കേരള ദേവസ്വം ബോർഡിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

0
1062
Ads

ഗുരുവായൂർ ദേവസ്വത്തിലെ താഴെപ്പറയുന്ന തസ്തികകളിലെ ഒഴിവുകളിൽ നിയമിക്കപ്പെടുന്നതിന് ഹിന്ദു മതത്തിൽപ്പെട്ട നിർദ്ദിഷ്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു.

കാറ്റഗറി നമ്പർ 09/2022 :- അസിസ്റ്റന്റ് എഞ്ചിനീയർ (ഇലക്ട്രിക്കൽ) (ഗുരുവായൂർ ദേവസ്വം) – ശമ്പളം 55200-115300 രൂപ. ഒഴിവ് – 3 (മൂന്ന്). യോഗ്യതകൾ – 1. അംഗീകൃത സർവ്വകലാശാലയിൽ നിന്നു ലഭിച്ച ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിലുളള ബി.ടെക്ക് ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത.

കാറ്റഗറി നമ്പർ 10/2022 :-ഹോസ്പിറ്റൽ അറ്റൻഡന്റ് ഗ്രേഡ് II (ഗുരുവായൂർ ദേവസ്വം) – ശമ്പളം 23000- 50200 രൂപ. ഒഴിവ് – 3 (മൂന്ന്). യോഗ്യതകൾ – 1) ഏഴാം ക്ലാസ് പാസ്സായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത. 2) ഏതെങ്കിലും പ്രശസ്തമായ (Reputed) ഹോസ്പിറ്റലിൽ ഹോസ്പിറ്റൽ അറ്റൻഡന്റായുളള 2 വർഷത്തെ പ്രവൃത്തി പരിചയം.

കാറ്റഗറി നമ്പർ 1/2022 :- വാച്ച്മാൻ (ഗുരുവായൂർ ദേവസ്വം) ശമ്പളം 23000-50200 രൂപ. ഒഴിവ് – 13 (പതിമൂന്ന്). യോഗ്യത – ഏഴാം ക്ലാസ് പാസ്സായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത.

കുറിപ്പ് : സ്ത്രീകളും ഭിന്നശേഷിക്കാരും ഈ തസ്തികയ്ക്ക് അപേക്ഷിക്കുവാൻ അർഹരല്ല.

Ads

കാറ്റഗറി നമ്പർ 12/2022 :- കൊമ്പ് പ്ലെയർ (ഗുരുവായൂർ ദേവസ്വം) – ശമ്പളം 26500 – 60700 രൂപ. ഒഴിവ് – 2 (രണ്ട്), യോഗ്യതകൾ – 1) മലയാളം എഴുതാനും വായിക്കാനുമുള്ള കഴിവ്. 2) ബന്ധപ്പെട്ട കലയിൽ ഗുരുവായൂർ ദേവസ്വം വാദ്യ വിദ്യാലയത്തിൽ നിന്നോ, കേരള കലാമണ്ഡലത്തിൽ നിന്നോ, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്ര കലാപീഠത്തിൽ നിന്നോ തത്തുല്യ സ്ഥാപനങ്ങളിൽ നിന്നോ നിർദ്ദിഷ്ട പഠനം വിജയകരമായി പൂർത്തിയാക്കിയതിനു ശേഷം ലഭിച്ച സർട്ടിഫിക്കറ്റ് അല്ലെങ്കിൽ അതേ മേഖലയിലെ വിഖ്യാതരായ കലാകാരൻമാരിൽ നിന്ന് ലഭിച്ച അഞ്ചു വർഷത്തെ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്,

ഈഴവ വിഭാഗക്കാർക്കായുള്ള ഒന്നാം എൻ.സി.എ വിജ്ഞാപനം

കാറ്റഗറി നമ്പർ 13/2022 – ഇലത്താളം പ്ലെയർ (ഗുരുവായൂർ ദേവസ്വം)

