തൃശ്ശൂർ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ വിവിധ ഒഴിവുകളിലേക്ക് അഭിമുഖം

0
762
Ads

തൃശ്ശൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് 2024 ഫെബ്രുവരി 14 ഉച്ചയ്ക്ക് 1.30 മുതല്‍ നാല് വരെ അഭിമുഖം നടത്തും.

ബി കോം/ ബി-ടെക്ക്, റേഡിയോളജി/ ഫാര്‍മസി/ ഓപ്പറേഷന്‍ തീയേറ്റര്‍/ അനസ്‌ത്യേഷ്യ/ ഒപ്‌തോമെട്രി/ ഡയാലിസിസ്/ സി എസ് എസ് ഡി, എം എല്‍ ടി എന്നിവയില്‍ ഡിഗ്രി/ ഡിപ്ലോമ, ഏതെങ്കിലും ബിരുദാനന്തര ബിരുദമോ, ബിരുദമോ, പ്ലസ് ടു, പി ഡി സി, ഡിപ്ലോമ, എസ് എസ് എല്‍ സി യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം.

എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ ആയിരിക്കണം. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ഫീസായ 250 രൂപ അടക്കാനുള്ള സൗകര്യം എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫോണ്‍:  0487 2333742, 9446228282 (വാട്‌സ് ആപ്പ് നമ്പര്‍).