കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്ടർ ഒഴിവ്

0
1139
Ads

Selection to the post of Driver cum Conductor at KSRTC SWIFT

കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിന്റെ (ഒരു കേരള സർക്കാർ സ്ഥാപനം) ഉടമസ്ഥത യിലുള്ള ദീർഘ ദൂര ബസ്സുകൾ സർവ്വീസ് നടത്തുന്നതിനായി ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്ക് കരാർ വ്യവസ്ഥയിൽ അപേക്ഷകൾ ക്ഷണിക്കുന്നു. കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് നിഷ്കർഷിക്കുന്ന സേവന വേതന വ്യവസ്ഥകൾ പ്രകാരം ജോലി ചെയ്യുന്നതിന് കരാറിൽ ഏർപ്പെടുന്നവരെ മാത്രമായിരിയ്ക്കും ജോലിയ്ക്ക് നിയോഗിയ്ക്കുന്നത്.

കരാറിനൊപ്പം 30,000 (മുപ്പതിനായിരം) രൂപയുടെ സെക്യൂരിറ്റി ഡിപ്പോസിറ്റും നൽകേതാണ് ഈ തുക ടിയാൻ താത്കാലിക സേവനത്തിൽ ഉള്ളിടത്തോളം സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി നിലനിർത്തുന്നതാണ്. ടിയാൻ സ്വയം പിരിഞ്ഞ് പോകുകയോ 56 വയസ്സ് പൂർത്തീകരിച്ച് താത്കാലിക സേവനത്തിൽ നിന്ന് വിടുതൽ ചെയ്യുകയോ ചെയ്യുന്ന മുറയ്ക്ക് ടി തുകയിൽ ടിയാനിൽ നിന്ന് ഏതെങ്കിലും വിധത്തിൽ നാശനഷ്ടമുായിട്ടു കിൽ ആ തുക കിഴിവ് ചെയ്ത് തിരികെ നൽകുന്നതാണ്.

കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിന്റെ സേവന വ്യവസ്ഥകൾ അംഗീകരിയ്ക്കുന്നതിന് സമ്മതമുള്ള കെ.എസ്.ആർ.ടി.സിയുടെ നിലവിലെ ജീവനക്കാർക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്. കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് സെക്യൂരിറ്റി ഡെപ്പോസിറ്റ് ബാധകമല്ല.

യോഗ്യതകളും പ്രവർത്തി പരിചയവും (നിർബന്ധം)

1.1 ഉദ്യോഗാർത്ഥി MV Act 1988 പ്രകാരമുള്ള ഹെവി ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കിയിരിക്കണം. തെരഞ്ഞെടുക്കപ്പെട്ടാൽ മോട്ടോർ വാഹന വകുപ്പിൽ നിന്നും നിശ്ചിത സമയത്തിനുള്ളിൽ ലൈസൻസ് കരസ്ഥമാക്കുകയും വേണം.

1.2 അംഗീകൃത ബോർഡ്/സ്ഥാപനത്തിൽ നിന്ന് 10-ാം ക്ലാസ് പാസ്സായിരിക്കണം.

1.3 മുപ്പതിൽ (30) അധികം സീറ്റുകളുള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ അഞ്ച് (5) വർഷത്തിൽ കുറയാതെ ഡ്രൈവിങ്ങിലുള്ള പ്രവർത്തി പരിചയം. പ്രവർത്തി പരിചയം തെളിയിക്കുന്നതിനായി മോട്ടോർ വാഹന തൊഴിലാളി ക്ഷേമനിധി യിലേക്ക് വരിസംഖ്യ നൽകിയതിന്റെ പകർപ്പോ സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് ലഭ്യമായ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളോ ഹാജരാക്കണം.

1.4 പ്രായം: അപേക്ഷ സമർപ്പിക്കുന്നതിനുളള അവസാന തീയതിയിൽ 21 മുതൽ 55 വയസ്സ് വരെ.

Ads

വേതന വ്യവസ്ഥകൾ :

1. പ്രതിദിനം 1 ഡ്യൂട്ടിയും, ആഴ്ചയിൽ 1 വീക്കിലി ഓഫും മാത്രമെ അനുവദിക്കുകയുള്ളൂ.

2. ഒരു ഡ്യൂട്ടിയ്ക്ക് രൂപ 715/- വീതം കൂലിയായി അനുവദിയ്ക്കും.

3. കമ്പനി അംഗീകരിച്ചിട്ടുള്ള ഡ്യൂട്ടി റോസ്റ്റർ അനുസരിച്ച് ഹാജരായേതും വീക്കിലി ഓഫിന് അർഹത ഉണ്ടായിരിക്കുന്നതുമാണ്.

വിശവദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 20.03.2023 (5 PM).
Notification link click here
Online Application click here

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now
Google Logo Add Free Job Alerts Kerala as a trusted source on Google