സോൾജിയർ ടെക്നിക്കൽ നഴ്സിങ് അസിസ്റ്റന്റ് ഇപ്പോൾ അപേക്ഷിക്കാം. – Nursing Assistant in Indian Army

0
1231
Ads

സോൾജിയർ ടെക്നിക്കൽ (നഴ്സിങ് അസിസ്റ്റന്റ്) തസ്തികയിലാണു തിരഞ്ഞെടുപ്പ്. കേരളം, കർണാടക, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽനിന്നുള്ള പുരുഷൻമാർക്കാണ് അവസരം. ഓൺലൈൻ റജിസ്ട്രേഷൻ 2024 മാർച്ച് 22 വരെ. എഴുത്തുപരീക്ഷ ഏപ്രിൽ 22 മുതൽ. റിക്രൂട്മെന്റ് റാലി തീയതി പിന്നീട് അറിയിക്കും.

യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലിഷ് എന്നീ വിഷയങ്ങൾ പഠിച്ച് 50% മാർക്കോടെ പ്ലസ് ടു സയൻസ് വിജയം. ഓരോ വിഷയത്തിനും 40% മാർക്ക് നേടിയവരാകണം. ബയോളജിക്കു പകരം ബോട്ടണി, സുവോളജി കോംബിനേഷൻ പഠിച്ചവരെയും പരിഗണിക്കും.

പ്രായം: 17 1/2-23. 2001 ഒക്ടോബർ ഒന്നിനും 2007 ഏപ്രിൽ ഒന്നിനും ഇടയിൽ (രണ്ടു തീയതിയും ഉൾപ്പെടെ) ജനിച്ചവരാകണം.
∙തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ശാരീരികക്ഷമതാപരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിൽ. ശാരീരികക്ഷമതാപരീക്ഷയ്ക്ക് 1.6 കി.മീ. ഓട്ടം, പുള്ളപ്, 9 അടി കിടങ്ങ് ചാടിക്കടക്കൽ, സിഗ്-സാഗ് ബാലൻസിങ് എന്നിവയുണ്ടാകും.
കരസേനാ വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള നിർദിഷ്‌ട മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള ശാരീരികക്ഷമതയുണ്ടായിരിക്കണം.

ഓൺലൈൻ റജിസ്ട്രേഷൻ: www.joinindianarmy.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ റജിസ്ട്രേഷൻ നടത്താം. 250 രൂപ പരീക്ഷാഫീസുമുണ്ട്. ഓൺലൈനിലൂടെ ഫീസ് അടയ്‌ക്കാം. ഓൺലൈൻ അപേക്ഷാഫോം പേയ്‌മെന്റ് ഗേറ്റ്‌വേയുമായി ചേർത്തിരിക്കും. For more details Click here

Ads