കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ 150 ഇന്റലിജൻസ് ഓഫിസർ ഒഴിവ്

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഇന്റലിജൻസ് ബ്യൂറോയിൽ (IB) അസിസ്‌റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫിസർ ഗ്രേഡ്–II/ടെക്നിക്കൽ എക്സാം 2022 ലേക്ക് മേയ് 7 വരെ ഓൺലൈനായി അപേക്ഷിക്കാം.

ജനറൽ സെൻട്രൽ സർവീസ്, ഗ്രൂപ് സി (നോൺ ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ) തസ്തികയാണ്. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ (94), കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി (56) സ്ട്രീമുകളിലാണ് അവസരം. ഈ വിഭാഗങ്ങളിലെ ഗേറ്റ് 2020/2021/2022 സ്കോർ മുഖേനയാണു നിയമനം.

യോഗ്യത: ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഐടി/കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ എൻജിനീയറിങ്/കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങിൽ ബിഇ/ബിടെക്. അല്ലെങ്കിൽ മാസ്റ്റേഴ്സ് ഡിഗ്രി ഇൻ സയൻസ് വിത് ഇലക്ട്രോണിക്സ്/ഫിസിക്സ് വിത് ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/കംപ്യൂട്ടർ സയൻസ്. അല്ലെങ്കിൽ മാസ്റ്റേഴ്സ് ഡിഗ്രി ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ.ഭിന്നശേഷിക്കാർ അപേക്ഷിക്കാൻ അർഹരല്ല.

പ്രായം: 18–27. ശമ്പളം: 44,900-1,42,400. ഫീസ്: 100 രൂപ. പട്ടികവിഭാഗം, സ്ത്രീകൾ, വിമുക്തഭടൻമാർ എന്നിവർക്കു ഫീസില്ല. തിരഞ്ഞെടുപ്പ്: ഗേറ്റ് സ്കോർ, ഇന്റർവ്യൂ എന്നിവ മുഖേന. ഡൽഹിയിൽ ആണു ഇന്റർവ്യൂ. കൂടുതൽ വിവരങ്ങൾക്ക് https://mharecruitment.in/ സന്ദർശിക്കുക.

Leave a Reply