കേന്ദ്രീയ വിദ്യാലയങ്ങളിൽ 13404 ഒഴിവുകൾ

0
2343
Ads

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്രീയ വിദ്യാലയ സംഗതൻ (KVS) വിവിധ ഒഴിവുകളിലേക്ക് നേരിട്ടുള്ള നിയമനം നടത്തുന്നു.

  1. അസിസ്റ്റന്റ് കമ്മീഷണർ,
  2. പ്രിൻസിപ്പൽ,
  3. വൈസ് പ്രിൻസിപ്പൽ,
  4. PGT,
  5. TGT,
  6. ലൈബ്രേറിയൻ,
  7. PRT (മ്യൂസിക്),
  8. ഫിനാൻസ് ഓഫീസർ,
  9. അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ),
  10. ഹിന്ദി ട്രാൻസ്ലേറ്റർ,
  11. അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ,
  12. സീനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്,
  13. ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്,
  14. സ്റ്റെനോഗ്രാഫർ ഗ്രേഡ്-II തുടങ്ങിയ വിവിധ തസ്തികയിലായി 13404 ഒഴിവുകൾ.

അടിസ്ഥാന യോഗ്യത: പ്ലസ് ടു/ ബിരുദം/ ബിരുദാനന്തര ബിരുദം/ എഞ്ചിനീയറിംഗ് ബിരുദം/ ഡിപ്ലോമ

പ്രായപരിധി: 35 വയസ്സ്
( SC/ ST/ OBC/ PWD/ ESM/ വനിത തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 19,900 – 2,09,200 രൂപ

പരീക്ഷ ഫീസ്: SC/ ST/ PH/ ESM : ഇല്ല
മറ്റുള്ളവർ

സീനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ ഗ്രേഡ് II, ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്: 1,200 രൂപ

അസിസ്റ്റന്റ് കമ്മീഷണർ, പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ: 2,300 രൂപ

മറ്റുള്ള തസ്തിക: 1,500 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2023 ജനുവരി 2ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.

നോട്ടിഫിക്കേഷൻ ലിങ്ക് click here വെബ്സൈറ്റ് ലിങ്ക് click here