മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ താത്കാലിക അധ്യാപക നിയമനം: Model Residential School Jobs

0
847

പട്ടികജാതി വികസന വകുപ്പിന് കീഴിലെ ചേലക്കര ആണ്‍കുട്ടികള്‍ക്കുള്ള എംആര്‍എസിലും വടക്കാഞ്ചേരി പെണ്‍കുട്ടികള്‍ക്കുള്ള എംആര്‍എസിലും 2024-2025 അധ്യയന വര്‍ഷത്തിലേക്ക് നിലവിലുള്ള ഒഴുവുകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

എച്ച്എസ്എസ്ടി മലയാളം, ഇംഗ്ലീഷ്, ഇക്കണോമിക്‌സ്, കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, കൊമേഴ്സ് ജൂനിയര്‍, കൊമേഴ്സ് സീനിയര്‍ എന്നീ തസ്തികകളില്‍ എം ആര്‍ എസ് വടക്കാഞ്ചേരിയില്‍ ഓരോ ഒഴിവുവീതമുണ്ട്. എച്ച്എസ്ടി മലയാളം, ഹിന്ദി, മാത്തമാറ്റിക്‌സ്, നാച്ച്യുറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, ഫിസിക്കല്‍ എജ്യുക്കേഷന്‍ ടീച്ചര്‍, സ്‌പെഷ്യല്‍ ടീച്ചര്‍ (മ്യൂസിക് /ഡ്രോയിങ്) എന്നീ തസ്തികകളില്‍ എം ആര്‍ എസ് ചേലക്കരയിലും ഓരോ ഒഴിവുവീതമുണ്ട്. മാട്രോണ്‍ കം ട്യൂറ്റര്‍ (എംസിആര്‍ടി) രണ്ടിടത്തും ഓരോ ഒഴിവുവീതം.

അപേക്ഷകര്‍ അധ്യാപക നിയമനത്തിന് സര്‍ക്കാര്‍ നിശ്ചയിച്ച യോഗ്യതയുള്ളവരായിരിക്കണം. ഉയര്‍ന്ന യോഗ്യതയും ജോലി പരിചയം ഉള്ളവര്‍ക്കും എസ്.സി/ എസ്.ടി വിഭാഗക്കാര്‍ക്കും മുന്‍ഗണന ലഭിക്കും. ഹോസ്റ്റലില്‍ താമസിച്ച് പഠിപ്പിക്കാന്‍ താല്‍പര്യമുള്ളവര്‍ മാത്രം അപേക്ഷിക്കുക. പേര്, ഫോണ്‍ നമ്പര്‍, അഡ്രസ്സ് സഹിതം വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എസ്.സി/ എസ്.ടി വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ ആയത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം 2024 മെയ് 30 ന് വൈകീട്ട് 5 മണിക്ക് മുന്‍പായി അപേക്ഷിക്കാന്‍ ഉദ്ദേശിക്കുന്ന സ്‌കൂളുകളില്‍ ലഭിക്കണം.

അപേക്ഷിക്കുന്ന തസ്തികയുടെ പേരും, അപേക്ഷിക്കുന്ന സ്‌കൂളും അപേക്ഷയില്‍ പ്രത്യേകം രേഖപ്പെടുത്തണം. മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ക്ക് ബിരുദവും, ബി എഡും, അധ്യാപക പരിചയവും ഉണ്ടായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍: ജി.എം.ആര്‍.എസ് ചേലക്കര: 04884 232185, ജി.എം.ആര്‍.എസ് വടക്കാഞ്ചേരി: 04884 235356.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.