കോഴിക്കോട് ജില്ലയിലെ തൊഴിലവസരങ്ങള്‍ : Jobs in Kozikkode – 30 June 2022

കോഴിക്കോട് ദേശീയ ആരോഗ്യദൗത്യത്തിനു കീഴിലെ വിവിധ തസ്തികകളിലേക്ക് കരാര്‍/ ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ദേശീയ ആരോഗ്യദൗത്യത്തിനു കീഴിലെ വിവിധ തസ്തികകളിലേക്ക് കരാര്‍/ ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയടക്കമുള്ള വിശദവിവരങ്ങള്‍ക്ക് www.arogyakeralam.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ ആറിന് വൈകീട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0495- 2374990.

കേരള സ്റ്റേറ്റ് ഐ.ടി മിഷന്റെ ഹാന്‍ഡ് ഹോള്‍ഡ് സപ്പോര്‍ട്ട് എൻജിനീയര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു

‌കേരള സ്റ്റേറ്റ് ഐ.ടി മിഷന്റെ ഹാന്‍ഡ് ഹോള്‍ഡ് സപ്പോര്‍ട്ട് എൻജിനീയര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ഇ- ഡിസ്ട്രിക്ട് പദ്ധതിയില്‍ രണ്ട് എച്ച്.എസ്.ഇമാരുടെയും ഇ- ഓഫീസ് പദ്ധതിയില്‍ ഒരു എച്ച്.എസ്.ഇയുടെയും ഒഴിവാണുള്ളത്. നിയമനം കരാര്‍ അടിസ്ഥാനത്തിലായിരിക്കും. അപേക്ഷകര്‍ കോഴിക്കോട് ജില്ലയിലെ സ്ഥിര താമസക്കാരും ഇംഗ്ലീഷിലും മലയാളത്തിലും പ്രാവീണ്യമുള്ളവരുമായിരിക്കണം. കൊയിലാണ്ടി, വടകര താലൂക്കുകളിലെ താമസക്കാര്‍ക്ക് മുന്‍ഗണന. 

ഇ- ഓഫീസ് പദ്ധതിയിലേക്കുള്ള എച്ച്.എസ്.ഇമാര്‍ക്ക് വേണ്ട യോഗ്യത: ബി.ടെക് (ഐ.ടി/ കമ്പ്യൂട്ടര്‍ സയന്‍സ്/ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍)/ എം.സി.എ/ എംഎസ്.സി (കമ്പ്യൂട്ടര്‍/ ഇലക്ട്രോണിക്‌സ്), സിസ്റ്റം എൻജിനീയര്‍/ നെറ്റ് വര്‍ക് എൻജിനീയര്‍ തസ്തികയില്‍ ഏതെങ്കിലും ഇ- ഗവേണന്‍സ് പദ്ധതിയിലോ മറ്റേതെങ്കിലും ഗവ. പദ്ധതിയിലോ ഒരു വര്‍ഷത്തെ പ്രവര്‍ത്തനപരിചയം ഉണ്ടായിരിക്കണം. പ്രായപരിധി 21 നും 35 നും മധ്യേ.

ഇ- ഡിസ്ട്രിക്ട് പദ്ധതിയില്‍ വരുന്ന എച്ച്.എസ്.ഇമാരുടെ യോഗ്യത: ബി.ടെക് (ഐ.ടി/കമ്പ്യൂട്ടര്‍ സയന്‍സ്)/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ ഹാര്‍ട്ട് വെയര്‍ എഞ്ചിനീയറിംഗ് / കമ്പ്യൂട്ടര്‍ ടെക്‌നോളജി/ ഐ.ടി. ഐടി മേഖലയിലെ പ്രവര്‍ത്തി പരിചയം അനിവാര്യമാണ്. പ്രായപരിധി 21 നും 27 നും മദ്ധ്യേ.

താത്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജില്ലാ പ്രൊജക്ട് മാനേജര്‍, അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസ്, രണ്ടാം നില, സാമൂതിരി സ്‌ക്വയര്‍ ബില്‍ഡിംഗ്, റെയില്‍വെ സ്റ്റേഷൻ ലിങ്ക് റോഡ്, കോഴിക്കോട് -2 എന്ന വിലാസത്തില്‍ ജൂലൈ 15 വൈകീട്ട് അഞ്ചിനകം ലഭിക്കുന്ന വിധത്തില്‍ അയക്കണം. കവറിന് പുറത്ത് എച്ച്.എസ്.ഇ തസ്തികയിലേക്കുളള അപേക്ഷ എന്നു പ്രത്യേകം രേഖപ്പെടുത്തണം. ഫോണ്‍: 495 2964775, 2304775, 9495638111.

കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററില്‍ തൊഴിലവസരം
   
എംപ്ലോയബിലിറ്റി സെന്ററില്‍ ജൂലൈ നാലിന് രാവിലെ 10 മണിക്ക് കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250  രൂപ ഒറ്റത്തവണ ഫീസ് അടച്ചും കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവർ അഭിമുഖത്തില്‍ പങ്കെടുക്കുന്നതിനായി ബയോഡാറ്റ സഹിതം നേരിട്ട് ഹാജരാകണം. പ്രായപരിധി 35 വയസ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: calicutemployabilitycentre എന്ന ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക.   
ഫോണ്‍: 0495- 2370176

Leave a Reply

error: Content is protected !!