‍.
അനുബന്ധവിഷയങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. സര്‍വീസിലിരിക്കെ മരണപ്പെട്ടവരുടെ വിധവകള്‍ക്കായുള്ള നോണ്‍-ടെക്നിക്കല്‍ എസ്.എസ്.സി. റിക്രൂട്ട്മെന്റിലെ ഒരൊഴിവിലേക്ക് എന്‍ജിനീയറിങ് ഒഴികെയുള്ള ബിരുദധാരികള്‍ക്കും അപേക്ഷിക്കാം.
എന്‍ജിനീയറിങ് ബിരുദതലത്തിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
അക്കാദമിയിലെ പരിശീലനകാലയളവില്‍ 56,100 രൂപ സ്റ്റൈപ്പന്‍ഡ് ലഭിക്കും. 49 ആഴ്ചയാണ് പരിശീലന കാലാവധി. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവരെ ലഫ്റ്റനന്റ് റാങ്കില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മിഷന് (ടെക്നിക്കല്‍) ഓഫീസറായി നിയമിക്കും. തുടക്കത്തില്‍ 10 വര്‍ഷത്തേക്കായിരിക്കും നിയമനം. കാലാവധി നാലുവര്‍ഷം കൂടി നീട്ടിക്കിട്ടാം. കൂടാതെ, 10 വര്‍ഷത്തിനു ശേഷം പെര്‍മനന്റ് കമ്മിഷന് നിയമനത്തിനായി യോഗ്യരായവര്‍ക്ക് അപേക്ഷിക്കാനും സാധിക്കും.
എങ്ങനെ അപേക്ഷിക്കാം?
അപേക്ഷ: വിശദവിവരങ്ങള്‍ www.joinindianarmy.nic.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഇതേ വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. ആധാര്‍ നമ്പറും പത്താംക്ലാസ് സര്‍ട്ടിഫിക്കറ്റും ഓണ്‍ലൈന്‍ രജിസ്ട്രേഷന് നിര്‍ബന്ധമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2024 ഫെബ്രുവരി 21.
Latest Jobs
-
കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡന്റ് ഒഴിവ്
-
മോഡൽ കരിയർ സെന്റർ പ്ലേസ്മെന്റ് ഡ്രൈവ് ; 123 ജോലി ഒഴിവുകൾ
-
യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ 225 Administrative Officer ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 28 വരെ
-
കേരള റബ്ബർ ലിമിറ്റഡിൽ എൻജിനീയർ ഒഴിവുകൾ; ശമ്പളം ₹60,000 വരെ
-
ഗിഗ് തൊഴിലാളി വിശ്രമകേന്ദ്രങ്ങളിൽ താത്കാലിക നിയമനം
-
Trinity Skill Work-ൽ 450+ ജോലി ഒഴിവുകൾ; സെപ്റ്റംബർ 24 വരെ അപേക്ഷിക്കാം
-
നന്തിലത്ത് ജി-മാർട്ടിൽ നിരവധി ജോലി ഒഴിവുകൾ; സെപ്റ്റംബർ 19ന് വാക്ക്-ഇൻ ഇന്റർവ്യൂ
-
RRB Paramedical Recruitment 2026: 590 Vacancies, Eligibility, Salary and Apply Online
-
എംപ്ലോയബിലിറ്റി സെന്റർ മെഗാ തൊഴിൽമേള; 140+ ഒഴിവുകൾ, സെപ്റ്റംബർ 19ന്
-
മലബാർ കാൻസർ സെന്ററിൽ നിയമനം; സെപ്റ്റംബർ 28 വരെ അപേക്ഷിക്കാം
-
നാഷണൽ മീൻസ്-കം-മെറിറ്റ് സ്കോളർഷിപ്പ് 2026(NMMSS) സെപ്റ്റംബർ 30നകം അപേക്ഷിക്കണം
-
SSC Sub Inspector in Delhi Police and Central Armed Police Force 2026: ഡൽഹി പോലീസ്, CAPF എന്നിവയിൽ സബ് ഇൻസ്പെക്ടർ ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 30 വരെ
-
SSC CHSL 2026: 12-ാം ക്ലാസ് യോഗ്യതയുള്ളവർക്ക് 2536 ഒഴിവുകൾ; അപേക്ഷ ഒക്ടോബർ 7 വരെ
-
സർക്കാർ ഓഫീസുകളിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ : ഇന്റർവ്യൂ മാത്രം
-
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ തൊഴിലവസരം; വിവിധ തസ്തികകളിൽ നിയമനം

