9995 ഒഴിവുമായി IBPS വിജ്ഞാപനം: ഗ്രാമീൺ ബാങ്കുകളിൽ ഓഫിസർ, ഓഫിസ് അസിസ്റ്റന്റ് ഒഴിവ്; കേരളത്തിൽ 330 അവസരം

0
4184

റീജനൽ റൂറൽ ബാങ്കുകളിലെ ഓഫിസർ (ഗ്രൂപ് എ), ഓഫിസ് അസിസ്‌റ്റന്റ്–മൾട്ടിപർപ്പസ് (ഗ്രൂപ് ബി) തസ്‌തികകളിലെ നിയമനത്തിനായി ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്‌സനേൽ സിലക്‌ഷൻ (IBPS) നടത്തുന്ന ഓൺലൈൻ പൊതുപരീക്ഷയ്‌ക്കു 2024 ജൂൺ 27വരെ ഓൺലൈനായി അപേക്ഷിക്കാം.

IBPS വിജ്ഞാപനം : ഒഴിവ്, യോഗ്യത

ഓഫിസർ സ്‌കെയിൽ–1 (അസിസ്റ്റന്റ് മാനേജർ): ബിരുദം/തത്തുല്യം. അഗ്രികൾചർ/ ഹോർട്ടികൾചർ/അനിമൽ ഹസ്‌ബൻഡറി/വെറ്ററിനറി സയൻസ്/ഫോറസ്‌ട്രി/അഗ്രികൾചർ എൻജിനീയറിങ്/പിസികൾച്ചർ/അഗ്രികൾചറൽ മാർക്കറ്റിങ് ആൻഡ് കോഓപ്പറേഷൻ/ ഇൻഫർമേഷൻ ടെക്‌നോളജി/മാനേജ്‌മെന്റ്/ലോ/ഇക്കണോമിക്‌സ്/അക്കൗണ്ടൻസി ബിരുദക്കാർക്കു മുൻഗണന.

ഓഫിസർ സ്‌കെയിൽ–2: ജനറൽ ബാങ്കിങ് ഓഫിസർ (മാനേജർ): 50% മാർക്കോടെ ബിരുദം/തത്തുല്യം, ബാങ്ക്/ധനകാര്യ സ്‌ഥാപനത്തിൽ ഓഫിസർ ആയി 2 വർഷം പരിചയം. ബാങ്കിങ്/ഫിനാൻസ്/മാർക്കറ്റിങ്/അഗ്രികൾചർ/ഹോർട്ടികൾചർ/അനിമൽ ഹസ്‌ബൻഡറി/വെറ്ററിനറി സയൻസ്/ഫോറസ്‌ട്രി/അഗ്രികൾചർ എൻജിനീയറിങ്/പിസികൾചർ/അഗ്രികൾചറൽ മാർക്കറ്റിങ് ആൻഡ് കോഓപ്പറേഷൻ/ഇൻഫർമേഷൻ ടെക്‌നോളജി/ മാനേജ്‌മെന്റ്/ലോ/ഇക്കണോമിക്‌സ്/അക്കൗണ്ടൻസി ബിരുദക്കാർക്കു മുൻഗണന.

ഓഫിസർ സ്‌കെയിൽ–2 സ്‌പെഷലിസ്‌റ്റ് ഓഫിസർ (മാനേജർ), ഇൻഫർമേഷൻ ടെക്‌നോളജി ഓഫിസർ: ഇലക്‌ട്രോണിക്‌സ്/കമ്യൂണിക്കേഷൻ/കംപ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി അല്ലെങ്കിൽ തത്തുല്യ വിഷയങ്ങളിൽ 50% മാർക്കോടെ ബിരുദം, ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ ജോലിപരിചയം. ASP, PHP, C++, Java, VB, VC, OCP തുടങ്ങിയ സർട്ടിഫിക്കറ്റ് യോഗ്യത അഭിലഷണീയം.
ചാർട്ടേഡ് അക്കൗണ്ടന്റ്: ഐസിഎഐ സർട്ടിഫൈഡ് അസോഷ്യേറ്റ്‌ (സിഎ). ചാർട്ടേഡ് അക്കൗണ്ടന്റ് ആയി ഒരു വർഷം ജോലിപരിചയം.

ലോ ഓഫിസർ: 50% മാർക്കോടെ നിയമബിരുദം/തത്തുല്യം, അഡ്വക്കറ്റ് ആയി 2 വർഷ പരിചയം അല്ലെങ്കിൽ ബാങ്ക്/ധനകാര്യ സ്ഥാപനങ്ങളിൽ ലോ ഓഫിസറായി 2 വർഷ പരിചയം.

ട്രഷറി മാനേജർ: സിഎ/എംബിഎ (ഫിനാൻസ്), ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷ പരിചയം.

