ബാങ്കുകളില്‍ ഓഫീസര്‍/ മാനേജര്‍ ജോലി നേടാം –  2131 ഒഴിവുകള്‍

0
2589
Panjab National Bank Recruitment ,Union Bank of India, IDBI Bank Recruitment

പഞ്ചാബ് നാഷണൽ ബാങ്കിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1025 ഒഴിവുണ്ട്. – Punjab National Bank Specialist Officer

ഓഫീസർ-ക്രെഡിറ്റ്:
ഒഴിവ്-1000.
ശമ്പളം: 36,000-63,840 രൂപ.
യോഗ്യത: സി.എ./സി.എം.എ. (ഐ.സി.ഡബ്ല്യു.എ)./സി.എഫ്.എ. (യു.എസ്.എ.).
അല്ലെങ്കിൽ ഫിനാൻസ് സ്പെഷ്യലൈസേഷനായ ഫുൾടൈം എം.ബി.എ./പി.ജി.ഡി.എം/തത്തുല്യം.
പ്രായം: 21-28 വയസ്സ്.
പ്രവൃത്തിപരിചയം നിർബന്ധമില്ല. എന്നാൽ ബാങ്കുകളിലോ ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷനുകളിലോ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.

മാനേജർ-ഫോറെക്സ്:
ഒഴിവ്-15.
ശമ്പളം: 48,170-69,810 രൂപ.
യോഗ്യത: ഫിനാൻസ് സ്പെഷ്യലൈസേഷനായ ഫുൾടൈം എം.ബി.എ./പി.ജി.ഡി.എം/തത്തുല്യം, ബന്ധപ്പെട്ട മേഖലയിൽ ഓഫീസർ തസ്തികയിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 25-35 വയസ്സ്.

മാനേജർ-സൈബർ സെക്യൂരിറ്റി:
ഒഴിവ്-5.
ശമ്പളം: 48,170-69,810 രൂപ.
യോഗ്യത: ഫുൾടൈം ബി.ഇ./ ബി.ടെക്. (കംപ്യൂട്ടർ സയൻസ്/ ഐ.ടി./ ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ് എൻജിനിയറിങ്). കൂടാതെ CCNA, CCNA SECURITY, CCSE, PCNSE, JNCSS, CISSP, CISM, GSEC, OSCP, CCDP, CCNP സർട്ടിഫിക്കറ്റുകളിലൊന്നും ഉണ്ടായിരിക്കണം. ബന്ധപ്പെട്ട മേഖലയിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം വേണം.
പ്രായം: 25-35 വയസ്സ്.

തിരഞ്ഞെടുപ്പ്: ഓൺലൈൻ എഴുത്തുപരീക്ഷ, അഭിമുഖം എന്നിവ നടത്തിയാവും തിരഞ്ഞെടുപ്പ്.
വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.pnbindia.in കാണുക. അവസാനതീയതി: 2024 ഫെബ്രുവരി 25.


യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ 606 ഒഴിവ് – Union Bank of India Recruitment

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷ്യലിസ്റ്റ് ഓഫീസർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ തസ്തികകളിലായി 606 ഒഴിവുണ്ട്.

അസിസ്റ്റന്റ് മാനേജർ:
ഒഴിവ്-108 (ഇലക്‌ട്രിക്കൽ എൻജിനിയർ-2, സിവിൽ എൻജിനിയർ-2, ആർക്കിടെക്ട്-1, ടെക്നിക്കൽ ഓഫീസർ-30, ഫോറെക്‌സ്-73).
ശമ്പളസ്കെയിൽ: 36,000-63,840 രൂപ.
യോഗ്യത: 60 ശതമാനം മാർക്കോടെ ബി.ഇ./ബി.ടെക്. അല്ലെങ്കിൽ ഏതെങ്കിലുംവിഷയത്തിൽ ബിരുദവും എം.ബി.എ./പി.ജി./ഡി.ബി.എ./ പി.ജി.ഡി.ബി.എം./ പി.ജി.പി.എം./ പി.ജി.ഡി.എമ്മും. (എസ്.സി., എസ്.ടി. ഭിന്നശേഷി വിഭാഗക്കാർക്ക് 55 ശതമാനവും മറ്റുള്ളവർക്ക് 60 ശതമാനവും മാർക്കുണ്ടായിരിക്കണം.)
പ്രായം: 20-30 വയസ്സ്.

