സൗജന്യ പി. എസ്.സി. പരിശീലനം

0
2356
Ads

കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന ഡിഗ്രി ലെവൽ പരീക്ഷക്ക് ഉദ്യോഗാർഥികളെ സജ്ജരാക്കുന്നതിനായി പി. എം. ജി. ജംഗ്ഷനിലെ കേരള യൂണിവേഴ്‌സിറ്റി സ്റ്റുഡന്റസ് സെന്ററിൽ ( Kerala University Students Centre) പ്രവർത്തിക്കുന്ന യൂണിവേഴ്‌സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ 2023 ഡിസംബർ 04 മുതൽ സൗജന്യ പി.എസ്.സി. പരിശീലന ക്ലാസ് ആരംഭിക്കുന്നു. പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ എത്രയും വേഗം ഓഫീസിൽ നേരിട്ട് എത്തി പേര് രജിസ്റ്റർ ചെയ്യണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് അവസരം. കൂടുതൽ വിവരങ്ങൾക്ക്: 0471 – 2304577