ഐഎസ്ആർഒയിൽ വിവിധ തസ്തികകളിൽ ഒഴിവ്

0
4008
Ads

വിവിധ തസ്തികകളിലേക്ക് ശാസ്ത്രജ്ഞന്മാരുടെയും എഞ്ചിനീയർമാരുടെയും അപേക്ഷ ക്ഷണിച്ച് ഐഎസ്ആർഒ. ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ ഭാഗമായ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വിവിധ വിഭാഗങ്ങളിലായി 10 ഒഴിവുകളിലേക്കാണ് അവസരം.

സയന്റിസ്റ്റ്/എൻജിനീയർ (എസ്സി) (പോളിമർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്/റബ്ബർ ടെക്നോളജി). 1 ഒഴിവ്

18-നും 28-നും ഇടയിലുള്ള പ്രായപരിധിയിലുള്ളവരാകണം അപേക്ഷകർ. ഉദ്യോഗാർത്ഥികൾക്ക് ബിഇ/ബിടെക് അല്ലെങ്കിൽ തത്തുല്യ യോഗ്യത 65 ശതമാനം മാർക്കോ 10 പോയിന്റ് സ്‌കെയിലിൽ 6.84 സിജിപിഎ/സിപിഐ ഗ്രേഡിംഗോ ഉണ്ടായിരിക്കണം.

സയന്റിസ്റ്റ്/എൻജിനീയർ (എസ്സി) (എംഎസ്സി അഗ്രികൾച്ചർ [ഹോർട്ടികൾച്ചർ/ഫോറസ്ട്രി]). 1 ഒഴിവ്.

Ads

18-നും 28-നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ കുറഞ്ഞത് 65 ശതമാനം മാർക്കോടെ എംഎസ്സി അല്ലെങ്കിൽ തത്തുല്യ ബിരുദാനന്തര ബിരുദം നേടിയിരിക്കണം. അല്ലെങ്കിൽ 10-പോയിന്റ് സ്‌കെയിലിൽ 6.84 സിജിപിഎ/സിപിഐ ഗ്രേഡിംഗും ഉണ്ടായിരിക്കണം.

ഗുണ്ടൂർ, ചെന്നൈ, ബെംഗളൂരു, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഓഫ്ലൈൻ മോഡിലാകും പരീക്ഷ. ഷോർട്ട് ലിസ്റ്റ് ചെയ്തവരാകും തുടർന്നുള്ള അഭിമുഖത്തിലേക്ക് കടക്കുക. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് 79,662 രൂപ പ്രതിമാസ ശമ്പളം ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റിൽ ഓൺലൈൻ മുഖേന അപേക്ഷിക്കാവുന്നതാണ്. 250 രൂപയാണ് അപേക്ഷാ ഫീസ്. ഒക്ടോബർ 14-ന് രജിസ്ട്രേഷൻ ആരംഭിച്ചു. അവസാന തീയതി നവംബർ മൂന്നാണ്. ഫീസ് അടക്കേണ്ട അവസാന തീയതി 2023 നവംബർ നാലാണ്. For more details click here

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google