ഇന്ത്യൻ നേവിയിൽ അഗ്‌നിവീർ വിജ്ഞാപനം; പത്താം ക്ലാസ്, പ്ലസ്ടു പാസായവർക്ക് അവസരം – Indian Navy Agniveer Recruitment 2024

0
1819

ഇന്ത്യൻ നേവിയിൽ അഗ്‌നിവീർ വിജ്ഞാപനമായി. (Indian Navy Agniveer Recruitment 2024) എസ്എസ്ആർ, മെട്രിക് റിക്രൂട്മെന്റുകളിലായി അവിവാഹിതരായ സ്ത്രീകൾക്കും പുരുഷൻമാർക്കുമാണ് അവസരം. 2024 നവംബർ ബാച്ചിലേക്കാണു പ്രവേശനം. നാലു വർഷത്തേക്കാണു നിയമനം. 2024 മേയ് 13 മുതൽ 27 വരെ ഓൺലൈനായി അപേക്ഷിക്കാം. ഒഴിവുകളുടെ എണ്ണം പ്രസിദ്ധപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ വർഷം എസ്എസ്ആർ-1365, മെട്രിക്-100 വീതം ഒഴിവാണ് ഉണ്ടായിരുന്നത്.

യോഗ്യത
SSR Recruitment: മാത്‌സും ഫിസിക്സും പഠിച്ച് 50% മാർക്കോടെ പ്ലസ് ടു ജയം അല്ലെങ്കിൽ 50% മാർക്കോടെ 3 വർഷ എൻജിനീയറിങ് ഡിപ്ലോമ (മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ഒാട്ടമൊബീൽസ്/കംപ്യൂട്ടർ സയൻസ്/ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി/ ഐടി) അല്ലെങ്കിൽ മാത്‌സും ഫിസിക്സും പഠിച്ച് 50% മാർക്കോടെ രണ്ടു വർഷ വൊക്കേഷനൽ കോഴ്സ് ജയം.
മെട്രിക് റിക്രൂട്: 50% മാർക്കോടെ പത്താം ക്ലാസ് ജയം.

പ്രായം: 2003 നവംബർ 1നും 2007 ഏപ്രിൽ 30നും മധ്യേ ജനിച്ചവർ.
ശമ്പളം: ആദ്യവർഷം പ്രതിമാസം 30,000. തുടർന്നുള്ള വർഷങ്ങളിൽ യഥാക്രമം 33,000; 36,500; 40,000.
ശാരീരികയോഗ്യത: ഉയരം-157 സെ.മീ.
ഫീസ്: 550 രൂപ. ഓൺലൈനായി ഫീസ് അടയ്ക്കാം.

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ്, മെഡിക്കൽ എക്സാമിനേഷൻ എന്നിവ മുഖേന.
പരിശീലനം: ഒഡിഷയിലെ ഐഎൻഎസ് ചിൽകയിൽ നവംബറിൽ പരിശീലനം ആരംഭിക്കും. വിവരങ്ങൾ www.joinindiannavy.gov.in ൽ ലഭിക്കും. 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.