ഈഴവ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും മാത്രം. ശമ്പളം 26500 – 60700 രൂപ ഒഴിവ് – 1 (ഒന്ന്), യോഗ്യതകൾ – 1) മലയാളം എഴുതാനും വായിക്കാനുമുള്ള കഴിവ്. 2) ബന്ധപ്പെട്ട കലയിൽ ഗുരുവായൂർ ദേവസ്വം വാദ്യ വിദ്യാലയത്തിൽ നിന്നോ, കേരള കലാമണ്ഡലത്തിൽ നിന്നോ, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്ര കലാപീഠത്തിൽ നിന്നോ തത്തുല്യ സ്ഥാപനങ്ങളിൽ നിന്നോ നിർദ്ദിഷ്ട പഠനം വിജയകരമായി പൂർത്തിയാക്കിയതിനു ശേഷം ലഭിച്ച സർട്ടിഫിക്കറ്റ് അല്ലെങ്കിൽ അതേ മേഖലയിലെ വിഖ്യാതരായ കലാകാരൻമാരിൽ നിന്ന് ലഭിച്ച അഞ്ചു വർഷത്തെ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്.

Ads

പ്രായപരിധി

കാറ്റഗറി നമ്പർ 09/2022 തസ്തികയുടെ പ്രായപരിധി 25-നും 36-നും മദ്ധ്യേ. ഉദ്യോഗാർത്ഥികൾ 01.01.1997 നും 02.01.1986 നും മദ്ധ്യേ ജനിച്ചവരായിരിക്കണം. കാറ്റഗറി നമ്പർ 10/2022, 1/2022 എന്നീ തസ്തികകളുടെ പ്രായപരിധി 18-നും 36-നും മദ്ധ്യേ. ഉദ്യോഗാർത്ഥികൾ 01.01.2004 നും 02.01.1986 നും മദ്ധ്യേ ജനിച്ചവരായിരിക്കണം. കാറ്റഗറി നമ്പർ 12/2022 തസ്തികയുടെ പ്രായപരിധി 20-നും 36-നും മദ്ധ്യേ. ഉദ്യോഗാർത്ഥികൾ 01.01.2002 നും 02.01.1986 നും മദ്ധ്യേ ജനിച്ചവരായിരിക്കണം.

(മുകളിൽപ്പറഞ്ഞ തസ്തികകൾക്ക് പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കും മറ്റു പിന്നാക്ക സമുദായങ്ങളിൽപ്പെട്ടവർക്കും നിയമാനുസൃതമായ വയസ്സിളവ് ലഭിക്കുന്നതാണ്)

കാറ്റഗറി നമ്പർ 13/2022 തസ്തികയുടെ പ്രായപരിധി 20-നും 39-നും മദ്ധ്യേ ഉദ്യോഗാർത്ഥികൾ 01.01.2002 നും 02,01,1983 നും മദ്ധ്യേ ജനിച്ചവരായിരിക്കണം.

(കാറ്റഗറി നമ്പർ 19/2022 തസ്തികയ്ക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതല്ല. ഉയർന്ന പ്രായപരിധി സംബന്ധിച്ച പൊതുവ്യവസ്ഥകളിലെ ഭാഗം II (1) ൽ ഉൾപ്പെട്ട 3 വർഷത്തെ വയസ്സിളവ് ഉൾപ്പെടെ)

പരീക്ഷാഫീസ്

കാറ്റഗറി നമ്പർ 09/2022 രൂപ 750/- (പട്ടികജാതി / പട്ടികവർഗ്ഗക്കാർക്ക് Rs.500/-)

കാറ്റഗറി നമ്പർ 10/2022, 11/2022, 12/2022 – 300/

(പട്ടികജാതി/പട്ടികവർഗ്ഗക്കാർക്ക് Rs.200/-)
കാറ്റഗറി നമ്പർ 13/2022 രൂപ 300/

യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2022 ജൂലൈ 30 മുൻപായി ഓൺലൈനായി അപേക്ഷിക്കുക

  • നോട്ടിഫിക്കേഷൻ ലിങ്ക് click here
  • അപേക്ഷാ ലിങ്ക് വെബ്സൈറ്റ് click here
WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google