മാർക്കറ്റിങ് ഓഫിസർ: മാർക്കറ്റിങ്ങിൽ എംബിഎ, ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷ പരിചയം.

അഗ്രികൾചറൽ ഓഫിസർ: അഗ്രികൾചർ/ഹോർട്ടികൾചർ/അനിമൽ ഹസ്‌ബൻഡറി/വെറ്ററിനറി സയൻസ്/ഡെയറി/ഫോറസ്‌ട്രി/അഗ്രികൾചർ എൻജിനീയറിങ്/പിസികൾചർ സ്‌പെഷലൈസേഷനുകളിൽ 50% മാർക്കോടെ ബിരുദം/തത്തുല്യം, ബന്ധപ്പെട്ട മേഖലയിൽ 2 വർഷ പരിചയം.

ഓഫിസർ സ്‌കെയിൽ–3 (സീനിയർ മാനേജർ): 50% മാർക്കോടെ ബിരുദം/തത്തുല്യം, ബാങ്ക്/ധനകാര്യ സ്‌ഥാപനത്തിൽ ഓഫിസർ ആയി 5 വർഷം പരിചയം. ബാങ്കിങ്/ ഫിനാൻസ്/മാർക്കറ്റിങ്/അഗ്രികൾചർ/ഹോർട്ടികൾചർ/അനിമൽ ഹസ്‌ബൻഡറി/ വെറ്ററിനറി സയൻസ്/ഫോറസ്‌ട്രി/അഗ്രികൾചർ എൻജിനീയറിങ്/ പിസികൾചർ/ അഗ്രികൾചറൽ മാർക്കറ്റിങ് ആൻഡ് കോഓപ്പറേഷൻ/ഇൻഫർമേഷൻ ടെക്‌നോളജി/ മാനേജ്‌മെന്റ്/ലോ/ ഇക്കണോമിക്‌സ്/അക്കൗണ്ടൻസി ഡിപ്ലോമ/ബിരുദം ഉള്ളവർക്കു മുൻഗണന.

ഓഫിസ് അസിസ്‌റ്റന്റ് തസ്‌തികയിലേക്കും ഓഫിസർ തസ്‌തികയിലേക്കും ഒരുമിച്ച് അപേക്ഷിക്കാം. ഓരോ തസ്‌തികയിലേക്കും വെവ്വേറെ ഫീസ് അടച്ച് പ്രത്യേകം അപേക്ഷിക്കണം. എന്നാൽ, ഓഫിസർ കേഡറിൽ ഏതെങ്കിലും ഒരു തസ്‌തികയിലേക്കു മാത്രം (സ്‌കെയിൽ 1/സ്‌കെയിൽ 2/സ്‌കെയിൽ 3) അപേക്ഷിക്കുക.

IBPS വിജ്ഞാപനം : പ്രായപരിധി

 • ഓഫിസ് അസിസ്‌റ്റന്റ്–മൾട്ടിപർപ്പസ്: 18 നും 28 നും മധ്യേ.
 • ഓഫിസർ സ്‌കെയിൽ–1: 18 – 30
 • ഓഫിസർ സ്‌കെയിൽ–2: 21–32
 • ഓഫിസർ സ്‌കെയിൽ–3: 21–40.
 • പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും അംഗപരിമിതർക്കു പത്തും വർഷം ഇളവ്. വിമുക്‌തഭടൻമാർക്കു നിയമാനുസൃത ഇളവ്.

IBPS വിജ്ഞാപനം : പരീക്ഷാ കേന്ദ്രങ്ങൾ

ഓഫിസ് അസിസ്റ്റന്റ്, ഓഫിസർ സ്കെയിൽ–1 തസ്തികകളിൽ ഓൺലൈൻ പ്രിലിമിനറി പരീക്ഷയും മെയിൻ പരീക്ഷയും നടത്തും. ഓഗസ്റ്റിലാകും പ്രിലിമിനറി. ആലപ്പുഴ, കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിൽ ആദ്യഘട്ട പരീക്ഷാകേന്ദ്രമുണ്ട്. മെയിൻ പരീക്ഷ സെപ്റ്റംബർ– ഒക്ടോബറിൽ നടത്തും.

