എറണാകുളം ജില്ലയിലെ ഒഴിവുകൾ |എഞ്ചിന്‍ ഡ്രൈവര്‍, ഡാറ്റ എൻട്രി ഓപ്പറേറ്റർ

0
508
Ads

ജോലി ഒഴിവ്
എറണാകുളം ജില്ലയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തിലെ എഞ്ചിന്‍ ഡ്രൈവര്‍ (താല്‍ക്കാലികം) തസ്തികയിലേക്ക് 10 ഒഴിവുകള്‍ നിലവിലുണ്ട്. നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം സെപ്റ്റംബര്‍ 16 നകം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി 18-37 നിയമാനുസൃത വയസിളവ് അനുവദനീയം (സ്ത്രീകളും ഭിന്നശേഷിക്കാരും അര്‍ഹരല്ല). വിദ്യാഭ്യാസ യോഗ്യത: ലിറ്ററസി, നിലവിലെ എഞ്ചിന്‍ ഡ്രൈവര്‍ ലൈസന്‍സ് (ഫസ്റ്റ് ക്ലാസ്) കേരളത്തിന് കീഴില്‍ ഇഷ്യു ചെയ്ത് ഇന്‍ലാന്‍ഡ് വെസല്‍ റൂള്‍ 2010.

വാക്ക്- ഇൻ ഇന്റർവ്യൂ
തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജ് ആശുപത്രി വികസന സമിതിയുടെ കീഴിൽ ഒഴിവുള്ള രണ്ട് ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് 450 രൂപാ ദിവസ വേതന അടിസ്ഥാനത്തിൽ നിയമനത്തിനായി വാക്ക്- ഇൻ ഇന്റർവ്യൂ നടത്തു.

പ്ലസ് ടു, കമ്പ്യൂട്ടർ പരിജ്ഞാനം എന്നീ യോഗ്യതയുള്ളവരും , 50 വയസ്സിൽ താഴെ പ്രായമുള്ളതും എറണാകുളം ജില്ലയിൽ താമസിക്കുന്നതുമായ ഉദ്യോഗാർത്ഥികൾ , ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത , പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയുടെ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്തംബർ ഒന്നിന് രാവിലെ 11 മണിക്ക് തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജ് ആശുപത്രി സുപ്രണ്ട് മുൻപാകെ ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0484 2777489, 2776043 എന്ന നമ്പറിലോ ആശുപത്രി ഓഫീസിൽ നിന്നോ അറിയുവാൻ സാധിക്കുന്നതാണ്.

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google