6000+ ഒഴിവുകളുമായി ഓൺലൈൻ തൊഴിൽ മേള

0
1980

വിവിധ കമ്പനികളിലേക്കുള്ള 6000 ത്തിൽ പരം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ള ഒരു ഓൺലൈൻ തൊഴിൽ മേള കോട്ടയം മോഡൽ കരിയർ സെന്റററിന്റെ നേതൃത്വത്തിൽ , കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ പോർട്ടലായ NCS ( National Career Services) പോർട്ടലിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഈ തൊഴിൽ മേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന തൊഴിൽ അന്വേഷകർ താഴെ കാണുന്ന ലിങ്ക് വഴി പ്രസ്തുത പോർട്ടലിൽ കേറി നിങ്ങൾക്ക് അനുയോജ്യമായ തൊഴിൽ സെലക്ട് ചെയ്ത അപേക്ഷ സമർപ്പിക്കാവുന്നതാണ്. NCS പോർട്ടലിൽ ഇതുവരെ രജിസ്റ്റർ ചെയ്തവരാണ് നിങ്ങൾ എങ്കിൽ ലിങ്ക് വഴി ആദ്യം രജിസ്റ്റർ ചെയ്തതിനു ശേഷമാവും അപേക്ഷ സമർപ്പിക്കാൻ സാധിക്കുക. രജിസ്റ്റർ ചെയ്ത ശേഷം തൊഴിൽ മേളയുടെ വിവരങ്ങൾ ലഭ്യമാവാത്ത പക്ഷം ഒരിക്കൽ കൂടെ ലിങ്കിൽ അമർത്തുക.

രജിസ്ട്രേഷൻ ലിങ്ക് : click here

ഇന്ന് വൈകിട്ട് (27 February 2024) 11 : 59  pm വരെയാണ് ഈ ഓൺലൈൻ തൊഴിൽ മേളയിൽ ഉൾപ്പെട്ടിട്ടുള്ള വേക്കൻസികളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് അപ്ലൈ ചെയ്യാൻ സാധിക്കുക. ഇസാഫ് , ട്രിനിറ്റി സ്കിൽ വർക്സ്, തുളുനാട്, vss ടെക് എന്നീ കമ്പനികളാണ് വേക്കൻസികൾ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇനിയും അപ്ലൈ ചെയ്തിട്ടില്ലാത്ത ഉദ്യോഗാർത്ഥികൾ മേൽ പറഞ്ഞ സമയ പരിധിക്കുള്ളിൽ അപ്ലൈ ചെയ്യാൻ ശ്രദ്ധിക്കുക. രെജിസ്ട്രേഷൻ, അപ്ലിക്കേഷൻ എന്നിവയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് പേർസണൽ മെസ്സേജ് അയക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.