IBPS വിജ്ഞാപനം : പരീക്ഷാ മാനദണ്ഡങ്ങൾ

ഓഫിസർ തസ്തികകളിൽ അഭിമുഖവുമുണ്ട്. ഓഫിസർ സ്കെയിൽ–2, 3 തസ്തികകളിലേക്ക് ഒരു ഘട്ട പരീക്ഷയും കോമൺ ഇന്റർവ്യൂവും നടത്തും. ജനുവരിയി‍ൽ പ്രൊവിഷനൽ അലോട്മെന്റ് തുടങ്ങും. ഓഫിസ് അസിസ്റ്റന്റ് തസ്തികയ്ക്കു റീസണിങ്, ന്യൂമറിക്കൽ എബിലിറ്റി വിഭാഗങ്ങളിൽ 40 വീതം ചോദ്യങ്ങൾ ഉൾപ്പെടുന്ന 45 മിനിറ്റ് പ്രിലിമിനറി പരീക്ഷയാണ്. ഓഫിസർ സ്കെയിൽ–1 തസ്തികയിൽ റീസണിങ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് വിഷയങ്ങളിലെ 40 വീതം ചോദ്യങ്ങളുള്ള 45 മിനിറ്റ് പരീക്ഷ. ഒബ്ജെക്ടീവ് മാതൃകയിലാകും പരീക്ഷ. ഓഫിസ് അസിസ്റ്റന്റ്, ഓഫിസർ സ്കെയിൽ–1 തസ്തികകളിലേക്കു കേരളത്തിൽ പരീക്ഷയെഴുതുന്നവർക്കു മാധ്യമമായി മലയാളം, ഇംഗ്ലിഷ്, ഹിന്ദി ഭാഷകൾ തിരഞ്ഞെടുക്കാം. നെഗറ്റീവ് മാർക്കുണ്ട്. മെയിൻ പരീക്ഷ ഉൾപ്പെടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച വ്യവസ്‌ഥകൾക്കും പരീക്ഷാകേന്ദ്രങ്ങൾക്കും വിജ്‌ഞാപനം കാണുക.

IBPS വിജ്ഞാപനം; പരീക്ഷാ ഫീസ്

ഓഫിസർ (സ്‌കെയിൽ–1, 2, 3): 850 രൂപ (പട്ടികവിഭാഗം/അംഗപരിമിതർക്കു 175 രൂപ). ഓഫിസ് അസിസ്‌റ്റന്റ് (മൾട്ടിപർപ്പസ്): 850 രൂപ (പട്ടികവിഭാഗം/അംഗപരിമിതർ/വിമുക്‌തഭടൻമാർക്കു 175 രൂപ). ഓൺലൈനിലൂടെ ഫീസ് അടയ്‌ക്കാം. ഓൺലൈൻ അപേക്ഷാഫോം പേയ്‌മെന്റ് ഗേറ്റ്‌വേയുമായി ചേർത്തിരിക്കും.

IBPS വിജ്ഞാപനം : ഒഴിവുകൾ

 • ഓഫിസ് അസിസ്‌റ്റന്റ്–മൾട്ടിപർപ്പസ്,5585
 • ഓഫിസർ സ്‌കെയിൽ–1 (അസിസ്റ്റന്റ് മാനേജർ),3499
 • ഓഫിസർ സ്‌കെയിൽ–2 ( ജനറൽ ബാങ്കിങ് ഓഫിസർ–മാനേജർ),496
 • ഓഫിസർ സ്‌കെയിൽ–3 (സീനിയർ മാനേജർ),129
 • ഓഫിസർ സ്‌കെയിൽ–2 (ഐടി–മാനേജർ),94
 • ഓഫിസർ സ്‌കെയിൽ–2 (അഗ്രികൾചർ ഓഫിസർ–മാനേജർ),70
 • ഓഫിസർ സ്‌കെയിൽ–2 (സിഎ–മാനേജർ),60
 • ഓഫിസർ സ്‌കെയിൽ–2 (ലോ–മാനേജർ),30
 • ഓഫിസർ സ്‌കെയിൽ–2 (ട്രഷറി മാനേജർ),21
 • ഓഫിസർ സ്‌കെയിൽ–2 (മാർക്കറ്റിങ് ഓഫിസർ–മാനേജർ),11
 • ഓഫിസർ സ്‌കെയിൽ–1 (അസിസ്റ്റന്റ് മാനേജർ),195
 • ഓഫിസർ സ്‌കെയിൽ–3 (സീനിയർ മാനേജർ),20
 • ഓഫിസർ സ്‌കെയിൽ–2 (ലോ–മാനേജർ),5
 • ഓഫിസർ സ്‌കെയിൽ–2 (ഐടി–മാനേജർ),5
 • ഓഫിസർ സ്‌കെയിൽ–2 (സിഎ–മാനേജർ),3
 • ഓഫിസർ സ്‌കെയിൽ–2 (ട്രഷറി മാനേജർ),2

IBPS വിജ്ഞാപനം; എങ്ങനെ അപേക്ഷിക്കാം

www.ibps.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈൻ റജിസ്‌ട്രേഷൻ നടത്താം. നിർദേശങ്ങൾ സൈറ്റിൽ ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.