സംസ്ഥാനത്തിലെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2024-25 അദ്ധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഡിസൈൻ (B.Des- Bachelor Of Design) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കേരള ഹയർ സെക്കൻഡറി ബോർഡിൻറെ പ്ലസ് ടു യോഗ്യതാപരീക്ഷയിലോ, തത്തുല്യം എന്ന് അംഗീകരിക്കപ്പെട്ട മറ്റു ഏതെങ്കിലും യോഗ്യതാപരീക്ഷയിലോ 45% മാർക്കോടെ പാസ്സായിരിക്കണം. സംവരണ വിഭാഗക്കാർ ആകെ 40% മാർക്ക് നേടിയിരിക്കണം. എൽ.ബി.എസ് സെന്റർ നടത്തുന്ന പ്രവേശന പരീക്ഷ വിജയിക്കുന്നവർക്ക് മാത്രമേ B.Des കോഴ്‌സിന് ചേരാൻ അർഹതയുണ്ടാവുകയുള്ളു.
തിരഞ്ഞെടുക്കപ്പെട്ട പരീക്ഷ കേന്ദ്രങ്ങളിൽ വെച്ച് പ്രവേശന പരീക്ഷ നടത്തും. പരീക്ഷ തീയതി പിന്നീട് അറിയിക്കുന്നതാണ്. പ്രവേശന പരീക്ഷയ്ക്ക് ലഭിക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഈ കോഴ്‌സിലേക്കുള്ള പ്രവേശനം. www.lbscentre.kerala.gov.in എന്ന വെബ് സൈറ്റ് വഴി ഓൺലൈനായി 2024 ഏപ്രിൽ 30 വരെ അപേക്ഷാ ഫീസ് അടയ്ക്കാം. ഓൺലൈൻ അപേക്ഷ സമർപ്പണം 2024 മെയ് 1 വരെ.
പൊതുവിഭാഗത്തിന് 1200 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 600 രൂപയുമാണ് അപേക്ഷാ ഫീസ്. വ്യക്തിഗത വിവരങ്ങൾ മേൽപ്പടി വെബ്‌സൈറ്റിൽ കൂടി ഓൺലൈനായി രേഖപ്പെടുത്തിയ ശേഷം ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് കേരളത്തിലെ ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ അപേക്ഷാ ഫീസ് അടയ്ക്കാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അനുബന്ധ രേഖകൾ അപ്‌ലോഡ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 0471-2324396, 2560327.
Latest Jobs
-
അങ്കണവാടി വർക്കർ, ഹെൽപ്പർ അപേക്ഷ ക്ഷണിച്ചു
-
യൂറോപ്യൻ രാജ്യമായ സ്ലോവാക്യയിൽ ജോലി നേടാം ODEPC Recruitment – Housekeeper |70 Vacancies
-
സർക്കാർ ജോലി നേടാം | ഇൻറർവ്യു മാത്രം
-
റിസർവ് ബാങ്കിൽ ഓഫീസ് അറ്റൻഡന്റ് ജോലി നേടാം – 572 ഒഴിവ് | യോഗ്യത: പത്താം ക്ലാസ്
-
വിജ്ഞാന കേരളം – മെഗാ വെർച്വൽ ജോബ് ഫെയർ ജനുവരി 31ന്
-
കേരള സംസ്ഥാന വയോജന കമ്മീഷനിൽ ഒഴിവുകൾ
-
തപാല്‍വകുപ്പില്‍ ജോലി നേടാം: 28,740 ഒഴിവുകള്‍ – യോഗ്യത : പത്താം ക്ലാസ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ് 29 ന് – 100 ഒഴിവ്
-
High Court of Kerala Recruitment 2026: Technical Assistant & Data Entry Operator Posts
-
സർക്കാർ / സ്വകാര്യ ഓഫീസുകളിലെ ജോലി ഒഴിവുകൾ : 22 ജനുവരി 2026
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജോബ് ഡ്രൈവ് 23ന്
-
CMD DSSSC Recruitment 2026: Apply Online for 121 Posts | Kerala Government Jobs
-
കൊല്ലം ജില്ലാ സഹകരണ ആശുപത്രിയിൽ ജോലി ഒഴിവുകൾ
-
Indian Air Force Agniveervayu Recruitment 2026 – Intake 01/2027 Notification
-
ANERT Recruitment 2026: Apply Online for Engineer, Assistant & Other Posts