മാനേജർ-ഐ.ടി.:
ഒഴിവ്-451 (ഫ്രൻഡ് -എൻഡ്/ മൊബൈൽ ആപ്പ് ഡിവലപ്പർ-2, എ.പി.ഐ. പ്ലാറ്റ്ഫോം എൻജിനിയർ/ ഇന്റഗ്രേഷൻ സ്പെഷ്യലിസ്റ്റ്-2, റിസ്‌ക്-27, ക്രെഡിറ്റ്-371, ലോ-25, ഇന്റഗ്രേറ്റഡ് ട്രഷറി ഓഫീസർ-5, ടെക്നിക്കൽ ഓഫീസർ-19).
ശമ്പളസ്‌കെയിൽ: 48,170-69,810 രൂപ.
യോഗ്യത: എൻജിനിയറിങ് ഉൾപ്പെടെയുള്ള ബിരുദം/ ബിരുദാനന്തര ബിരുദം/ എം.സി.എ./ സി.എ./സി.എം.എ (ഐ.സി.ഡബ്ല്യു.എ.)/സി.എസ്. കുറഞ്ഞത് രണ്ടുവർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

മറ്റ് തസ്തികകളും ഒഴിവും:
ചീഫ് മാനേജർ-ഐ.ടി.-5 (സൊലൂഷൻസ് ആർക്കിടെക്ട്-2, ക്വാളിറ്റി അഷ്വറൻസ് ലീഡ്-1,
ഐ.ടി. സർവീസ് മെയിന്റനൻസ്-1,
അജൈൽ മെത്തഡോളജീസ്-1),

സീനിയർ മാനേജർ-ഐ.ടി.:
ഒഴിവ്-42 (ആപ്ലിക്കേഷൻ ഡിവലപ്പർ-4, DevSecOps എൻജിനിയർ-2, റിപ്പോർട്ടിങ് ആൻഡ് ഇ.ടി.എൽ. സ്പെഷ്യലിസ്റ്റ്, മോണിറ്ററിങ് ആൻഡ് ലോഗിങ്-2, റിസ്‌ക്-20, ചാർട്ടേഡ് അക്കൗണ്ടന്റ്-14). വിവരങ്ങൾക്ക്: www.unionbankofindia.co.in അവസാനതീയതി: 2024 ഫെബ്രുവരി 23.

ഇൻഡസ്ട്രിയൽ ഡിവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 500 ഒഴിവ് – Industrial Development Bank of India – IDBI Bank Jobs

ഇൻഡസ്ട്രിയൽ ഡിവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (ഐ.ഡി.ബി.ഐ.) ജൂനിയർ അസിസ്റ്റന്റ് മാനേജർ തിരഞ്ഞെടുപ്പിന് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഒരുവർഷം ദൈർഘ്യമുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ബാങ്കിങ് ആൻഡ് ഫിനാൻസ് എന്ന കോഴ്സ് വഴിയാണ് തിരഞ്ഞെടുപ്പ്. 500 പേരെയാണ് തിരഞ്ഞെടുക്കുക. കേരളം ഉൾപ്പെടുന്ന സൗത്ത് ആൻഡ് വെസ്റ്റ് സോണിലുള്ളവർക്ക് മണിപ്പാൽ ഗ്ലോബൽ എജുക്കേഷൻ സർവീസസ് പ്രൈവറ്റ് ലിമിറ്റഡാണ് കോഴ്സ് നടത്തുക.

യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം/ തത്തുല്യമാണ് യോഗ്യത. കംപ്യൂട്ടർ പ്രാവീണ്യം ഉണ്ടായിരിക്കണം. പ്രാദേശിക ഭാഷയിൽ അറിവും അഭിലഷണീയയോഗ്യതയാണ്.
തിരഞ്ഞെടുപ്പ്: ഓൺലൈൻ പരീക്ഷയും അഭിമുഖവും നടത്തിയായിരിക്കും തിരഞ്ഞെടുപ്പ്. പരീക്ഷ 2024  മാർച്ച് 17-ന് നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത്.
വിവരങ്ങൾക്ക്: www.idbibank.in. For official Notification click here അവസാനതീയതി: 2024 ഫെബ്രുവരി 26.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.