കണ്ണൂർ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽ മേള 30ന്

0
642
Kannur Employability Centre Job Fair
Ads

കണ്ണൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജില്ലാ പ്ലാനിങ് ഓഫീസ് ഹാളിൽ 2022 സെപ്റ്റംബർ 30ന് രാവിലെ 9.30 മുതൽ ഉച്ച രണ്ട് മണി വരെ തൊഴിൽമേള നടത്തുന്നു. സ്വകാര്യമേഖലയിലെ 10 സ്ഥാപനങ്ങൾ പങ്കെടുക്കും.

  1. പ്രിൻസിപ്പൽ, ഫാക്കൽറ്റി-കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്,
  2. എച്ച് ആർ മാനേജർ,
  3. പ്രൊജക്ട്് മാനേജർ,
  4. അഡ്മിൻ മാനേജർ,
  5. സ്റ്റോർ മാനേജർ,
  6. മാർക്കറ്റിങ് മാനേജർ,
  7. യൂനിറ്റ് മാനേജർ,
  8. എസ് എ പി ബി,
  9. ടെക്‌നിക്കൽ കൺസൽട്ടന്റ്,
  10. ഫിനാൻഷ്യൽ അനലിസ്റ്റ്,
  11. ലോജിസ്റ്റിക്ക് കോ ഓർഡിനേറ്റർ,
  12. ഓഡിറ്റ് അസിസ്റ്റന്റ്,
  13. മെർക്കെൻഡൈസർ,
  14. ജൂനിയർ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ,
  15. ജൂനിയർ അക്കൗണ്ടന്റ്,
  16. ബിസിനസ് ഡെവലപ്‌മെന്റ് മാനേജർ,
  17. ഇലക്ട്രിക്കൽ സൂപ്പർവൈസർ,
  18. ഇലക്ട്രിക്കൽ ടെക്‌നിഷ്യൻ,
  19. ഡിജിറ്റൽ മാർക്കറ്റിങ് പ്രൊമോട്ടർ,
  20. ഡിസൈനർ,
  21. ട്യൂട്ടേഴ്‌സ്,
  22. ഓഫീസ് അഡ്മിൻ,
  23. ടെലി-കാളർ,
  24. മെക്കാനിക്ക്,
  25. ട്രെയിനി ടെക്‌നീഷ്യൻ,
  26. സോഴ്‌സിങ് എക്‌സിക്യൂട്ടീവ്,
  27. സെക്യൂരിറ്റി എന്നീ തസ്തികകളിലാണ് നിയമനം.

യോഗ്യത: എം ബി എ ഇൻ ഇൻആർ, ഫിനാൻസ്, ഡിഗ്രി/പി ജി, പ്ലസ്ടു, എസ് എസ് എൽ സി, ഡിപ്ലോമ/ഐ ടി ഐ. താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിന് പങ്കെടുക്കാാം. ഫോൺ: 0497 2707610, 6282942066.