നാഷണല്‍ മിനറല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷനില്‍ അവസരം

0
169

നാഷണൽമിനറൽ ഡെവലപ്മെന്റ് കോർപറേഷനിൽ(NMDC) 200 ട്രെയിനി ഒഴിവ്. 18 മാസം പരീശീലനം ഉണ്ടായിരിക്കും. തുടർന്ന് റെഗുലർ നിയമനമായിരിക്കും. ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

തസ്തികകളും ഒഴിവുകളും
മെയിന്റനൻസ് അസിസ്റ്റന്റ് (മെക്ക്) ട്രെയിനി (90): വെൽഡിങ്/ഫിറ്റർ / മെഷിനിസ്റ്റ്/മോട്ടർ മെക്കാനിക്/ഡീസൽ മെക്കാനിക്/ഓട്ടോ ഇലക്ട്രീഷ്യൻ ട്രേഡിൽ ഐടിഐ.

ഫീൽഡ് അറ്റൻഡന്റ് ട്രെയിനി(43): മിഡിൽ പാസ് / ഐടിഐ.

ഇലക്ട്രീഷ്യൻ ഗ്രേഡ് III ട്രെയിനി(7): 3 വർഷ ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമ, ഇൻഡസ്ട്രിയൽ / ഡൊമസ്റ്റിക് ഇലക്ട്രിക്കൽ ഇൻസ്റ്റലേഷൻ സർട്ടിഫിക്കറ്റ്

എംസിഒ ഗ്രേഡ് III ട്രെയിനി(4): 3 വർഷ മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ

ക്യുസിഎ ഗ്രേഡ് III ട്രെയിനി(9): ബിഎസ്സി (കെമിസ്ട്രി / ജിയോളജി), 1 വർഷത്തെ പ്രവൃത്തിപരിചയം

ഫീൽഡ് അറ്റൻഡന്റ്, മെയിന്റനൻസ് അസിസ്റ്റന്റ് വിഭാഗത്തിലുള്ളവർക്ക് 18,000-18,500 രൂപ വരെയാണ് സ്റ്റൈപൻഡ്

മറ്റ് വിഭാഗത്തിന് 19,000-19,500 രൂപയും സ്റ്റൈപൻഡും ലഭിക്കും

18-30 വയസ്സ് വരെയാണ് പ്രായപരിധി. 150 രൂപയാണ് ഫീസ്. എസ്.സി /എസ്.ടി / ഭിന്നശേഷിക്കാർ/ വിമുക്തഭടർ എന്നിവർക്ക് ഫീസില്ല.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി – 2022 മാർച്ച് 2. വിശദവിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക https://www.nmdc.co.in/

Leave a Reply